സ്വന്തം ലേഖകൻ: ബ്രസീലിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ പണം തട്ടാനെത്തിയ മോഷ്ടാക്കളിലൊരാള്‍ അവിടെയുണ്ടായിരുന്ന വയോധികയുടെ തോളത്തുപിടിച്ച് ആശ്വസിപ്പിക്കുകയും നെറുകയില്‍ ചുംബനം നല്‍കുന്നതിന്റെയും വീഡിയോ യൂട്യൂബില്‍ പ്രചരിച്ചതോടെയാണ് കള്ളൻ താരമായത്. ഇയാളുടെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പണം തട്ടാനെത്തിയത് രണ്ട് പേരാണെന്ന് വ്യക്തമാണ്. …
കിഴക്കൻ യൂറോപ്പിൽ ചുകപ്പ് ഇപ്പോൾ രാഷ്ട്രീയത്തിന്റെ നിറം അല്ലായിരിക്കാം. എന്നാൽ ബോസ്നിയൻ വനിതയായ സോറികയ്ക്ക് ഇപ്പോഴും ചുവപ്പിനോട് പ്രണയമാണ്. അതും കടുത്ത പ്രണയം! പഴയ യുഎസ്എസ്ആറിന്‍റെ ഭാഗവും ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രവുമായി മാറിയ ബോസ്നിയയിലെ ഒരു റിട്ടേ.അധ്യാപികയാണ് സോറിക റെബ്രെനിക്ക്. ബോസ്നിയയിലെയും ഹെർസഗോവിന്‍റെയും തുസ്ലയ്ക്കടുത്തുള്ള ബ്രെസ് ഗ്രാമത്തിലെ തന്‍റെ വീട്ടിലിരുന്ന് സോറിക റെബ്രെനിക്ക് കാപ്പി കുടിക്കുന്നു …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമാണെന്ന അവകാശവാദങ്ങളുയര്‍ത്തി വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രഞന്‍ നമ്പി നാരായണന്‍. പദ്ധതിയുടെ ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന ഐ.എസ്.ആര്‍.ഒയുടെ വാദം പൊളളയാണെന്നും അദ്ദേഹം പറഞ്ഞു. “ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ …
സ്വന്തം ലേഖകൻ: ഭാവിയിലെ യുദ്ധങ്ങളില്‍ മേല്‍കൈ നേടാനുള്ള തങ്ങളുടെ പുതിയ ആയുധത്തിന്റെ പ്രോട്ടോ ടൈപ്പ് ചൈന ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുകയാണ്. 1950 കളിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും തളികകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചൈനീസ് ഹെലിക്കോപ്റ്ററിന്റെ രൂപ ഘടന. അക്കാലത്തെ രൂപവും 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള സായുധ ഹെലിക്കോപ്റ്ററാണ് ഇതെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ചയ്ക്ക്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയൻ (ഇയു) പ്രസിഡന്റ് ജോൻ ക്ലോദ് യുങ്കറുമായി ബ്രസൽസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു പുതിയ കരാറായത്. നാളത്തെ പ്രത്യേക സമ്മേളനത്തിൽ എംപിമാർ അംഗീകരിച്ചാൽ 31നു തന്നെ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ വിടാം. 37 വർഷത്തിനു ശേഷമാണു ബ്രിട്ടനിൽ …
സ്വന്തം ലേഖകൻ: സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളി നേരിട്ട് ചൈന. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് രാജ്യം ഇപ്പോഴുള്ളത്. 1992 നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. യു.എസുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കയ്ക്കിടെയാണ് പുതിയ തകര്‍ച്ചയിലേക്ക് രാജ്യം നീങ്ങുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച ആറു ശതമാനമാണ്. തൊട്ടുമുന്‍പത്തെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്കരിച്ചു. ഒക്ടോബര്‍ 20 മുതലാണ് ചട്ടം നടപ്പില്‍ വരുക. ഇക്കാര്യം മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ സ്ഥിരീകരിച്ചു. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയാനാണ് പുതിയ ചട്ടം. സുരക്ഷിതമായ …
സ്വന്തം ലേഖകൻ: ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോ മാറ്റിവെച്ചു. സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം കാത്തിരിക്കുന്ന നിരവധി ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് സ്‌പെയിനില്‍ നിന്ന് വരുന്നത്. വടക്കുകിഴക്കന്‍ സ്പെയിനിലെ കാറ്റാലന്‍ മേഖലയില്‍ കാറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസം 26-ന് …
സ്വന്തം ലേഖകൻ: വനിതകൾ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് ഇന്ത്യൻ സമയം വൈകിട്ട് 5.20 ഓടെ ചരിത്രം കുറിക്കാൻ ഇറങ്ങുക. ഏഴ് മണിക്കൂർ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്‍റെയും ചരിത്ര ചുവട്‍ വയ്പ്പ് …
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞ യോഗ്യത ബി.എസ്‍.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി.എസ്‍.സി നഴ്സിങ് ഇല്ലാത്തതു …