സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിൽ ഓരോ ആഴ്ചയും തൊഴിൽ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ നിരവധിയും. ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്. യൂറോപ്പിലാകെ 129 …
സ്വന്തം ലേഖകൻ: ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ബ്രിട്ടനി ബോറിസ് ജോൺസൺ സർക്കാർ അവതരിപ്പിച്ച ഫർലോംഗ് സ്‌കീം തിരിച്ചടിയാകുമെന്ന് സൂചന. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീമിന്റെ ആനുകൂല്യങ്ങൾ ണഫലങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്നിലൊന്ന് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് റിപ്പോര്‍ട്ടുകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസില്‍ മടങ്ങിയെത്താന്‍ സർക്കാർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് പുതിയ മുന്നറിയിപ്പ്. …
സ്വന്തം ലേഖകൻ: അത്ലാൻറിക് മഹാസമുദ്രത്തിന്റെ ഇരു കരകളിലുമായുള്ള യൂറോപ്പും അമേരിക്കയും തമ്മിൽ ഏഴു പതിറ്റാണ്ട് നീണ്ട സൗഹൃദത്തിൽ വിള്ളൽ വീഴുന്നതായി സൂചന. മൂന്നര വർഷം മുമ്പ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത് മുതൽ 27 രാജ്യങ്ങളുൾക്കൊള്ളുന്ന യൂറോപ്യൻ യൂനിയനുമായി നല്ല ബന്ധമായിരുന്നില്ല. സൈനിക- സാമ്പത്തിക- നയതന്ത്ര വിഷയങ്ങളിലെ സഹകരണം കുറയുകയും ചെയ്തിരുന്നു. കോവിഡ് …
സ്വന്തം ലേഖകൻ: ജൂലൈ നാലു മുതൽ ബ്രിട്ടനിൽ ഹോട്ടലുകളും പബ്ബുകളും ബാർബർഷോപ്പുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിലെ രണ്ടുമീറ്റർ സാമൂഹിക അകലം ഇംഗ്ലണ്ടിൽ ഒരുമീറ്ററായി കുറയ്ക്കാനും തീരുമാനമായി. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങിൽ രണ്ടുമീറ്റർ അകലം തുടരണമോ എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ, ബെഡ് ആൻഡ് …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ത്രിശങ്കുവിലായി മലയാളികൾ. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നാണ് കേരളം വാദിക്കുന്നത്. വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവരെയും ടെസ്റ്റിന് വിധേയരാക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ ചാർട്ടേർഡ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പത്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്. ഈ പാദത്തിൽ മൂന്നിലൊന്നിൽ കൂടുതൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്നത് കൂടുതൽ ദുഷ്‌കരമായ സമയങ്ങളാണെന്നും’ മുന്നറിയിപ്പ് നൽകി. മഹാമാരിയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ലോക്ക്ഡൗൺ നടപടികളിൽ നിന്നുള്ള ആഘാതം താൽക്കാലികമാണെന്ന് ചാൻസലർ പറഞ്ഞെങ്കിലും ജനങ്ങൾക്ക് ‘ബുദ്ധിമുട്ടുകൾ’ നേരിടേണ്ടിവരുമെന്ന് …
സ്വന്തം ലേഖകൻ: പ്രവാസിയായി കണക്കാക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തി കൂടുതൽ പേരെ നികുതിപരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിലവിൽ 182 ദിവസം വിദേശത്ത് തങ്ങിയാൽ പ്രവാസിയായി കണക്കാക്കുമായിരുന്നു. ഇത് 240 ദിവസമാക്കി ഉയർത്താനാണ് സർക്കാർ നീക്കം. ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി അവകാശപ്പെടാൻ, ഒരു വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ …
സ്വന്തം ലേഖകൻ: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധിയിലേക്ക്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് മോദിസര്‍ക്കാരിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 16 രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായും സ്ഥാനപതികളുമായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധികള്‍ സംസാരിച്ചതായും അവരൊക്കെയും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും …