സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി പലിശ നിരക്ക് ഉയർത്തുകയും വമ്പിച്ച നികുതി ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി ക്വാസി ക്വാർട്ടെംങ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് പൗണ്ടിന്റെ …
സ്വന്തം ലേഖകൻ: ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി കണ്ടെത്തിയ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന് (47) പ്രത്യേകതകൾ ഏറെയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി മൽസരത്തിന് ഇറങ്ങിയ വ്യക്തിയായിരുന്നു ലിസ്. ഋഷി സുനക്കിന്റെയും കൂട്ടരുടെയും വിമത നീക്കത്തിലും അവസാനനിമിഷം വരെ ബോറിസ് ജോൺസണ് പിന്തുണ നൽകിയ ശേഷമായിരുന്നു ലിസിന്റെ ഈ നീക്കം. ലീഡർഷിപ്പ് …
സ്വന്തം ലേഖകൻ: യുകെയിലെ കുതിച്ചുയര്‍ന്ന വാടക ചെലവ് യുവതലമുറയെ വലിയ പ്രതിസന്ധിയിലാക്കി. ലഭിക്കുന്ന വരുമാനം വാടക ചെലവുകള്‍ക്കായി ചെലവഴിക്കുന്നത് താങ്ങാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ശമ്പളം അതേപടി തുടരുമ്പോള്‍ ഉയര്‍ന്ന വാടകയെ അഭിമുഖീകരിക്കേണ്ട സ്ഥിതിയാണ്. ബിബിസി കണക്കുകള്‍ കാണിക്കുന്നത് 30 വയസിന് താഴെയുള്ള ആളുകള്‍ വര്‍ദ്ധിച്ചുവരുന്ന വാടക ചെലവ് പ്രതിസന്ധി നേരിടുന്നു എന്നാണ്. ആശങ്കാജനകമായ കാര്യം അവരുടെ …
സ്വന്തം ലേഖകൻ: യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ് താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ്-യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു വർഷം കൊണ്ട് ഇയുവിൽ ഉണ്ടായിരിക്കുന്നത്. യൂറോപ്പ്യൻ സ്ത്രീകളിലെ ഫെർട്ടിലിറ്റി നിരക്ക് (ഓരോ സ്ത്രീക്കും ജനിക്കുന്ന കുട്ടികളുടെ ആകെ എണ്ണം) കുറയുന്നതും, ജനസംഖ്യയുടെ വാർധക്യവുമാണ് നിഗമനങ്ങൾക്ക് …
സ്വന്തം ലേഖകൻ: വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല. ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന …
സ്വന്തം ലേഖകൻ: യുകെയിലെ വിലക്കയറ്റവും ബില്ലുകളും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. വിശപ്പ് അകറ്റാന്‍ ഭക്ഷണം മോഷ്ടിക്കുന്ന ആളുകളുടെ എണ്ണമേറുന്നുവെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് മേധാവികള്‍ വെളിപ്പെടുത്തിയത്. ഫുഡ് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണത്തില്‍ ഏപ്രില്‍ മാസത്തില്‍ 7.3 മില്ല്യണ്‍ മുതിര്‍ന്നവരാണ് യുകെയില്‍ ഭക്ഷണം ഉപേക്ഷിക്കുകയോ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയോ, ഒരു ദിവസം മുഴുവന്‍ കഴിക്കാതെ ഇരുന്നും ദിവസം …
സ്വന്തം ലേഖകൻ: യുകെയുടെ കുടിയേറ്റ പ്രശ്നം റുവാണ്ടയിലേക്ക് ഔട്ട്സോഴ്സ് ചെയ്താൽ പരിഹരിക്കപ്പെടുമോ? രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവരെ ‘ഔട്ട്സോഴ്സ്’ ചെയ്തു കുടിയേറ്റപ്രശ്നം പരിഹരിക്കാനാണ് ബോറിസ് ജോൺസൺ സർക്കാരിൻ്റെ ആലോചന. അനധികൃത കുടിയേറ്റക്കാരെ 6500ലേറെ കിലോമീറ്റർ അകലെ, മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കു വിമാനത്തിൽ കയറ്റി അയയ്ക്കും. അവരെ കയ്യേൽക്കുന്നതിന് യുകെ പണം നൽകും. മനുഷ്യക്കടത്തിൽനിന്ന് എണ്ണമറ്റ ജീവനുകളെ രക്ഷിക്കുന്നതാണു …
സ്വന്തം ലേഖകൻ: കുടുംബ ബജറ്റിനെ താളം തെറ്റിച്ച ജീവിതച്ചെലവ് വര്‍ധന മൂലം ജനം ഷോപ്പുകളില്‍ നിന്നകലുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വിധേയമായി ഗാര്‍ഹിക ബജറ്റുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നിരിക്കുകയാണ്. കടകളിലെ വില്‍പ്പന മന്ദഗതിയിലാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ച്ചിലെ വില്‍പ്പന വളര്‍ച്ച ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉയര്‍ന്നതായി പുതിയ കണക്കുകള്‍ …
സ്വന്തം ലേഖകൻ: യുകെയില്‍ ഭക്ഷ്യപണപ്പെരുപ്പം 5.3% ഉയര്‍ന്നു. പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും 30 ശതമാനം വിലകൂടി . സ്പാനിഷ് ട്രക്കര്‍മാരുടെ സമരം കൂടി തുടങ്ങിയതോടെ തക്കാളി മുതല്‍ കുരുമുളക് വരെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം തടസപ്പെട്ടു. സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ലഭ്യത കുറഞ്ഞതോടെ ക്രിസ്പ്, ചിപ്‌സ് എന്നിവ ഉത്പാദിപ്പിക്കുന്ന നിര്‍മ്മാതാക്കളും ദുരിതത്തിലായി. യുകെയിലെ ഭവനങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തിക തിരിച്ചടി …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി യുകെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും. ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ …