സ്വന്തം ലേഖകൻ: കാബൂളിന്റെ ബ്രിട്ടിഷ് എംബസിയുടെ മുകളിൽ സ്വന്തം പതാക ഉയർത്തിയായിരുന്നു താലിബാന്‍ വിജയം ആഘോഷിച്ചത്. അതോടെ അഫ്ഗാനിൽ മാത്രമല്ല, ലോകരാജ്യങ്ങൾക്കു മുന്നിലും നാണം കെട്ടിരിക്കുകയാണ് ബ്രിട്ടൻ. ഇക്കാലമത്രയും യുഎസിന്റെ വിശ്വസ്ത സഖ്യകക്ഷിയായി അഫ്ഗാനിൽ തുടര്‍ന്ന രാജ്യത്തിന് ഇതാണോ പ്രതിഫലമെന്ന ചോദ്യം ബ്രിട്ടനകത്തും പുറത്തും ഉയർന്നു കഴിഞ്ഞു. സൂയസ് പ്രതിസന്ധിക്കു ശേഷം ബ്രിട്ടന്റെ വിദേശ നയത്തിൽ …
സ്വന്തം ലേഖകൻ: യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ …
സ്വന്തം ലേഖകൻ: കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നോട്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി …
സ്വന്തം ലേഖകൻ: വീണ്ടുമൊരു നഴ്സസ് ദിനം; ലോകമെങ്ങും മലയാളി നഴ്സുമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ സജീവം. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ വിവിധ സർക്കാരുകളും സ്വദേശികളും വിദേശികളും ആദരവോടെ കാണുന്നു. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതി ശരിവെക്കുന്ന പ്രവർത്തനമാണ് കേരളത്തിൻ്റെ ഈ മാലാഖമാരുടെ സൈന്യം …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ് ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ തുണയായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഇത്രയും കാലം രാജാവിന്റെയോ രാജ്ഞിയുടെയോ പങ്കാളിയായി ജീവിക്കുന്ന വ്യക്തി വേറെയില്ല. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരന്പര്യമനുസരിച്ച് കിരീടാവകാശിയായ രാജ്ഞിയുടെ പങ്കാളിയെ …
സ്വന്തം ലേഖകൻ: ഇയു രാജ്യങ്ങളിലെ കൊവിഡ് മൂന്നാം തരംഗവും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി വൈകലും ബ്രിട്ടന് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള സൂചനയാണെന്ന് ആശങ്ക. യൂറോപ്പിലുടനീളം കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നത് ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനും പ്രശ്‌നമായേക്കാമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുകെ വാക്സിനേഷൻ പദ്ധതി സജീവമായി മുന്നോട്ട് പോയിട്ടും രാജ്യം ഇനിയും കൊവിഡ് ഭീഷണി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിൽ ബജറ്റ് അവതരിപ്പിച്ച് ചാൻസലർ റിഷി സുനക്. 2022 മധ്യത്തോടെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് 65 ബില്യൻ പൗണ്ടിന്റെ മെഗാ പദ്ധതികളാണ് സുനകിൻ്റെ “കൊവിഡ് ബജറ്റിൽ“ ഉൾപ്പൊള്ളിച്ചിരിക്കുന്നത്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പ്രധാന ക്ഷേമ പദ്ധതികളെല്ലാം …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണ്ണയിക്കാൻ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് അനുമതി. എന്നാൽ ഈ വേനൽക്കാലത്ത് “മിനി എക്സാമുകൾ“ ഒഴിവാക്കാനാണ് മുൻഗണനയെന്ന് സർക്കാർ വൃത്തങ്ങൾ അ റിയിച്ചു. അതിനാൽ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ അവസാന തീരുമാനം അധ്യാപകർക്കായിരിക്കും. കൊവിഡ് മഹാമാരി കാരണം ഈ …