സ്വന്തം ലേഖകൻ: കൊറോണയുടെ ഡെല്‍റ്റവകഭേദത്തെ കുറിച്ച് സൗദിയിലും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വ്യാപനം രൂക്ഷമായാല്‍ മരണസാധ്യതയും ഗുരുതരാവസ്ഥയും വന്‍ തോതില്‍ വര്‍ധിക്കും. മുഴുവന്‍ ആളുകളും വേഗത്തില്‍ രണ്ട് ഡോസ് കുത്തിവെപ്പുകളുമെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ. ലോകത്ത് 135 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഡെല്‍റ്റയുടെ സാന്നിദ്ധ്യം …
സ്വന്തം ലേഖകൻ: സിനോഫാം വാക്സിന്‍ കൂടി കോവിഡ് -19 പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കി. ഇതോടെ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിനായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയ വാക്സിനുകളുടെ എണ്ണം ആറായി. ഫൈസര്‍-ബയോഎന്‍ടെക്, ഓക്സ്ഫോര്‍ഡ് – ആസ്ട്രസെനെക്ക (കൊവീഷില്‍ഡ്), മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക് എന്നിവയാണ് നേരത്തെ കോവിഡ് …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടികാഴ്ച നടത്തി. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടർന്ന് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവും പരമാവധി 2 ലക്ഷം റിയാൽ പിഴയും ശിക്ഷ. ചില കേസുകളിൽ ഇവയിൽ ഏതെങ്കിലും ഒന്നു മതിയാകും. നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈൽ ഫോണിൽ ഇഹ്തെറാസ് ആപ് ഡൗൺലോഡ് …
സ്വന്തം ലേഖകൻ: ഇന്ത്യ ആംബർ ലിസ്റ്റിലെത്തുമ്പോൾ ഗൾഫ് വഴിയുള്ള യുകെ യാത്ര ഇനി സുഗമമാകും. യുകെയുടെ കോവിഡ് യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽനിന്നും യാത്രാനുമതിയുള്ള ആംബർ ലിസ്റ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ ക്വാറന്റീനിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകളാണ് ഇന്ത്യൻ യാത്രക്കാർക്ക് ലഭിക്കുക. ഈ മാസം എട്ടാം തിയതി ഞായറാഴ്ച …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓഫിസിെലത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ടെലിവിഷൻ നെറ്റ്വർക്കായ സി.എൻ.എൻ. വാക്സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക് മെമോ നൽകിയതായി സി.എൻ.എൻ മേധാവി ജെഫ് സക്കർ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ ഇൗ മാസം 10 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്നും …
സ്വന്തം ലേഖകൻ: ദുബായ്, ഷാർജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല.ഓഗസ്റ്റ് പത്ത് മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ശനിയാഴ്ചക്കും …
സ്വന്തം ലേഖകൻ: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് വെള്ളിയാഴ്ച രാവിലെ കമ്പനി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ അധ്യാപകർ സൗദിയിലേക്ക് നേരിട്ട് വന്നുതുടങ്ങി. ഇടത്താവളങ്ങളിൽ തങ്ങാതെ മലയാളികളായ നൂറോളം അധ്യാപകർ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പിന്നാലെ വിദ്യാർഥികൾക്കും വരാനാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ. ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു സൗദിയിലേക്ക് ഇതുവരെ നേരിട്ട് വന്ന് കൊണ്ടിരുന്നത്. എന്നാൽ …