സ്വന്തം ലേഖകൻ: ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഭീതിയിലാണ് പതിനായിരങ്ങള്‍. ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയിൽ യാങ്സി നദിക്ക് കുറുകെ പണിതിട്ടുള്ള ‘ത്രീ ഗോർഗ് അണക്കെട്ട്’. 175 മീറ്ററാണ് ഡാമിന്റെ പരമാവധി …
സ്വന്തം ലേഖകൻ: ലഡാക്ക് സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. യഥാർഥ നിയന്ത്രണ രേഖയിൽ അതിക്രമങ്ങൾ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽനിന്നുള്ള ആറാം ഘട്ട വിമാന സർവിസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നുമുതൽ 15 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 21 സർവിസുകളാണുള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽനിന്നാണ് മുഴുവൻ സർവിസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സർവിസുകൾ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണുള്ളത്. സെപ്റ്റംബർ മൂന്നിനാണ് …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം താൽകാലിക ഇളവ് അനുവദിച്ചു. സൌദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വദേശിവത്കരണത്തിെൻറ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയിൽ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ഇളവിെൻറ ആനുകൂല്യം ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും. ഒക്ടോബർ …
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിൽ വ്യോമഗതാഗതത്തിനുള്ള എയർ ട്രാൻസ്പോർട്ട് ബബ്ൾ സംവിധാനത്തിൽ തീരുമാനമാകാത്തത് പ്രവാസികളെ ആശങ്കയിലാക്കുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് നാട്ടിലേക്ക് പോയ നിരവധി പ്രവാസികൾ ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഉടൻ തിരിച്ചെത്താൻ കാത്തിരിക്കുന്നവരാണ് ഇവർ. ബഹ്റൈൻ ഉൾപ്പെടെ 13 രാജ്യങ്ങളുമായി എയർ ബബ്ൾ ധാരണക്ക് …
സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് എഞ്ചിനീയര്‍മാരോ അതില്‍ കൂടുതലോ തൊഴിലെടുക്കുന്നുവെങ്കില്‍ അതിന്റെ ഇരുപത് ശതമാനം സൌദി എഞ്ചിനീയര്‍ ആയിരിക്കണം. സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിങ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യു.കെയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മനുഷ്യരുടെ കൂടെ എപ്പോഴും വൈറസ് നിലനില്‍ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപേദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍- അമേരിക്കന്‍ വോട്ട് നേടാന്‍ പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പുതിയ പരീക്ഷണത്തിന് ട്രംപ് ക്യാംപ് ഇറങ്ങിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ളതും മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്തുള്ളതുമായ സംഭവങ്ങള്‍ ചേര്‍ത്താണ് രണ്ട് മിനുട്ടില്‍ താഴെയുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍- അമേരിക്കന്‍ …
സ്വന്തം ലേഖകൻ: കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ 12 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും …
സ്വന്തം ലേഖകൻ: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി (എഫ്.എ.ടി.എഫ്)ന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയില്‍ പെടാതിരിക്കാനുമായി കൂടുതല്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധങ്ങളാണ് പാക് …