1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫ് പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരാം
ഗൾഫ് പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരാം
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന വിദേശികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസ്റ്റ് വീസ ലഭിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയൽ രേഖ വേണമെന്ന് നിർബന്ധമില്ല. കുടുംബാംഗങ്ങൾ അതാത് ഗൾഫ് രാജ്യത്ത് സന്ദർശന വീസയിലാണെങ്കിൽ പോലും അവർക്ക് സൗദി ടൂറിസ്റ്റ് …
യുഎസിൽ സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008ന് ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ച
യുഎസിൽ സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008ന് ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ച
സ്വന്തം ലേഖകൻ: ബിസിനസ് സ്റ്റാർട്ടപ്പുകൾക്കു ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് തകർന്നു. വെള്ളിയാഴ്ചയാണു ബാങ്ക് തകർന്നുവെന്നു നിക്ഷേപകരെ അറിയിച്ചത്. കലിഫോർണിയ ബാങ്കിങ് റെഗുലേറ്റേഴ്സ് ആണ് സിക്കൺ വാലി ബാങ്ക് പൂട്ടിയത്. തുടർന്ന് നിക്ഷേപങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ്. ആഗോള വ്യാപാരമേഖലയിൽ ബാങ്ക് ഷെയറുകൾ …
ഷാർജയിൽ മുസ്‌ലിംകൾ അല്ലാത്തവർക്കു റമസാനിൽ ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേക പെർമിറ്റ്
ഷാർജയിൽ മുസ്‌ലിംകൾ അല്ലാത്തവർക്കു റമസാനിൽ ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേക പെർമിറ്റ്
സ്വന്തം ലേഖകൻ: മുസ്‌ലിംകൾ അല്ലാത്തവർക്കു റമസാനിൽ ഭക്ഷണം ലഭ്യമാക്കാനും ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാനും നഗരസഭ പ്രത്യേക പെർമിറ്റ് നൽകും. മാളുകളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ നഗരസഭയിൽ നിന്നുള്ള പ്രത്യേകം അനുമതിയോടെ മാത്രമേ പ്രവർത്തിക്കാവൂ. നോമ്പിൽ ഉൾപ്പെടാത്തവർക്കു ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നഗരസഭയുടെ ഉത്തരവ്. കഫറ്റീരിയകൾ, റസ്റ്ററന്റുകൾ, മധുര പലഹാര വിതരണ സ്ഥാപനങ്ങൾ, പൈതൃക വിഭവ …
കുടുംബത്തിന് യുഎഇയിൽ വന്നുപോകാൻ വീസ; 5 വർഷം കാലാവധി; അപേക്ഷ ഓൺലൈനിൽ
കുടുംബത്തിന് യുഎഇയിൽ വന്നുപോകാൻ വീസ; 5 വർഷം കാലാവധി; അപേക്ഷ ഓൺലൈനിൽ
സ്വന്തം ലേഖകൻ: കുടുംബങ്ങൾക്ക് പലതവണ വന്നു പോകാവുന്ന തരത്തിലുള്ള 5 വർഷ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് യുഎഇ. കുടുംബ ടൂറിസ്റ്റ് വീസ അപേക്ഷിക്കുന്നവർ ഇനി എല്ലാവരുടെയും വിവരങ്ങൾ ചേർത്ത് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഇതുവരെ, വീസ ആവശ്യമുള്ള ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണമായിരുന്നു. ഒറ്റ അപേക്ഷയിൽ 5 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് …
സൗദി ചരിത്രത്തിലെ ആദ്യ പതാക ദിനം ഇന്ന്; അപമാനിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്
സൗദി ചരിത്രത്തിലെ ആദ്യ പതാക ദിനം ഇന്ന്; അപമാനിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ഇന്ന് പതാക ദിനം ആചരിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞയാഴ്ചയാണ് സൗദിയിൽ മാർച്ച് 11ന് പതാക ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. അബ്ദുൽ അസീസ് രാജാവ് സൗദി പതാക അംഗീകരിച്ച ദിവസം 1937 മാർച്ച് 11 (27 ദുൽഹജ് 1335)നാണ്. ഹിജ്‌റി 1139-ൽ സൗദി അറേബ്യയുടെ സ്ഥാപിതമായത് മുതൽ ചരിത്രത്തിലുടനീളം …
യുകെയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് മികച്ച അവസരം
യുകെയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് മികച്ച അവസരം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദേശികൾക്ക് നിർമാണ മേഖലയിൽ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സർക്കാർ ഒരുങ്ങുന്നതായി സൂചന ബ്രിക്ക്‌ലെയര്‍മാര്‍, റൂഫര്‍മാര്‍, കാർപ്പെന്റർമാർ, പ്ലാസ്റ്റേഴ്സ് തുടങ്ങിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഇളവുകൾ അടുത്ത ആഴ്ച മുതല്‍ നടപ്പിലാകും. നിര്‍മ്മാണ മേഖലയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാനാണ് ബ്രിട്ടന്റെ …
ജര്‍മനിയിലെ ഹാംബുര്‍ഗിൽ പള്ളിയിൽ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
ജര്‍മനിയിലെ ഹാംബുര്‍ഗിൽ പള്ളിയിൽ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പ് നടത്തിയ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയാണ് സംഭവം ഉണ്ടായത്. അന്വേഷണം പുരോഗമിക്കുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്. 35 കാരനായ ഫിലിപ്പ് എന്നു വിളിയ്ക്കുന്ന വ്യക്തിയാണ് പ്രതി. …
യുഎസിലും ബജറ്റ് കമ്മി; നികത്താൻ വൻ നികുതി വർധനവ് നിർദേശിച്ച് ജോ ബൈഡൻ
യുഎസിലും ബജറ്റ് കമ്മി; നികത്താൻ വൻ നികുതി വർധനവ് നിർദേശിച്ച് ജോ ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർധനവ് നിർദ്ദേശിച്ച് ജോ ബൈഡൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ തന്റെ ബജറ്റ് പദ്ധതികൾ അവതരിപ്പിച്ചത്. ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറൽ കമ്മി ഏകദേശം 3 ട്രില്യൻ ഡോളർ കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് …
ഇന്ത്യൻ ബിരുദങ്ങൾ ഇനി​ ഓസ്ട്രേലിയയിൽ അംഗീകരി ക്കും; ഇന്ത്യൻ വിദ്യാർത്ഥികൾ ക്കായി പുതിയ സ്‌കോളർഷിപ്പും
ഇന്ത്യൻ ബിരുദങ്ങൾ ഇനി​ ഓസ്ട്രേലിയയിൽ അംഗീകരി ക്കും; ഇന്ത്യൻ വിദ്യാർത്ഥികൾ ക്കായി പുതിയ സ്‌കോളർഷിപ്പും
സ്വന്തം ലേഖകൻ: ഗുജറാത്തിലെ രണ്ടു ദിവസത്തെ പര്യടനത്തിനിടെ ബുധനാഴ്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ‘ഓസ്ട്രേലിയ- ഇന്ത്യ എഡ്യൂക്കേഷൻ ക്വോളിഫിക്കേഷൻ റെകഗ്നിഷൻ മെക്കാനിസം’ (ഓസ്‌ട്രേലിയ-ഇന്ത്യ വിദ്യാഭ്യാസയോഗ്യത അംഗീകാര സംവിധാനം) പ്രഖ്യാപിച്ചു. ഇന്ത്യയിൽ കാമ്പസ് ആരംഭിക്കുന്ന ആദ്യ വിദേശ സർവകാലാശാല ഗീലോങ്ങിന്റെ ഡീക്കൻ സർവകലാശാലയെന്ന് പ്രഖ്യാപിച്ച അൽബനീസ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാല് വർഷം വരെ ഓസ്‌ട്രേലിയയിൽ പഠിക്കാനായി …
റമദാനിൽ ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നിർദേശം
റമദാനിൽ ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നിർദേശം
സ്വന്തം ലേഖകൻ: റമസാനിൽ ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചു. യഥാർഥ സമയം നിർണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്നു ചില സ്കൂൾ അധികൃതർ പറഞ്ഞു. ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 …