സ്വന്തം ലേഖകൻ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെമാത്രം പെങ്കടുപ്പിച്ച്, കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ഹജ്ജ് കർമങ്ങൾ നടത്തുക. തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം രാജ്യത്തുള്ള വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. തീർഥാടകർ ബുധനാഴ്ച മിനയിൽ സംഗമിക്കുന്നതോടെ ഹജ്ജ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചാ വിഷയമാണ് അയര്‍ലണ്ടില്‍ നിന്നുള്ള “മഹാറാണി” ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ “വിപ്ലവ സ്പിരിറ്റ്“ എന്നും എഴുതിയിട്ടുണ്ട്. അയര്‍ലണ്ടിലെ റിബല്‍ സിറ്റി ഡിസ്റ്റിലറിയാണ് മഹാറാണി ജിന്ന് പുറത്തിറക്കിയത്. കോര്‍ക്ക് പ്രദേശത്താണ് ഈ ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷമാണ് കോര്‍ക്ക് സ്വദേശി റോബര്‍ട്ട് ബാരറ്റും …
സ്വന്തം ലേഖകൻ: സ്പെയിനിൽ നിന്ന് യുകെയിലെത്തുന്ന ആളുകൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ വെട്ടിലായി വിനോദസഞ്ചാരികൾ. സ്പെയിനിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം യുകെ അപ്രതീക്ഷിതമായി പുതിയ കൊറോണ വൈറസ് യാത്രാ നിയമം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വേനലവധി ആഘോഷിക്കാൻ സ്പെയിനിലേക്ക് പുറപ്പെട്ട സഞ്ചാരികൾ ആശയക്കുഴത്തിലായി. പുതിയ നിബന്ധന സർക്കാർ സ്ഥിരീകരിച്ചതിന് …
സ്വന്തം ലേഖകൻ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 100 ദിനം മാത്രം ശേഷിക്കേ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിെൻറ ജനപ്രീതി ഇടിയുന്നു. സമീപകാലത്ത് നടന്ന സർവേകളിലെല്ലാം ട്രംപ്, ബൈഡനേക്കാൾ ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ അസോസിയേറ്റഡ് പ്രസ്- എൻ.ഒ.ആർ.സി സെൻറർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച് സർവേയും ട്രംപിന് തിരിച്ചടിയാണ്. കൊവിഡ് കേസുകളും കൊടുങ്കാറ്റിനും പുറമേ …
സ്വന്തം ലേഖകൻ: രാജ്യത്ത് ബലിപെരുന്നാളിന്റെ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഓഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിന്റെ നിർദേശപ്രകാരമാണ് ദിവാൻ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ തുടങ്ങും. നേരത്തേ ആഗസ്റ്റ് ഒന്നുമുതലാണ് ഈ ഘട്ടം തുടങ്ങുക എന്നാണ് അറിയിച്ചിരുന്നത്. ഇത് മാറിയാണ് ജൂലൈ 28 മുതൽ തന്നെ മൂന്നാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ആരംഭിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് 3-ാം ഘട്ടം ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, …
സ്വന്തം ലേഖകൻ: അവധിയിൽ നാട്ടിലുള്ള ഹൗസ് ഡ്രൈവറടക്കം ഗാർഹിക വിസക്കാരുടെയും ആശ്രിത വിസക്കാരുടെയും റീഎൻട്രി വിസ പുതുക്കാൻ സൗദി അറേബ്യ നടപടി ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി കാരണം തിരിച്ചുവരാന്‍ സാധിക്കാതെ സ്വദേശങ്ങളിൽ കഴിയുന്നവരുടെ റീഎന്‍ട്രിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അവ പുതുക്കാന്‍ സൗകരം ഏര്‍പ്പെടുത്തിയതായി സൗദി പാസ്പോർട്ട് വിഭാഗമായ ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെയും ഫാമിലി …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ആദ്യം മുതൽ കുവൈത്ത് വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. കുവൈത്തിൽനിന്ന് പോവുന്നവരും വരുന്നവരും രജിസ്റ്റർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് യാത്രാ മാർഗനിർദേശങ്ങൾ പുറത്ത്. പുതിയ നിർദേശങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. സ്പെയിനിൽ കൊറോണയുടെ രണ്ടാം തരംഗമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. 900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പ്രതിസന്ധിലായ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താനായി നൽകിയ ഇളവുകൾ കോവിഡിന്റെ രണ്ടാം വരവിന് വഴി തുറക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. സ്പെയിൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളിലെല്ലാം ഇളവുകൾ നിലവിൽ വന്നതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും പുതിയ ഹോട്ട് സ്പോട്ടുകൾ രൂപം കൊള്ളുകയും ചെയ്തു. കൊവിഡ് ഏറ്റവും അധികം …