സ്വന്തം ലേഖകൻ: യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കവും സംഘർഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര യുദ്ധം രൂക്ഷമാകുന്നത്. കൂടുതൽ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് ബുധനാഴ്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹൂസ്റ്റണിൽ ചൈനീസ് കോൺസുലേറ്റിൽ തീ കണ്ട സംഭവം …
സ്വന്തം ലേഖകൻ: ചൊവ്വയില്‍ പേടകമിറക്കിയുള്ള ദൗത്യത്തിനായി ചൈനയുടെ സുപ്രധാന ബഹിരാകാശ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഹെയ്‌നാന്‍ ദ്വീപിലുള്ള വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പ്രാദേശിക സമയം 12.40 നായിരുന്നു വിക്ഷേപണം നടന്നത്. ആറ് ചക്രങ്ങളുള്ള റോബോട്ടിക് റോവര്‍ ചൊവ്വയില്‍ ഇറക്കുക എന്നതാണ് ചൈനയുടെ ഉദ്ദേശം. ലോങ്മാര്‍ച്ച് 5 എന്ന റോക്കറ്റിലാണ് റോവര്‍ അടങ്ങിയ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ യുഎഇ വീസക്കാർ മടങ്ങി വരുമ്പോൾ 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ അറിയിച്ചു. തിരിച്ചെത്തുന്നവർ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക www.screening.purehealth.ae. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് മൂന്നു മുതൽ യുഎഇയിലെ പള്ളികളിൽ 50% ആളുകളെ അനുവദിക്കും. എന്നാൽ വിശ്വാസികൾ പരസ്പരം ചുരുങ്ങിയത് രണ്ടു മീറ്റർ അകലത്തിലായിരിക്കണം നിൽക്കേണ്ടത്. കൊവിഡ് 19 ലോക്ഡൗൺ മൂലം അടച്ചിരുന്ന മുസ്‌ലിം പള്ളികളിൽ ഇൗ മാസം ഒന്നു മുതല്‍ 30% ആളുകളെ അനുവദിച്ചിരുന്നു. പള്ളികൾ തുറക്കുന്നതു സംബന്ധിച്ചും ബലിപെരുന്നാളുമായി ബന്ധപ്പെട്ടും അധികൃതർ ചില നിർദേശങ്ങൾ …
സ്വന്തം ലേഖകൻ: കടകളിലും സൂപ്പർമാർക്കറ്റുകളിലും മാസ്ക്ക് ധരിക്കുന്നത് ജൂലൈ 24 വെള്ളിയാഴ്ച മുതൽ നിർബന്ധമാക്കിയ ഉത്തരവിൽ കൂടുതൽ വിശദീകരണവുമായി യുകെ സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജൂലൈ 14 ന് പുറത്തിക്കിയിരുന്നു. എന്നാൽ ടേക്ക്‌എവേകളിൽ ഉപയോക്താക്കൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന സംശയം മന്ത്രിമാർ തന്നെ ഉന്നയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. പുതിയ …
സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണം വൻവിജയമായതിനു പിന്നാലെ സ്വപ്ന പദ്ധതികളുമായി യുഎഇ മുന്നോട്ട്. കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സാഹചര്യം ചൊവ്വാജീവിതത്തിന് അനിവാര്യമായതിനാൽ ആ വഴിക്കുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് ‘ചൊവ്വാ നഗര’ കാർഷിക പദ്ധതിക്കുള്ള സുപ്രധാന ഗവേഷണത്തിന് തുടക്കമിട്ടിരുന്നു. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ ഇവ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെെട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിെൻറ ജനപ്രീതി അടുത്ത കാലത്ത് വ്യാപകമായി ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ …
സ്വന്തം ലേഖകൻ: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ യു.എസ് ഹൗസ് പാസാക്കിയ നോണ്‍ ബാന്‍ ബില്ലിന് പിന്തുണയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ ദിവസം തന്നെ ട്രംപിന്റെ മുസ്‌ലിം നിരോധനത്തിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്ന് ബൈഡന്‍ …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്റെ ദശലക്ഷക്കണക്കിന് ഡോസുകള്‍ക്കായി യുഎസ് ഏകദേശം 2 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന കൊറോണ വൈറസ് വാക്‌സിന്‍ 600 ദശലക്ഷം ഡോസുകള്‍ വരെ നിര്‍മ്മിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറുമായും മറ്റൊരു ചെറിയ ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനിയുമായും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ട്രംപ് …
സ്വന്തം ലേഖകൻ: ഖത്തര്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റിനായി ഓഗസ്റ്റ് 1 മുതല്‍ അപേക്ഷ നല്‍കാം. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താം. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ …