സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായുള്ള റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതിന് പിന്നാലെ ഒട്ടേറെ രാജ്യങ്ങൾ അധികൃതരെ സമീപിച്ച് തുടങ്ങി. അതിനിടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓർഡർ ചെയ്തിരിക്കുന്നതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്സിനുകൾ …
സ്വന്തം ലേഖകൻ: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും ദീര്‍ഘകാല ചെലവ് വരുന്ന പദ്ധതികളെക്കുറിച്ചുമാണ് യൂറോപ്യൻ യൂണിയന്‍ ചരിത്രപരമായ കരാറിലെത്തിയത്. യൂറോപ്യന്‍ യൂണിയന് സംയുക്തമായി കടം വാങ്ങുന്നതിനുള്ള അംഗീകാരം 27 രാഷ്ട്രനേതാക്കള്‍ നല്‍കിയത് യോഗത്തിന്റെ …
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ വാനോളം പുകഴ്ത്തിയ ബിബിസി കളംമാറ്റുന്നു. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു. “കേരളാസ് കൊവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ,” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ …
സ്വന്തം ലേഖകൻ: പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രം(തസ്‌രീഹ്) ഇല്ലാതെ പ്രവേശിക്കുന്നവരെ തടയാൻ എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായി മക്ക മേഖല പൊലീസ് ചുമതലകൾ വഹിക്കുന്ന കമൻഡർ മേജർ ജനറൽ ഈദ് അൽ-ഉതൈബി പറഞ്ഞു. പകർച്ചവ്യാധി തടയുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ ഹജ് ഉറപ്പാക്കുന്നതിനും കർശന സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. അണുമുക്ത ഹജ് സമ്മാനിക്കുന്നതിനുള്ള പഴുതടച്ച ക്രമീകരണങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുവൈത്തിലേക്കു വരുന്നവർ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം. രാജ്യത്തു എത്തിയതു മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുൻപായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈൽ …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിക്കാൻ ഹോം ഓഫീസ് പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്ത്. ബ്രക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഫാസ്റ്റ് ട്രാക്ക് വീസാ ആനുകൂല്യം. ഹെൽത്ത് ആൻഡ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ബ്രൈറ്റൺ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ കത്തിക്കുത്ത്. സംഭവത്തിൽ മലയാളിയായ കേറ്ററിങ് ജീവനക്കാനായ ജോസഫ് ജോർജിന് പരുക്കേറ്റു. ഇന്നലെ രാവിലെ 8.42ന് മുപ്പതുകാരനായ അജ്ഞാത യുവാവാണ് കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജോസഫിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ യുവാവിനെ പൊലിസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ‘ദുബായ് അഷ്വേർഡ് സ്റ്റാംപ്’. വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളടക്കമുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉറപ്പാക്കാനാണ് പുതിയ നീക്കം. ശുചിത്വം, അണുനശീകരണം, മറ്റു മുൻകരുതലുകൾ തുടങ്ങിയവയിൽ ദുരന്തനിവാരണ സമിതിയുടെ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണു ‘നിലവാര മുദ്ര’ ലഭിക്കുക. ഇതു സന്ദർശകർക്ക് കാണാനാകും വിധം സ്ഥാപനങ്ങളിൽ …
സ്വന്തം ലേഖകൻ: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് …