1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് 33 ലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ; രോഗവ്യാപനം കുറയുന്നു
ലോകത്ത് 33 ലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ; രോഗവ്യാപനം കുറയുന്നു
സ്വന്തം ലേഖകൻ: ലോകമെങ്ങും കോവിഡ് രോഗികൾ 32 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,333,024 പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 235,121 ആയി. 1,053,516 പേർ രോഗമുക്തി നേടി. റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം …
കൊവിഡിന് കാരണം വുഹാനെന്ന് ട്രം‌പ്; മനുഷ്യനിർമ്മിതമല്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
കൊവിഡിന് കാരണം വുഹാനെന്ന് ട്രം‌പ്; മനുഷ്യനിർമ്മിതമല്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
സ്വന്തം ലേഖകൻ: കൊവിഡ്-19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് …
അമേരിക്കയിൽ തൊഴിലില്ലായ്മ പെരുകുന്നു; ആനുകൂല്യങ്ങള്‍ക്കായി 3 കോടി പേര്‍
അമേരിക്കയിൽ തൊഴിലില്ലായ്മ പെരുകുന്നു; ആനുകൂല്യങ്ങള്‍ക്കായി   3 കോടി പേര്‍
സ്വന്തം ലേഖകൻ: കോവിഡ് 19 മൂലം അമേരിക്കയിൽ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. …
രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി; റെഡ് സോണിൽ നിയന്ത്രണങ്ങൾ തുടരും
രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി; റെഡ് സോണിൽ നിയന്ത്രണങ്ങൾ തുടരും
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. ഗ്രീൻ സോണിൽ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. …
യുഎസിലും ബ്രിട്ടനിലും ആശങ്ക പരത്തി കൊവിഡ് മരണനിരക്ക്; ലോകത്ത് 3,244,906 പേർക്ക് രോഗം
യുഎസിലും ബ്രിട്ടനിലും ആശങ്ക പരത്തി കൊവിഡ് മരണനിരക്ക്; ലോകത്ത് 3,244,906 പേർക്ക് രോഗം
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229,190 ആയി വർധിച്ചു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 3,244,906 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 1,016,419 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ …
സൌദി താമസകേന്ദ്രങ്ങളിൽ കൊവിഡ് പരിശോധന; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 30 കവിഞ്ഞു
സൌദി താമസകേന്ദ്രങ്ങളിൽ  കൊവിഡ് പരിശോധന; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 30 കവിഞ്ഞു
സ്വന്തം ലേഖകൻ: സൗദിയില്‍ നാളെ മുതല്‍ താമസകേന്ദ്രങ്ങള്‍ തോറും പരിശോധനക്ക് തുടക്കമാകും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍‌ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. ഒന്നര കോടിയോളം പേര്‍ക്കാണ് …
മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് വ്യാപനം ശക്തം; രാജ്യത്ത് 1074 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് വ്യാപനം ശക്തം; രാജ്യത്ത് 1074 പേര്‍ മരിച്ചു
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിടിച്ചുലച്ച് കോവിഡ്. ഇരുസംസ്ഥാനങ്ങളിലും ആശങ്കാജനകമാണ് സാഹചര്യം. 9915 പേര്‍ക്ക് മഹാരാഷ്ട്രയിലും 4082 പേര്‍ക്ക് ഗുജറാത്തിലും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 432 മരണവും ഗുജറാത്തില്‍ 197 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ കോവിഡ് ഗ്രാഫില്‍ ആദ്യ രണ്ട് സ്ഥാനത്തും ഈ അയല്‍സംസ്ഥാനങ്ങളാണ്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് മുട്ടിനില്‍ക്കുന്ന മഹാരാഷ്ട്രയും അയ്യായിരത്തിലേക്ക് …
“ലോക്ക്ഡൌൺ, 65000 കോടി രൂപയുടെ പാക്കേജ്,” ശ്രദ്ധേയമായി രഘുറാം രാജൻ, രാഹുൽ ഗാന്ധി സംവാദം
“ലോക്ക്ഡൌൺ, 65000 കോടി രൂപയുടെ പാക്കേജ്,” ശ്രദ്ധേയമായി രഘുറാം രാജൻ, രാഹുൽ ഗാന്ധി സംവാദം
സ്വന്തം ലേഖകൻ: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും …
സ്വദേശിവല്‍ക്കരണം കടുപ്പിച്ച് ഒമാൻ; സര്‍ക്കാര്‍ ജോലി ഇനി ഒമാനികള്‍ക്ക് മാത്രം
സ്വദേശിവല്‍ക്കരണം കടുപ്പിച്ച് ഒമാൻ; സര്‍ക്കാര്‍ ജോലി ഇനി ഒമാനികള്‍ക്ക് മാത്രം
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണം ഒമാനിലേക്കും. പൊതുമേഖലയില്‍ ഒമാനിവല്‍ക്കരണം നടത്താന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളിലെ തസ്തികകളില്‍ വിദേശികള്‍ക്കുപകരം സ്വദേശികളെ നിയമിക്കാന്‍ ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. ഇത് സുല്‍ത്താനേറ്റിന്റെ വികസനത്തില്‍ പൗരന്‍മാരെ പങ്കുവഹിക്കുന്നതിന് പ്രാപ്തരാക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു. സര്‍ക്കാര്‍ കമ്പനികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യതയുള്ള ഒമാനികളെ നിയോഗിക്കണമെന്ന് …
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്; ഹോട്ട്സ്പോട്ടുകൾ 70 ആയി; രോഗബാധ അപ്രതീക്ഷിതം!
സംസ്ഥാനത്ത് ഇന്ന് 2  പേര്‍ക്ക് കൊവിഡ്; ഹോട്ട്സ്പോട്ടുകൾ 70 ആയി; രോഗബാധ അപ്രതീക്ഷിതം!
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. പാലക്കാട് – 4 കൊല്ലം -3 , കണ്ണൂർ – 2, കാസർകോട് – 2, …