1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും
അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും
സ്വന്തം ലേഖകന്‍: അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തന്പടിച്ച അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി അതിര്‍ത്തികടന്നു യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘത്തിനു നേര്‍ക്ക് ഞായറാഴ്ച യുഎസ് സൈനികര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറുണ്ടായപ്പോഴാണു കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നു …
യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം
യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം. കനത്ത മഴയില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ ആകെ …
ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ
ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ
സ്വന്തം ലേഖകന്‍: ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ. ചാരവൃത്തിക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ഥിക്കാണ് യുഎഇ സര്‍ക്കാര്‍ മാപ്പു നല്‍കിയത്. 31 കാരനായ മാത്യു ഹെഡ്ജസ് എന്ന ബ്രിട്ടീഷ് വിദ്യാര്‍ഥിയാണ് ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെട്ട് യുഎഇ ജയിലിലായത്. അറബ് വസന്തത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനിടെയായിരുന്നു ഹെഡ്ജസിന്റെ …
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി വധക്കേസില്‍ തുമ്പുകണ്ടെത്താന്‍ തുര്‍ക്കിയിലെ ആഡംബര വസതിയില്‍ തിരച്ചില്‍ നടത്തി ഫോറന്‍സിക് വിദഗ്ധര്‍. തുര്‍ക്കിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന യലോവ സിറ്റിയിലെ വില്ലയിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ …
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
സ്വന്തം ലേഖകന്‍: കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും സഹായം തേടിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലിദ്വീപ് പറയുന്ന തുകയും മാലിദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ …
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി. ഞായറാഴ്ച ചേര്‍ന്ന ഇയുവിന്റെ പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞ ദിവസ ങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനിലെ അവശേഷിക്കുന്ന 27 …
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
സ്വന്തം ലേഖകന്‍: വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയില്‍ വിദേശ പത്രലേഖകരുമായി സംസാരിക്കവേയാണു സിരിസേന നിലപാടു വ്യക്തമാക്കിയത്. യുഎന്‍പിക്കു ഭൂരിപക്ഷമുണ്ടെങ്കിലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല. അവര്‍ മറ്റൊരാളെ നിര്‍ദേശിക്കട്ടെ. എന്റെ ജീവിതകാലത്ത് ഞാന്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല …
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍. തെക്കന്‍ ഈജിപ്തിലെ ലക്‌സോറില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങള്‍ക്ക് വേണ്ടി തുറന്നത്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ …
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
  സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം. …
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ …