1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015

യുകെയിലെ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡ് യുകെഐപി. സംശയിക്കേണ്ട യുകെഐപി പാര്‍ട്ടി തന്നെ. അവര്‍ ഒറ്റയ്ക്കല്ല യുകെ നിവാസികള്‍ വെറുക്കുന്ന രണ്ടാമത്തെ ബ്രാന്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ്. ലേബര്‍ പാര്‍ട്ടിയും, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ്.

യുകെ വെറുക്കുന്ന ബ്രാന്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുള്ളത് ബജറ്റ് എയര്‍ലൈന്‍സായ റിയാനെയറാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത് രാഷ്ട്രീയ പാര്‍ട്ടികളായതിനാല്‍ യുകെ ഏറ്റവും വെറുക്കുന്ന വാണിജ്യ സ്ഥാപനം റിയാനെയറാണെന്ന് പറയാം. യുഎസ് ഫുഡ് ചെയിന്‍ കമ്പനികളായ കെ.എഫ്.സി. മക്‌ഡൊണാള്‍ഡ്‌സ് എന്നിവയും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളുടെ ആദ്യ പത്തിലുണ്ട്.

ഇതില്‍ കൗതുകകരമായ ഒരു വസ്തുത ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലാണ് വെറുക്കപ്പടുന്ന ബ്രാന്‍ഡിന്റെ കൂട്ടത്തിലും സ്‌നേഹിക്കപ്പെടുന്ന ബ്രാന്‍ഡിന്റെ കൂട്ടത്തിലും ഫെയ്‌സ്ബുക്കുണ്ട്. യുകെക്കാര്‍ക്ക് ഫെയ്‌സ്ബുക്കിനോടുള്ളത് സമ്മിശ്ര പ്രതികരണമാണെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍.

അതേസമയം യുകെക്കാര്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ബ്രാന്‍ഡ് ആമസോണാണ്. കാഡ്ബറി, വോക്കേഴ്‌സ് തുടങ്ങിയവയാണ് ആമസോണിന് പിന്നാലെയുള്ളത്. യുകെയിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഇസൊബെലാണ് 1500 ഓളം ആളുകളെ ഉള്‍പ്പെടുത്തി അഭിപ്രായ സര്‍വെ സംഘടിപ്പിച്ചത്.

യുകെ ഇഷ്ടപ്പെടുന്ന ആദ്യ പത്ത് ബ്രാന്‍ഡുകള്‍ ഇവയാണ്
1 ആമസോണ്‍
2 കാഡ്ബറി
3 വോക്കേഴ്‌സ്
4 ഹെയന്‍സ്
5 ബിബിസി1
6 ഗൂഗിള്‍
7 കെല്ലോഗ്‌സ്
8 ബൂട്ട്‌സ്
9 ടെസ്‌കോ
10 ഐടിവി

യുകെ വെറുക്കുന്ന ആദ്യ പത്ത് ബ്രാന്‍ഡുകള്‍ ഇവയാണ്
യുകെഐപി
കണ്‍സര്‍വേറ്റീവ്‌സ്
മാര്‍മൈറ്റ്
റിയാനെയര്‍
ലേബര്‍
ലിബ്‌ഡെമ്‌സ്
മക്‌ഡൊണാള്‍ഡ്‌സ്
സ്റ്റാര്‍ബക്ക്‌സ്
ഫെയ്‌സ്ബുക്ക്
കെഎഫ്‌സി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.