1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

തെക്കന്‍ യൂറോപ്പിനെ മുഴുവന്‍ ആക്രമിക്കുന്നതിനുള്ള പ്രവേശന കവാടമായി ലിബിയയെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെന്ന് വെളിപ്പെടുത്തല്‍. ടെലിഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ എഴുതിയ കത്തുകളലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎസ് അവരുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ഗൗരവകരമായ വാര്‍ത്ത ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമുള്ള ഐഎസ് അനുകൂലികളുമായി ലിബിയയില്‍ എത്തി അവിടെനിന്നും കുടിയേറ്റക്കാരുടെ വേഷത്തില്‍ മെഡിറ്ററേനിയന്‍ കടക്കാനാണ് ഐഎസിന്റെ പദ്ധതി.

യൂറോപ്പില്‍ കടന്ന് കൂടി മാരിടൈം ഷിപ്പിംഗിനെയും തെക്കന്‍ യൂറോപ്പ്യന്‍ നഗരങ്ങളെയും ആക്രമിക്കാനാണ് അവരുടെ ഉദ്ദേശ്യം. ലിബിയയിലെ ഓണ്‍ലൈന്‍ റിക്രൂട്ടര്‍മാരില്‍ പ്രധാനിയാണ് ഈ കത്തെഴുതിയ വ്യക്തിയെന്നാണ് ആന്റി എക്‌സ്ട്രിമിസ്റ്റ് ഗ്രൂപ്പായ ക്യുയില്ലം കണ്ടെത്തിയിരിക്കുന്നത്. ലിബിയയില്‍ ഐഎസ് ഭീകരവാദികള്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍നിന്ന് തന്നെ വ്യക്തമാണ്. കടല്‍ത്തീരത്ത് നിരത്തി നിര്‍ത്തി 21 പേരെയാണ് ഐഎസ് കൂട്ടക്കൊല നടത്തിയത്.

തങ്ങള്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് പകരം വീട്ടാന്‍ ഈജിപ്തിനെ വെല്ലുവിളിക്കുന്നതായും വീഡിയോയില്‍നിന്ന് കാണാന്‍ കഴിയും.

യൂറോപ്യന്‍ മെയിന്‍ലാന്‍ഡില്‍നിന്ന് 300 മൈലുകള്‍ മാത്രം അകലത്തിലാണ് ലിബിയ സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് എഴുത്തില്‍ പറയുന്നു. ഈ തീരങ്ങളിലുള്ള അനധികൃത കുടിയേറ്റം ഭീകരവാദികള്‍ക്ക് മറയാക്കാന്‍ സാധിക്കണമെന്നും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.