1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ തടയുന്ന ചെല്‍സി ഫുട്‌ബോള്‍ ആരാധകരുടെ വീഡിയോ പുറത്ത് വന്നു. തിരക്കുള്ള മെട്രോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന കറുത്ത വര്‍ഗക്കാരനെ ട്രെയിനില്‍നിന്ന് തള്ളിയിറക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍കൂടി പുറത്ത് വന്നത്. ഞങ്ങള്‍ വംശീയവിദ്വേഷമുള്ളവരാണ്, അതാണ് ഞങ്ങള്‍ക്കിഷ്ടമെന്നും ചിലര്‍ പറയുന്നതായി വീഡിയോയില്‍നിന്ന് കേള്‍ക്കാം. ചെല്‍സി, ചെല്‍സി എന്നും ഇവരില്‍ ചിലര്‍ പറയുന്നുണ്ട്.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ റിച്ചെല്യു ഡ്രുവോട്ട് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പാരിസ് സെന്റ് ജെര്‍മന്‍ ചെല്‍സി മത്സരം കാണുന്നതിനെത്തിയ ആരാധകരാണെന്നാണ് കരുതുന്നത്. മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഫുട്‌ബോളിലോ സമൂഹത്തിലോ യാതൊരു സ്ഥാനവുമില്ലെന്ന് ചെല്‍സി വക്താവ് പറഞ്ഞു. ചെല്‍സി സീസണ്‍ ടിക്കറ്റുള്ളവരോ ക്ലബ് അംഗങ്ങളോ പാരിസ് മെട്രോ ട്രെയിന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെല്‍സി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.