സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,085,128 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 212,546 പേർ മരിച്ചു. 934,807 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ അഞ്ചായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ട് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് …
സ്വന്തം ലേഖകൻ: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ജയിലറകളിലെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സുരക്ഷാ നിബന്ധനകള്‍ നിരാകരിച്ച് വലിയ ഒരു കൂട്ടം തടവുകാരെ ഒന്നിച്ച് തിങ്ങി ഞെരുക്കി പൂട്ടിയിട്ടിരിക്കുകയാണ് ഇവിടത്തെ ജയിലുകളില്‍. രാജ്യത്ത് 20 പേര്‍ കൊല്ലപ്പെടുത്തിയതിനു പിന്നില്‍ പുറത്തിറങ്ങിയ ചില പ്രതികളുടെ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് …
സ്വന്തം ലേഖകൻ: ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പടുത്തിയതായി ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂയെന്ന് സർക്കാർ നിയോഗിച്ച …
സ്വന്തം ലേഖകൻ: കിം ജോങ് ഉൻ ആരോഗ്യത്തോടെയുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയിലെ നേതാവിനു കുഴപ്പമൊന്നുമില്ലെന്നു കരുതാൻ തക്ക ഇന്റലിജൻസ് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ മന്ത്രി കിം യോൻ ചുൽ അവകാശപ്പെട്ടു. “കിമ്മിന്റെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവ വികാസവും ഇല്ല. എന്തു തരം രഹസ്യ വിവരമാണ് കിട്ടിയതെന്ന് വെളുപ്പെടുത്താനാകില്ല. വളരെ സങ്കീർണമായ …
സ്വന്തം ലേഖകൻ: ഇന്ന് മാത്രം കേരളത്തിൽ 4 കൊവിഡ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കണ്ണൂർ 3, കാസർകോട് 1 എന്നാണ് കണക്കുകൾ. രണ്ട് പേർ വിദേശത്ത് നിന്നും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ …
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള സർചാർജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടിറി പ്രീതി പട്ടേൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും വർക്ക് പെർമിറ്റിൽ എത്തിയിട്ടുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് നിലവിൽ വർഷം തോറും 400 പൌണ്ട് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് അടുത്ത ഒക്ടോബർ മുതൽ 624 പൌണ്ടായി …
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയതിനുശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരികെയെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തിരികെയെത്തി ഔദ്യോഗിക കാര്യങ്ങൾ പുനരാരംഭിച്ചത്. ഏപ്രിൽ 5-ാം തീയതിയാണ് കോവിഡ് രോഗലക്ഷണത്തെ തുടർന്ന് ജോൺസനെ ആശുപത്രിയിലാക്കിയത്. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 55 വയസ്സുകാരനായ ബോറിസ് ജോൺസൺ. …
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്ന് കുതിക്കുകയാണ്. സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ …
സ്വന്തം ലേഖകൻ: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും അല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കിമ്മിന് ശേഷം ഉത്തരകൊറിയ ആര് ഭരിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരകൊറിയയുടെ ഭരണ സിരാകേന്ദ്രം കുടുംബവേരുകളില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഭരണച്ചുമതല കിമ്മിന്റെ കുടുംബത്തിലൊരാള്‍ക്കായിരിക്കുമെന്നാണ് ഒരു വിഭാഗം രാഷട്രീയ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതോടൊപ്പം …