സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കരാര്‍ പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി തെരേസാ മേ ബ്രസല്‍സിനു തിരിക്കാനിരിക്കേയാണ് ഇയു നിലപാടു കടുപ്പിച്ചത്. മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബദല്‍ കരാര്‍(പ്‌ളാന്‍ബി)പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി. മൈനസ് 27 ഡിഗ്രി തണുപ്പുവരെ ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തി. ഉത്തരധ്രുവത്തില്‍നിന്നുള്ള ഹിമക്കാറ്റാണ് കൊടുംതണുപ്പിനു കാരണം. ഇല്ലിനോയ്, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തണുപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഒരാഴ്ചയ്ക്കിടെ മരിച്ചു. ശരീരം മരവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ …
സ്വന്തം ലേഖകന്‍: അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും. ഞായറാഴ്ച അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി. …
സ്വന്തം ലേഖകന്‍: പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്‌സ് അറിയിച്ചു. പാകിസ്താന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ ഭേദഗതിക്കായി യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ മേയ്; കരാര്‍ അടഞ്ഞ അധ്യായമാണെന്ന് യൂണിയന്‍; പുതുക്കിയ കരാറുമായി മേയ് ഇന്ന് പാര്‍ലമെന്റില്‍. ബ്രക്‌സിറ്റില്‍ പുതുക്കിയ കരാറിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കും. ബ്രക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ആദ്യ കരാറില്‍ നിന്ന് ഒരുപിടി മാറ്റങ്ങളുമായാണ് മേയ് പുതിയ …
സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികൂല കാലവസ്ഥയിലും നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി. ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് ടെലികോം കമ്പനി വാവെക്കെതിരെ കേസെടുത്ത് അമേരിക്ക; എതിര്‍പ്പുമായി ചൈന. ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കന്‍ നീതി ന്യായ വിഭാഗം കേസെടുത്തു. കമ്പനി മേധാവി മെന്‍ വാങ്ഷുവിനും വാവെയുടെ സഹ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് കേസ്. അതിനിടെ അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തി. അമേരിക്കയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപരോധം മറികടന്ന് ഇറാനില്‍ വിറ്റഴിച്ചു, കമ്പനിയുടെ ബിസിനസുമായി …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ജനം ജീവനുവേണ്ടി നെട്ടോട്ടത്തില്‍; ബോക്കോഹറാം തീവ്രവാദികളെ ഭയന്ന് ഒരാഴ്ച്ചക്കിടെ പലായനം ചെയ്തത് 30000 ത്തിലധികം ആളുകള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയാണ് കണക്കുകള്‍ പുറത്തു വിട്ടത്. നൈജീരിയയിലെ ജനസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും ബോക്കോഹറം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സ്വന്തം ടീമിനായി അലറി വിളിച്ച 42,000 കാണികള്‍ക്കും യുഎഇയ്ക്കുമെതിരെ പൊരുതിക്കയറി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാകപ്പ് ഫൈനലില്‍; മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തി കാണികള്‍; ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ ലോകം. മുഹമ്മദ് ബിന്‍ സാഇദ് സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ 42,000 കാണികളെക്കൂടി ഖത്തറിന് തോല്‍പിക്കേണ്ടിയിരുന്നു. …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ അരാജകത്വം; ഒരു നേരത്തെ വിശപ്പടക്കാന്‍ മുടി മുറിച്ച് വിറ്റ് യുവതി; നേതാക്കളുടെ അധികാര വടംവലിക്കും അമേരിക്കന്‍ ചരടുവലിക്കുമിടയില്‍ ജീവിക്കാന്‍ നെട്ടോട്ടമോടി ജനങ്ങള്‍. അതിദാരുണമായ വാര്‍ത്തകളാണ് നിക്കോളാസ് മഡുറോയുടെ വെനസ്വേലയില്‍ നിന്ന് പുറത്ത് വരുന്നത്. ഒരു നേരത്തെ അന്നത്തിനായി മുടി മുറിച്ച് വില്‍ക്കേണ്ട ഗതികേടു വന്നു ഒരു യുവതിക്ക്. കൊളംബിയന്‍ അതിര്‍ത്തിലെത്തി മുടി …