സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനാ സാന്നിധ്യം ഇനി 18 മാസം കൂടിയെന്ന് സൂചന; സേനാ പിന്മാറ്റത്തിന് താലിബാനും അമേരിക്കയും തമ്മില്‍ ധാരണ. അഫ്ഗാനിസ്ഥാനില്‍ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂര്‍ണമായും പിന്‍വലിച്ചേക്കും. താലിബാനുമായി ഖത്തറില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. സമാധാന ഉടമ്പടി നിലവില്‍ വന്നാല്‍ ഉടമ്പടി നിലവില്‍ …
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപിനെ അപമാനിക്കുന്ന ലേഖനം വിവാദമായി; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞ് തലയൂരി. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞു. മെലാനിയയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ദ ടെലഗ്രാഫ് വ്യക്തമാക്കി. മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന ലേഖനം; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞുശനിയാഴ്ചത്തെ ടെലഗ്രാഫ് …
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം; ഒമാനിലും സൗദിയിലും യു.എ.ഇയിലും വര്‍ണാഭമായ പരിപാടികള്‍. ദേശാഭിമാനത്തിന്റെ നിറവില്‍ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം പ്രവാസ ലോകം ഗംഭീരമായി. ആഘോഷിച്ചു. നിരവധി പരിപാടികളോടെ വര്‍ണ്ണാഭമായാണ് ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്. ഇന്ത്യ യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും …
സ്വന്തം ലേഖകന്‍: മാസിഡോണിയ ഇനി വടക്കന്‍ മാസിഡോണിയ; പേര് മാറ്റം അംഗീകരിച്ച് ഗ്രീസ് പാര്‍ലമെന്റ്; നടപടിയെ സ്വാഗതം ചെയ്ത് വടക്കന്‍ മാസിഡോണിയന്‍ പ്രധാനമന്ത്രി. പേര് മാറ്റത്തിനുള്ള ആവശ്യം അംഗീകരിച്ച ഗ്രീസ് പാര്‍ലമെന്റിന്റെ നടപടിയെ പ്രകീര്‍ത്തിച്ച വടക്കന്‍ മാസിഡോണിയന്‍ പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ തീരുമാനം വഴിവെക്കുമെന്നും വ്യക്തമാക്കി. മാസിഡോണിയയുടെ പേര് വടക്കന്‍ …
സ്വന്തം ലേഖകന്‍: ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി; കരുതലോടും ശ്രദ്ധയോടും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റാമഫോസയാണ് …
സ്വന്തം ലേഖകന്‍: ‘മതിലിന് പണം വേണ്ട; ബില്ലുകള്‍ ഒന്ന് പാസാക്കി തന്നാല്‍ മതി!’ ഒടുവില്‍ സെനറ്റിനു മുന്നില്‍ ട്രംപ് മുട്ടുകുത്തി; അമേരിക്കയില്‍ ഒരു മാസം നീണ്ട ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമം. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സ്തംഭനത്തിന് മുന്നില്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്‌സിക്കന്‍ മതിലിന് ഉള്ള പണം അനുവദിക്കാതെയാണ് പ്രശ്‌നം അവസാനിച്ചത്. അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം. പ്രസിഡന്റ് നിക്കോളാസ് മദൂറോയോട് രാജ്യം വിടാന്‍ ഉത്തരവിട്ട അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് തിരികെയെത്താനും പ്രതിപക്ഷ നേതാവ് വാന് ഗെയ്‌ഡോ ആവശ്യപ്പെട്ടു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്തുള്ള …
സ്വന്തം ലേഖകന്‍: കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു. …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫി എടുത്താല്‍ ഇനി ശിക്ഷ കടുപ്പം; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാറിനെ കടന്നാക്രമിച്ച് ടോണി ബ്ലയര്‍ രംഗത്ത്; വ്യക്തമായ നയരേഖകളില്ലാതെ മുന്നോട്ട് പോകുന്നത് വിഡ്ഢിത്തമാണെന്നും മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ രംഗത്ത്. കുഴപ്പം നിറഞ്ഞതാണ് നിലവിലെ ബ്രെക്‌സിറ്റ് നടപടികളെന്നും രണ്ടാമതും ജനഹിത പരിശോധന നടത്തണമെന്നും ബ്ലയര്‍ ആവശ്യപ്പെട്ടു. നിലവിലെ ബ്രക്‌സിറ്റ് നടപടികള്‍ സമ്പൂര്‍ണ …