1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍
നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സൗദി പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തില്‍ നിന്നുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും താല്‍ക്കാലികമായി വിലക്കിയതായി അറിയിച്ചത്. നേരത്തെ യുഎഇയും ബഹ്‌റൈനും കുവൈറ്റും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി …
സ്‌പെയിനില്‍ പെഡ്രോ സാഞ്ചസും കാറ്റലോണിയയില്‍ ക്വിം ടോറയും അധികാരമേറ്റു; പ്രതീക്ഷയോടെ സ്പാനിഷ് ജനത
സ്‌പെയിനില്‍ പെഡ്രോ സാഞ്ചസും കാറ്റലോണിയയില്‍ ക്വിം ടോറയും അധികാരമേറ്റു; പ്രതീക്ഷയോടെ സ്പാനിഷ് ജനത
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പെഡ്രോ സാഞ്ചസും കാറ്റലോണിയയില്‍ ക്വിം ടോറയും അധികാരമേറ്റു; പ്രതീക്ഷയോടെ സ്പാനിഷ് ജനത. സ്‌പെയിനിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു. അവിശ്വാസ വോട്ടെടുപ്പില്‍ മരിയാനോ രജോയി അപ്രതീക്ഷിതമായി പുറത്തായതോടെയാണു 350 അംഗ പാര്‍ലമെന്റില്‍ 84 സീറ്റു മാത്രമുള്ള സോഷ്യലിസ്റ്റുകള്‍ അധികാരം പിടിച്ചത്. 1999 മുതല്‍ 2005 വരെ കാലയളവില്‍ …
കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച; സ്ഥലവും തിയതിയും ഉറപ്പിച്ച് ട്രംപ്
കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച; സ്ഥലവും തിയതിയും ഉറപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച; സ്ഥലവും തിയതിയും ഉറപ്പിച്ച് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി 12ന് സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയിലെ ആണവനിരായുധീകരണത്തിന്റെ തുടക്കമായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. കിം അമേരിക്കയിലേക്കയച്ച ഉത്തര കൊറിയന്‍ പ്രതിനിധി കിം യോംഗ് …
ലണ്ടനില്‍ ഇന്ത്യന്‍ ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു; വീണ്ടും വില്ലനായി ട്രക്ക് ഡ്രൈവര്‍
ലണ്ടനില്‍ ഇന്ത്യന്‍ ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു; വീണ്ടും വില്ലനായി ട്രക്ക് ഡ്രൈവര്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഇന്ത്യന്‍ ബാലന്‍ വാഹനാപകടത്തില്‍ മരിച്ചു; വീണ്ടും വില്ലനായി ട്രക്ക് ഡ്രൈവര്‍. ബിര്‍മിങ്ഹാമിനടുത്തുള്ള എംസിക്‌സ് മോട്ടോര്‍വേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടു വയസുകാരനായ ഇന്ത്യന്‍ ബാലന്‍ ദേവ് നാരായണന്‍ മരിച്ചത്. ദേവിനൊപ്പം സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60കാരനായ വയോധികന്റെ തോളെല്ലിനും 20 കാരിയുടെ കാലിനുമാണ് പരിക്കേറ്റത്. മരണത്തിന് …
സൗദി മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിയുമായി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു; വിവിധ മന്ത്രിമാര്‍ക്ക് സ്ഥാനചലനം
സൗദി മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിയുമായി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു; വിവിധ മന്ത്രിമാര്‍ക്ക് സ്ഥാനചലനം
സ്വന്തം ലേഖകന്‍: സൗദി മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിയുമായി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു; വിവിധ മന്ത്രിമാര്‍ക്ക് സ്ഥാനചലനം. ബദര്‍ ബിന്‍ അബ്ദുള്ളയാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. തൊഴില്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി അഹ്മദ് അല്‍ റാജിയെ നിയമിച്ചു. സാംസ്‌കാരിക മന്ത്രാലയത്തെ സാംസ്‌കാരിക വിവര മന്ത്രാലയത്തില്‍ നിന്നും വേര്‍പ്പെടുത്തി. പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള …
പരുക്കേറ്റ പലസ്തീന്‍ യുവാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു; ഗാസയില്‍ പ്രതിഷേധം ഇരമ്പുന്നു
പരുക്കേറ്റ പലസ്തീന്‍ യുവാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു; ഗാസയില്‍ പ്രതിഷേധം ഇരമ്പുന്നു
സ്വന്തം ലേഖകന്‍: പരുക്കേറ്റ പലസ്തീന്‍ യുവാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിട്ടു; ഗാസയില്‍ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യപ്രവര്‍ത്തകയായ റസാന്‍ അല്‍ നജാര്‍ (21) ആണു വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രയേലിന്റെ സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായി അതിര്‍ത്തിവേലിക്കു സമീപത്തേക്ക് ഓടുമ്പോഴാണു റസാനു വെടിയേറ്റത്. നഴ്‌സിന്റെ വെള്ള യൂണിഫോം …
ഉരുക്ക്, അലുമിനിയം ഉല്‍പന്ന ഇറക്കുമതിയ്ക്ക് അധിക തീരുവ; യുഎസ് ഒറ്റപ്പെടുന്നു; പ്രതിഷേധമുയര്‍ത്തി സഖ്യരാജ്യങ്ങളും
ഉരുക്ക്, അലുമിനിയം ഉല്‍പന്ന ഇറക്കുമതിയ്ക്ക് അധിക തീരുവ; യുഎസ് ഒറ്റപ്പെടുന്നു; പ്രതിഷേധമുയര്‍ത്തി സഖ്യരാജ്യങ്ങളും
സ്വന്തം ലേഖകന്‍: ഉരുക്ക്, അലുമിനിയം ഉല്‍പന്ന ഇറക്കുമതിയ്ക്ക് അധിക തീരുവ; യുഎസ് ഒറ്റപ്പെടുന്നു; പ്രതിഷേധമുയര്‍ത്തി സഖ്യരാജ്യങ്ങളും. ജി 7 ഉച്ചകോടിക്കു മുന്നോടിയായി ചേര്‍ന്ന ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ യുഎസിനെ ഒറ്റപ്പെടുത്തിയ മറ്റ് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബദലായി യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തുമെന്ന് ജി 7 സഖ്യരാജ്യങ്ങള്‍ …
യുകെയില്‍ യാത്രക്കാരെ വലച്ച് ശക്തമായ കാറ്റും മഴയും; റോഡ്, റെയില്‍ ഗതാഗതം താറുമാറായി
യുകെയില്‍ യാത്രക്കാരെ വലച്ച് ശക്തമായ കാറ്റും മഴയും; റോഡ്, റെയില്‍ ഗതാഗതം താറുമാറായി
സ്വന്തം ലേഖകന്‍: യുകെയില്‍ യാത്രക്കാരെ വലച്ച് ശക്തമായ കാറ്റും മഴയും; റോഡ്, റെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം നിരത്തുകളില്‍ തിരക്കേറിയ സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍ കുടുങ്ങിയത്. യുകെയുടെ വടക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും രാവിലെ ഒമ്പത് മണിയോടെ മഴയുണ്ടാകുമെന്ന യെല്ലോ വാണിംഗ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം തുടങ്ങിയ മഴയും കാറ്റും …
യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു
യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തി ട്രംപ്; പുതിയ നികുതി യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു. ഇയു രാജ്യങ്ങള്‍ കൂടാതെ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇതോടെ യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തി തിരിച്ചടിക്കുമെന്ന് ഇയു രാജ്യങ്ങള്‍ പ്രതികരിച്ചു. പുതിയ സംഭവവികാസങ്ങള്‍ യൂറോപ്പും അമേരിക്കയും …
സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്
സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്. ഏഴു വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി മരിയാനോ റജോയ് പടിയിറങ്ങുന്നത്. ഭരണകക്ഷിയിലെ പ്രമുഖര്‍ അഴിമതിക്കേസില്‍ കുടുങ്ങിയതിനു പിന്നാലെയാണ് സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇ കക്ഷിയുടെ നേതാവ് പെട്രോ സാഞ്ചസ് അവിശ്വാസം കൊണ്ടുവന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്നത്. …