അധികൃതര്‍ വിമാനത്തിന്റെ ചിറക് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ താനിത് കണ്ടിരുന്നതായും എന്നാല്‍ ഇത് എന്താണെന്ന് മനസ്സിലാകാതെ അതില്‍ കയറി ഇരുന്ന് ചൂണ്ടയിട്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഇയാള്‍ പറയുന്ന വിശദീകരണത്തിന് പ്രദേശത്തെ മറ്റൊരു സ്ത്രീയും സ്ഥിരീകരണം നല്‍കുന്നുണ്ട്.
ലോകം ആഗോള കുടിയേറ്റ പ്രശ്‌നത്തെ നേരിടുകയാണെന്ന് ബ്രിട്ടീഷ് ഫ്രഞ്ച് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെര്‍ണാര്‍ഡ് കസെനെവ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമര്‍ശമുള്ളത്.
തുലൗസിലെ മിലിട്ടറി യൂണിറ്റിലാണ് കടലില്‍നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്. അപകടത്തില്‍പ്പെടുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ദ്യം തെളിയിച്ച സ്ഥാപനമാണിത്.
ഇന്നലെയാണ് താലിബാന്റെ ആദ്യതലവനായ മുല്ല ഉമര്‍ 2013ല്‍ കൊല്ലപ്പെട്ടന്ന വിവരം താലിബാന്‍ വ്യക്താവായ സൈബുള്ള മുജാഹിദ് പുറത്തുവിടുന്നത്.
നിലവിലെ നയപ്രകാരം 45*36*20 സെന്റീ മീറ്റര്‍ വലുപ്പത്തിലുള്ള രണ്ട് ഭാഗുകള്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലേക്ക് കൊണ്ടു പോകാം. എന്നാല്‍ ഓഗസ്റ്റ് 18 മുതല്‍ അതിന്റെ വലുപ്പം 40*30*15 ആയി കമ്പനി വെട്ടിക്കുറച്ചു. കൈയില്‍ കരുതാവുന്ന മെയിന്‍ ബാഗിനൊപ്പം കൊണ്ടു പോകുന്ന രണ്ടാം ലഗേജിന്റെ വലുപ്പമാണിത്.
1980 കളിലായിരുന്നു റോഡിയുടെ റെസ്‌ലിംഗ് യുഗം. ഡബ്ല്യുഡബ്ല്യുഇ ഹോള്‍ ഓഫ് ഫെയ്മിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ള റോഡി ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിലെ മികച്ച 50 വില്ലന്മാരില്‍ ഒരാളാണ്.
സപ്തദിന ജോലി എന്ന സര്‍ക്കാര്‍ ആവശ്യത്തെ ചൊല്ലി ആരോഗ്യ മന്ത്രാലയവും ജീവനക്കാരും തമ്മില്‍നിലനില്‍ക്കുന്ന തര്‍ക്കം മൂര്‍ച്ഛിക്കുന്നു. എല്ലാ ദിവസവും അധിക സമയം ജോലി ചെയ്യുകയും വീക്കെന്‍ഡുകളില്‍ പോലും ജോലിക്കെത്തുകയും ചെയ്യുന്ന ജീവനക്കാരെ കുറിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞ് പ്രചരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് പറഞ്ഞു.
ഇപ്പോഴത്തെ വേനല്‍ക്കാലം തീരുന്നത് വരെ കാര്യങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നാണ് ഡേവിഡ് കാമറൂണിന്റെ വിലയിരുത്തല്‍. യൂറോ ടണല്‍ ടെര്‍മിനലിലൂടെ ഒളിച്ചു കടന്ന് യുകെയിലെത്താന്‍ ആയിര കണക്കിന് ആളുകളാണ് ദിനംപ്രതി ശ്രമിക്കുന്നത്. ഇത് ട്രെയിന്‍ സര്‍വീസിനെ പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇറ്റലിയിലെ മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍നിന്നും ഹാംപ്‌ഷെയറിലെ ബ്ലാക്ക്ബുഷ് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന ജെറ്റ് വിമാനം റണ്‍വെയില്‍നിന്ന് തൈന്നി മാറി തിട്ടയില്‍നിന്ന് താഴെ പോയാണ് അപകടമുണ്ടായത്.
അമേരിക്ക കഴിഞ്ഞാല്‍ കമ്പനി ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു.