അതേസമയം, രാജ്യവ്യാപകമായി പാസ്പോര്‍ട്ട് അപേക്ഷകളിലെ പോലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ബംഗലൂരുവില്‍ നവംബറില്‍ ഇതിന് തുടക്കമിടാനാണ് ആലോചിക്കുന്നത്.
മറ്റൊരു രാജ്യത്ത് പോകുമ്പോള്‍ കാര്യക്ഷമമായ ആശയവിനിമയത്തിന് അത്യാവശ്യം ചില വാക്കുകള്‍ പഠിച്ചിരിക്കേണ്ടതാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 65 ശതമാനം ആളുകളും കരുതുന്നു.
ലാപ്‌ടോപ്പിനെ സ്മാര്‍ട്ട്‌ഫോണ്‍ കവച്ചുവെയ്ക്കുന്നത് നിര്‍ണായകമായ നിമിഷമാണെന്ന് ഓഫ്‌കോം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷുകാര്‍ 1.2 ബില്യണ്‍ സെല്‍ഫി ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനം ബ്രിട്ടീഷുകാരും അവരുടെ ചിത്രം സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
നരേന്ദ്ര മോഡിയുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് ഇപ്പോള്‍ ഐഒഎസിലും. ഐട്യൂണ്‍സില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മൊബൈല്‍ ആപ്പുള്ളത്.
ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ചൗധരിയും ഈസ്റ്റ് ലണ്ടനിലുള്ള മുഹമ്മദ് മിസാനൂര്‍ റഹ്മാനും ഇസ്ലാമിക് സ്‌റ്റേറ്റിന് അനുകൂലമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം. മെട്രൊപൊളീറ്റന്‍ പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രൊസിക്യൂട്ടറുടെ നടപടി.
ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനായി റോബര്‍ട്ട് ഡൗണി ജൂണിയര്‍ വിണ്ടും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡൗണി ഈ നേട്ടം കരസ്ഥമാക്കുന്നത്.
ട്യൂബ് സര്‍വീസസ് സമരം നിരത്തുകളില്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. സമരത്തെ നേരിടാന്‍ 250 ഓളം അധിക ൂബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തും.
6494 അനധികൃത കുടിയേറ്റക്കാരെ വാഹനങ്ങളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടെത്തിയിട്ടുള്ളതായി കണക്കുകള്‍. ഇത്തരക്കാരെ കയറ്റിക്കൊണ്ടു വന്നതിന്റെ പേരില്‍ പിഴ ശിക്ഷ ലഭിച്ച ട്രക്ക് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ദ്ധനവുണ്ടായി.
വനത്തിനുള്ളിലൂടെ വിനോദ സഞ്ചാരം നടത്തുമ്പോള്‍ ജിറാഫിനെക്കൊന്ന യുവതി വിവാദത്തില്‍. ഇഡാഹോ സര്‍വകലാശാലയിലെ അക്കൗണ്ടന്റായ സബ്രിന കോര്‍ഗാടെല്ലിയാണ് ജിറാഫിനെ കൊന്നത്.
മുപ്പതുകാരിയായ ജോലിക്കാരിയുമായുളള കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം, അവര്‍ക്ക് നാട്ടില്‍ പോകുന്നതിനു മുമ്പ് ഒരു വര്‍ഷം കൂടി ഗള്‍ഫില്‍ ജോലിചെയ്യണമെന്ന് ആഗ്രഹമുളളതായും പരസ്യത്തില്‍ പറയുന്നുണ്ട്.