എന്‍എച്ച്എസില്‍ ചികിത്സ തേടിയ താന്‍ ഏകദേശം കൊല്ലപ്പെടുന്നതിന് തുല്യമായ അവസ്ഥയിലെത്തിയെന്ന് യുകെഐപി നേതാവ് നിഗെല്‍ ഫരാജ്. താങ്ങാന്‍ കഴിയുമെങ്കില്‍ ആളുകള്‍ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും തനിക്കുണ്ടായ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ നിഗെല്‍ ഫരാജ് പറഞ്ഞു.
എലക്ട്രിഫൈഡ് സീഫോര്‍ഡ് ലൈനിലേക്ക് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ട്രെയിന്‍ സര്‍വീസിന്റെ പ്രവര്‍ത്തന നിലവാരത്തില്‍ അതൃപ്തനാണെന്ന് കാണിച്ച് കമ്മീഷ്ണര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മൈക്കള്‍ ഡീഗന്റെ കത്ത്.
യ് 2010നും മാര്‍ച്ച് 2014നും ഇടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത് 47 രാജ്യങ്ങള്‍. ക്യാബിനറ്റ് ഓഫീസ് ഡേറ്റയെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ കൗണ്‍സില്‍ യോഗം നടന്ന ബെല്‍ജിയത്തിലേക്കാണ് കാമറൂണ്‍ ഏറ്റവും അധികം തവണ പോയിരിക്കുന്നത്.
എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഈസ്റ്റ് ലാന്‍കഷയര്‍ ആശുപത്രി കഴിഞ്ഞ നാളില്‍ വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ എന്‍എച്ച്എസ് വിടുന്നു. ലോക്കല്‍ ആക്‌സന്റ് മനസ്സിലാക്കാന്‍ സാധിക്കാതെ ജോയിലിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇവര്‍ ജോലി ഉപേക്ഷിക്കുന്നത്.
സ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രതിപക്ഷം നല്‍കുന്ന പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.
ഇന്നാണ് ബജറ്റ് അവതരണം. മാണിയുടെ പതിമൂന്നാം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയാണ് ഏറ്റവും വലിയ പ്രത്യേകത. പതിമൂന്ന് പേരക്കുട്ടികളുള്ള മാണിയുടെ പതിമൂന്നാം ബജറ്റ് എന്നൊക്കെയുള്ള ബാക്കിയെല്ലാ പ്രത്യേകതകളും അതിന് പിന്നാലെ മാത്രമേ വരൂ.
ബ്രിട്ടണിലെ അധ്യാപികമാര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും. നാളെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രശ്‌നബാധിത പ്രദേശമായ ഫെര്‍ഗൂസണില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്.
ടൈം ഹയര്‍ എജ്യുക്കേഷന്‍ മാഗസിന്‍ എല്ലാ വര്‍ഷവും നടത്തുന്ന മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കലില്‍ ഇത്തവണയും മുന്‍പന്തിയില്‍ യുഎസ്. 23 ഓളം രാജ്യങ്ങള്‍ ആദ്യ നൂറ് സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെങ്കിലും ഇവയില്‍ 43 എണ്ണവും അമേരിക്കന്‍ സര്‍വകലാശാലകളാണ്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍വെര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലണ്.