സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തതോടെ എല്ലാ കണ്ണുകളും ഇനി സെനറ്റിലേക്ക്. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. എന്നാൽ, ഈ മാസം 19 വരെ സെനറ്റ് പിരിഞ്ഞിരിക്കുകയാണ്. 20ന് ആണു ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിചാരണാ നടപടികൾ മിക്കവാറും ബൈഡൻ അധികാരമേറ്റ …
സ്വന്തം ലേഖകൻ: യുഎഇയിൽ സിനോഫാം വാക്സീൻ 2 ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും വിദേശത്തുപോയി മടങ്ങിവന്നാൽ ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവർ രാജ്യത്തെത്തിയാൽ പിസിആർ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. ഇവരോടൊപ്പമുള്ള 12–17 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽനിന്നുള്ള 18 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ്, …
സ്വന്തം ലേഖകൻ: സൌദിയിൽ കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു. ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി മഹാമാരിക്കാലത്ത് കമ്പനി ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം …
സ്വന്തം ലേഖകൻ: ശൈത്യം കനക്കുന്നതിനാൽ കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമപ്പെടുത്തൽ. രാജ്യത്തെ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷൻ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, തിരഞ്ഞെടുക്കപ്പെട്ട അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം. കൊവിഡ് കാലത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയുള്ളതിനാൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുളള പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാന താവളത്തില്‍ ഹാജരാക്കണമെന്ന നിയമം അടുത്ത ഞായറാഴ്ച …
സ്വന്തം ലേഖകൻ: സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപറേഷനും ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ എണ്ണക്കമ്പനിയും അടക്കം ഒൻപതു ചൈനീസ് കമ്പനികളെ സൈനിക ബന്ധം ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിന്റെ അവസാന ആഴ്ചയിൽ, ചൈനയെ സമ്മർദത്തിലാക്കിയാണ് യുഎസ് നടപടി. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനനിർമാണക്കമ്പനി …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും റെക്കോർഡ് കൊവിഡ് മരണം. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത് 1564 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും മരണസംഖ്യയിലെ വർധന ആശങ്ക ഉളവാക്കുന്നതാണ്. അതിനിടെ ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ആതുര സേവകർ, പ്രത്യേകിച്ച് നഴ്സുമാർ കൊവിഡ് കാലത്ത് അനുഭവിക്കുന്ന കടുത്ത സമ്മർദ്ദം ചർച്ചയായി. എൻഎച്ച്എസിലെ നഴ്സുമാരും …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം …
സ്വന്തം ലേഖകൻ: സൌദിവൽക്കരണം സജീവമായ സൗദിയിലെ വ്യവസായ, ഖനന മേഖലയിൽ കഴിഞ്ഞ വർഷം 39,404 തസ്തികകളിൽ സ്വദേശികൾ നിയമിതരായെന്ന് അധികൃതർ. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സുസ്ഥിരമാക്കാൻ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 903 പുതിയ വ്യവസായിക ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു. ഇതുവഴി 23.5 ശതകോടി …
സ്വന്തം ലേഖകൻ: യുഎസിൽ ബൈഡൻ സർക്കാർ അധികാരം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്ന് കമല ഹാരിസ്. അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി. ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു …