1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2021

സ്വന്തം ലേഖകൻ: ശൈത്യം കനക്കുന്നതിനാൽ കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമപ്പെടുത്തൽ. രാജ്യത്തെ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷൻ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ, തിരഞ്ഞെടുക്കപ്പെട്ട അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം.

കൊവിഡ് കാലത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയുള്ളതിനാൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) ഹെൽത്തി ചിൽഡ്രൻ- അഡോളസന്റ് സ്ട്രാറ്റജി ദേശീയ മേധാവി ഡോ. സാദ്രിയ അൽ കോഹ്ജി നിർദേശിച്ചു.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരായതിനാൽ കുട്ടികളിൽ പകർച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 6 മാസത്തിനും 5 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് നിർബന്ധമായും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണം. അഞ്ചു വയസ്സിൽ താഴെയുള്ള, പ്രത്യേകിച്ചും 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രോഗസാധ്യത കൂടുതലാണ്.

പകർച്ചപ്പനിയെ പ്രതിരോധിക്കാൻ കുട്ടികൾക്ക് നേരത്തെ തന്നെ കുത്തിവയ്പ് നൽകേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും ഡോ. സാദ്രിയ ഓർമപ്പെടുത്തി. കുത്തിവയ്പിലൂടെ പകർച്ചപ്പനിയെ പ്രതിരോധിക്കുന്നതിനൊപ്പം മറ്റുള്ളവരിലേക്ക് പനി പടരുന്നതും തടയാം. ഹെൽത്ത് സെന്ററുകളിൽ 107 ൽ വിളിച്ച് നേരത്തെ ബുക്ക് ചെയ്യാനും സൌകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

മൂന്നര വർഷത്തിന് ശേഷം ഈജിപ്തും യുഎഇയും ഖത്തറിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 18ന് പുനരാരംഭിക്കും. ഖത്തർ എയർവേയ്‌സിന്റെ ദോഹ- കയ്റോ സർവീസുകളും 18ന് തുടങ്ങും. ഖത്തർ എയർവേയ്‌സും ഈജിപ്ത് എയറുമാണ് 18 മുതൽ സർവീസ് തുടങ്ങുന്നത്. 18ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 3.30ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന ഖത്തർ എയർവേയ്‌സിന്റെ ആദ്യയാത്രാ വിമാനം വൈകിട്ട് 5.55ന് ഈജിപ്തിലെ കയ്റോ രാജ്യാന്തര വിമാനത്താവളത്തിലെത്തും.

25 മുതൽ ദോഹ- അലക്സാൻഡ്രിയ സർവീസുകളും തുടങ്ങും. ഇതോടെ ഇരു രാജ്യങ്ങൾക്കിടയിലുള്ള വ്യോമഗതാഗതം വീണ്ടും സജീവമാകും. മൂന്നര വർഷത്തിന് ശേഷം നാട്ടിലെ കുടുംബങ്ങളെ കാണാൻ കാത്തിരിക്കുന്ന ഈജിപ്ഷ്യൻ പൗരന്മാരുടെ പുനഃസമാഗമത്തിനു കൂടി വിമാന സർവീസുകൾ വഴിയൊരുക്കും. എയർ അറേബ്യയുടെ ഷാർജ-ദോഹ വിമാന സർവീസുകളും 18ന് തുടങ്ങും. എയർ അറേബ്യയുടെ ദോഹയിലേക്കുള്ള ആദ്യ യാത്രാ വിമാനം 18ന് യുഎഇ സമയം 4.10ന് ഷാർജയിൽ നിന്നു പുറപ്പെട്ട് ഖത്തർ സമയം 4.10ന് ദോഹയിലെത്തും. തിരികെ ദോഹ സമയം 5.10ന് പുറപ്പെട്ട് ഷാർജയിൽ 7.10ന് എത്തും.

ഷാർജയിൽ നിന്ന് ദോഹയിലേക്ക് ദിവസേന സർവീസ് നടത്തുമെന്നാണ് എയർ അറേബ്യയുടെ വെബ്‌സൈറ്റിലെ വിവരം. യുഎഇയിലെ വിമാനക്കമ്പനികളിൽ എയർ അറേബ്യയാണ് ഖത്തറിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. ഈ മാസം 11 മുതൽ ഖത്തറിൽ നിന്ന് സൌദിയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതവും 9 മുതൽ റോഡു യാത്രകളും ആരംഭിച്ചിരുന്നു. ബഹ്‌റൈനും വ്യോമപാത തുറന്നെങ്കിലും വിമാന സർവീസുകൾ ഇനിയും ആരംഭിച്ചിട്ടില്ല.

ഇതിനിടെ ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഖത്തറിനെ മനാമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗൾഫ് ഉച്ചകോടിയിൽ ഒപ്പുവച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് ഖത്തറുമായി സൌദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ നയതന്ത്രബന്ധം ഉൾപ്പെടെ പുനഃസ്ഥാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.