സ്വന്തം ലേഖകൻ: സൌദിയില്‍ ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്താലാലയം തയ്യാറെടുക്കുന്നത്. റോഡുകളിലെ സുരക്ഷയും, ഗുണമേന്മയും വർധിപ്പിക്കുക, ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുക, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം, മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും. ജിദ്ദ-റിയാദ് …
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി. വർക് പെർമിറ്റ് …
സ്വന്തം ലേഖകൻ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍സിപിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്കൊപ്പം നവംബര്‍ 28നാണ് …
സ്വന്തം ലേഖകൻ: ലോക്‌സഭയില്‍ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബില്‍ സംയുക്ത സമിതിക്ക് വിട്ടു. കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് സംയുക്ത സമിതിക്ക് വിട്ടത്. ബില്‍ അവതരണത്തെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നും സ്ഥിരസമിതി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അറിയിച്ചു. ലോകസഭയില്‍ 20 പേരും രാജ്യസഭയില്‍ നിന്ന് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിര്‍ണായകഘട്ടത്തിലേക്കു കടന്നു. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇംപീച്ച്‌മെന്റ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റി തയാറാക്കിയ പ്രമേയങ്ങളില്‍ കുറ്റപ്പെടുത്തി. ഇതിന്മേല്‍ മിക്കവാറും നാളെ വോട്ടെടുപ്പ് നടക്കും. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തില്‍ ഇതു നാലാംതവണയാണ് …
സ്വന്തം ലേഖകൻ: 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനും പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 1020 ബില്യണ്‍ റിയാലിന്റ് പദ്ധതികൾ. സ്വകാര്യമേഖലയുടെ വികസനത്തിന് ഊന്നൽ.സ്വകാര്യമേഖലയുടെ വികസനത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം, …
സ്വന്തം ലേഖകൻ: സര്‍പ്രൈസ് ബോണസ് പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. പതിവുപോലെയുള്ള വാര്‍ഷികാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ ബോണസ് പ്രഖ്യാപനം. ആകെ 10 മില്യണ്‍ ഡോളറായിരുന്നു(ഏകദേശം 70.78 കോടി രൂപ) ബോണസായി ജീവനക്കാര്‍ക്ക് നല്‍കിയത്. മേരിലാന്‍ഡിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസാണ് ജീവനക്കാര്‍ക്ക് ഈ വലിയ സര്‍പ്രൈസ് നല്‍കിയത്. …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്‍.വിയുടെ അമ്പതാം കുതിപ്പ്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം. എസ്.ആര്‍. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വിസുകള്‍ പിന്നീട് ഏറെക്കുറെ പുനസ്ഥാപിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായതായി അധികൃതര്‍ അറിയിച്ചു. വിമാനങ്ങളും വരുന്നതിലും പോകുന്നതിലും നേരിയ തടസം മാത്രമേ ഇപ്പോഴുള്ളൂവെന്നു ദുബായ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, …
സ്വന്തം ലേഖകൻ: നാല്‍പ്പതാം ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്. സൗദി അറേബ്യ-ഖത്തര്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനിക്ക് രാജ്യത്ത് മികച്ച സ്വീകരണം ലഭിച്ചത്. അമീറിന് പകരക്കാരനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച സല്‍മാന്‍ രാജാവ് വിവിധ കുശലാന്വേഷണങ്ങളും …