1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2019

സ്വന്തം ലേഖകൻ: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി.

വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി. വർക് പെർമിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത് ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകൾ തയാറാക്കുന്നതിനാണ് രണ്ട് മാസ കാലാവധി നല്‍കിയതെന്നും മാൻപവർ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു.

രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നൽകിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാൻപവർ അധികൃതര്‍ക്ക് സമർപ്പിക്കണം. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കല്‍ ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.