1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോൺ: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കുമായി ഹോംങ്കോങ്
ഒമിക്രോൺ: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കുമായി ഹോംങ്കോങ്
സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി ഹോംങ്കോങ്. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപ്പൈൻസ്, യുകെ, യുഎസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ചൊവ്വാഴ്ച വൈകീട്ട് ഹോംങ്കോങ്ങിൽ 114 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ …
യുഎസിൽ ഒറ്റ ദിവസം 10 ലക്ഷം രോഗികൾ; കോവിഡ് അവസാനത്തോട് അടുക്കുന്നതായി വിദഗ്ദർ
യുഎസിൽ ഒറ്റ ദിവസം 10 ലക്ഷം രോഗികൾ; കോവിഡ് അവസാനത്തോട് അടുക്കുന്നതായി വിദഗ്ദർ
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ കോവിഡ് കേസുകളിൽ റെക്കോഡ് വർധന. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നാലു ദിവസം മുമ്പ് യുഎസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. …
യുഎഇയില്‍ പിസിആര്‍ ഫലം വൈകുന്നത് പതിവാകുന്നു; പ്രവാസികൾക്ക് ധനനഷ്ടവും സമയനഷ്ടവും
യുഎഇയില്‍ പിസിആര്‍ ഫലം വൈകുന്നത് പതിവാകുന്നു; പ്രവാസികൾക്ക് ധനനഷ്ടവും സമയനഷ്ടവും
സ്വന്തം ലേഖകൻ: യുഎഇയില്‍ പിസിആര്‍ പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നത് നിരവധി യാത്രക്കാരുടെ യാത്ര മുടക്കുന്നു. ഇതുമൂലം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യാത്രയ്ക്ക് വിമാനത്താവളത്തിലെത്തിയ പലര്‍ക്കും മടങ്ങേണ്ടി വന്നു. ടിക്കറ്റ്, പിസിആര്‍ പരിശോധന എന്നിവയ്ക്ക് വന്‍ തുക നഷ്ടമായത് കൂടാതെ, കൂടുതല്‍ തുക നല്‍കി മറ്റ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കേണ്ടി …
ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബായില്‍ എത്തുന്നവർക്കുള്ള പിസിആര്‍ ചട്ടം പുതുക്കി
ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബായില്‍ എത്തുന്നവർക്കുള്ള പിസിആര്‍ ചട്ടം പുതുക്കി
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തുന്നവര്‍ക്ക് നിബന്ധനകള്‍ പുതുക്കി. 48 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കേറ്റാണ് ഇനി യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, …
സൗദിയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് മന്ത്രി; പ്രതിദിന കേസുകൾ 3000 കടന്നു
സൗദിയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് മന്ത്രി; പ്രതിദിന കേസുകൾ 3000 കടന്നു
സ്വന്തം ലേഖകൻ: സൗദിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നിലവില്‍ വര്‍ദ്ധിക്കുന്നത് മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ ഇത് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു. പുതിയ കൊറോണ വൈറസിനെതിരായ വാക്സിന്‍ രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലും ആശുപത്രിയില്‍ പ്രവേശിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ ഡോസുകള്‍ …
ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം
ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം, ഒമാനില്‍ നിന്നല്ലാതെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എടുത്ത ശേഷം ഒമാനിലേക്കു വന്നവര്‍ ഈ മൊബൈല്‍ …
യുകെയിൽ ആശുപത്രി ജീവന ക്കാരുടെ ക്ഷാമം അതിരൂക്ഷം; ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാ പിച്ച് ലങ്കാഷെയർ
യുകെയിൽ ആശുപത്രി ജീവന ക്കാരുടെ ക്ഷാമം അതിരൂക്ഷം; ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാ പിച്ച് ലങ്കാഷെയർ
സ്വന്തം ലേഖകൻ: ഒമിക്രോൺ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ യുകെയിൽ ആശുപത്രി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം. എൻഎച്ച്‌എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വിവിധ ആശുപത്രികളിലേക്ക് താത്കാലികമായി ജീവനക്കാരെ ട്രസ്റ്റുകൾ അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. നാലിലൊന്ന് ജീവനക്കാർ, ഏകദേശം 1.4 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും മോശം സാഹചര്യം നേരിടാൻ പൊതുമേഖലയ്ക്ക് …
ഇംഗ്ലണ്ടിൽ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾക്ക് സ്‌കൂളില്‍ പ്രവേശിപ്പിക്കും മുമ്പ് കോവിഡ് ടെസ്റ്റ്; മാസ്ക് നിർബന്ധം
ഇംഗ്ലണ്ടിൽ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾക്ക് സ്‌കൂളില്‍ പ്രവേശിപ്പിക്കും മുമ്പ് കോവിഡ് ടെസ്റ്റ്; മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ മാസ്‌ക് അണിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ വേരിയന്റ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം നേരിടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ക്ലാസ്മുറികളില്‍ ഉള്‍പ്പെടെ …
അബുദാബിയിലും ദുബായിലും കൊവിഡ് പോസിറ്റിവ് ആയാലുള്ള പുതിയ ക്വാറന്റീൻ ചട്ടങ്ങൾ അറിയാം
അബുദാബിയിലും ദുബായിലും കൊവിഡ് പോസിറ്റിവ് ആയാലുള്ള പുതിയ ക്വാറന്റീൻ ചട്ടങ്ങൾ അറിയാം
സ്വന്തം ലേഖകൻ: കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ നിയന്ത്രണങ്ങളുമായി യുഎഇയും അബുദാബിയും രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിലെ കഴിഞ്ഞ രണ്ട് ആഴ്ചകളിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പരിശോധിക്കുമ്പോൾ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ശക്തമാക്കാൻ ഓരോ എമിറേറ്റിലും നിരവധി പദ്ധതികൾ ആണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് …
ഒമിക്രോൺ വ്യാപനം ശക്തമെ ങ്കിലും ലോക്ക്ഡൗണിലേക്ക് പോകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ഒമിക്രോൺ വ്യാപനം ശക്തമെ ങ്കിലും ലോക്ക്ഡൗണിലേക്ക് പോകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമാണെങ്കിലും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അതേസമയം, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. അതേസമയം, 2020ന്റെ ആരംഭിത്തില്‍ ഉണ്ടായിട്ടുള്ളതു പോലുള്ള ഒരു വ്യാപനത്തിന് ഇനി സാധ്യതയില്ലെന്നും …