1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാക്സിൻ സ്വീകരിച്ചവർ രോഗലക്ഷണ മില്ലെങ്കിൽ കോവിഡ് പരിശോധന നടത്തരുത്
സൗദിയിൽ വാക്സിൻ സ്വീകരിച്ചവർ രോഗലക്ഷണ മില്ലെങ്കിൽ കോവിഡ് പരിശോധന നടത്തരുത്
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർ രോഗലക്ഷണമില്ലാതെ പരിശോധനക്ക് വിധേയമാക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയംഅറിയിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയാലും രോഗലക്ഷണങ്ങൾ പ്രകടമാകാതെ സർക്കർ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലെ പിസിആർ പരിശോധനയ്ക്ക് അനുമതി തേടരുത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി രേഖപ്പെടുത്താതെ തവക്കൽനാ, സിഹ്ഹത്തീ ആപ്ലിക്കേഷനുകൾ വഴി പരിശോധനക്ക് അനുമതി ലഭിക്കില്ല. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ …
സ്ത്രീകൾക്ക് പൊതു ടാക്‌സി പെര്‍മിറ്റ് നല്‍കി സൗദി; ഒപ്പം 18 ഡ്രൈവിങ് സ്‌കൂളുകളും
സ്ത്രീകൾക്ക് പൊതു ടാക്‌സി പെര്‍മിറ്റ് നല്‍കി സൗദി; ഒപ്പം 18 ഡ്രൈവിങ് സ്‌കൂളുകളും
സ്വന്തം ലേഖകൻ: സൗദിയില്‍ വനിതകള്‍ക്ക് പൊതു ടാക്‌സി പെര്‍മിറ്റിനായി ട്രാഫിക് വിഭാഗം അനുമതി നല്‍കി. ഇതിനായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 18 ഡ്രൈവിങ് സ്‌കൂളുകള്‍ സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു. റിയാദ്, ജിസാന്‍, ഹായില്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍, അല്‍ ജൗഫ്, തായിഫ്, ജിദ്ദ, നജ്‌റാന്‍ എന്നീ പ്രവിശ്യകളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ നടത്താന്‍ അനുമതി. 2017 സെപ്തംബര്‍ …
യുകെയിൽ പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഒഴിവാക്കി; പിസിആറിന് പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ്
യുകെയിൽ പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഒഴിവാക്കി; പിസിആറിന് പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ്
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഒഴിവാക്കി. വെള്ളിയാഴ്ച 4:00 മണി മുതൽ, ഇംഗ്ലണ്ടിലേക്ക് വരുന്ന പൂർണ്ണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഇനി യാത്രയ്ക്ക് മുമ്പ് ഒരു പരിശോധന നടത്തേണ്ടതില്ല. അതേസമയം ജനുവരി 9 ഞായറാഴ്ച മുതൽ, എത്തിച്ചേരുന്ന രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുന്നതിനുപകരം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ …
ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 പേര്‍ക്ക് കോവിഡ്; രാജ്യം അതീവ ജാഗ്രതയിൽ
ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 പേര്‍ക്ക് കോവിഡ്; രാജ്യം അതീവ ജാഗ്രതയിൽ
സ്വന്തം ലേഖകൻ: ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കോവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തുന്നതാണ്. …
ഇന്ത്യ, ജർമ്മനി, സ്വിറ്റ്സർലൻഡ് ഫ്ലൈറ്റ് ഷെഡ്യൂൾ പുതുക്കി ലുഫ്ത്താന്‍സ; പുതിയ പട്ടിക പുറത്ത്
ഇന്ത്യ, ജർമ്മനി, സ്വിറ്റ്സർലൻഡ് ഫ്ലൈറ്റ് ഷെഡ്യൂൾ പുതുക്കി ലുഫ്ത്താന്‍സ; പുതിയ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: ലുഫ്താന്‍സ ഗ്രൂപ്പ് ഇന്ത്യയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള ഫ്ലൈറ്റുകള്‍ പ്രഖ്യാപിച്ചു. എയര്‍ ബബിള്‍ അറേഞ്ച്മെന്റുകള്‍ക്ക് കീഴില്‍ 2022 ജനുവരി 10 മുതല്‍ മുംബൈയിലേക്കുള്ള സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതായി ലുഫ്താന്‍സ ഗ്രൂപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. മാത്രമല്ല, ജനുവരി 18 മുതല്‍ ഡല്‍ഹിക്കും മ്യൂണിക്കിനുമിടയില്‍ ലുഫ്താന്‍സ ഫ്ലൈറ്റുകള്‍ പുനരാരംഭിക്കുമെന്നും ലുഫ്താന്‍സ ഗ്രൂപ്പ് അറിയിച്ചു. കൂടാതെ …
യുഎഇയിൽ ഒരോ വാക്‌സിനു കള്‍ക്കും ബൂസ്റ്റര്‍ മാർഗനിർ ദേശങ്ങൾ പുറത്ത്; അബു ദാ ബി യിൽ ബൂസ്റ്റർ ഡോസ്
യുഎഇയിൽ ഒരോ വാക്‌സിനു കള്‍ക്കും ബൂസ്റ്റര്‍ മാർഗനിർ ദേശങ്ങൾ പുറത്ത്; അബു ദാ ബി യിൽ ബൂസ്റ്റർ ഡോസ്
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കേണ്ടതിനായി നിര്‍ദേശം പുറത്തിറക്കി യുഎഇ ആരോഗ്യ ആരോഗ്യ പ്രതിരോധ മന്ത്രാലയം. വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ള എല്ലാവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അഭ്യര്‍ഥിച്ചു. ഫൈസര്‍- ബയോടെക് വാക്‌സിന്‍ എടുത്ത 18 നും അതിനു മുകളിലുള്ള എല്ലാവരും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് …
സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പി ച്ചാൽ 10,000 റിയാൽ പിഴ
സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പി ച്ചാൽ 10,000 റിയാൽ പിഴ
സ്വന്തം ലേഖകൻ: സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദ്ദേശവുമായി അധികൃതർ രംഗത്ത്. ഇവർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ സൗദിയിലെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ–ടൂർ ഓപറേറ്റർമാർ എന്നിവ അടക്കമുള്ള ടൂറിസം സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. നിയമ ലംഘനം …
ഒമാൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് വിതരണം ശക്തമാക്കി
ഒമാൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് വിതരണം ശക്തമാക്കി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം ശക്തമാക്കി ഒമാൻ. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽക്കുന്ന നടപടികൾ ഊർജിതമായി തുടരുന്നുണ്ട്. വടക്കൻ ബാത്തിനയിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി എട്ട് മുതൽ ആണ് ഇവിടെ ബൂസ്റ്റർ …
ഖത്തറില്‍ കോവിഡ് മൂന്നാം തരംഗം; ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഖത്തറില്‍ കോവിഡ് മൂന്നാം തരംഗം; ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ …
യുകെയിൽ പ്രതിദിന കേസുക ൾ രണ്ട് ലക്ഷം കടന്നു; ലോക്ക് ഡൗണില്ലാതെ ഒമിക്രോ ണിനെ തുരത്താമെന്ന് പ്രധാനമന്ത്രി
യുകെയിൽ പ്രതിദിന കേസുക ൾ രണ്ട് ലക്ഷം കടന്നു; ലോക്ക് ഡൗണില്ലാതെ ഒമിക്രോ ണിനെ തുരത്താമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേർ രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരിൽ നല്ലൊരു ശതമാനം പേർക്കും ഒമിക്രോൺ വകഭേദമാണ്. രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെങ്കിലും രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാത്തതും മരണനിരക്ക് ഇരുന്നൂറിൽ താഴെത്തന്നെ …