1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കേണ്ടതിനായി നിര്‍ദേശം പുറത്തിറക്കി യുഎഇ ആരോഗ്യ ആരോഗ്യ പ്രതിരോധ മന്ത്രാലയം. വാക്‌സിനെടുക്കാന്‍ യോഗ്യതയുള്ള എല്ലാവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അഭ്യര്‍ഥിച്ചു. ഫൈസര്‍- ബയോടെക് വാക്‌സിന്‍ എടുത്ത 18 നും അതിനു മുകളിലുള്ള എല്ലാവരും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

സിനോഫാം വാക്‌സിന്‍ സ്വീകരിച്ച 16 നും മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവരും 50 വയസ്സിന് മുകളില്‍ ഉള്ളവരും രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതാണ്. സിനോഫാം വാക്‌സിന്‍ സ്വീകരിച്ച 16 നും അതിനു മുകളില്‍ പ്രായമുള്ള എല്ലാവരും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണം. സ്പുട്‌നിക് വി വാക്‌സിന്‍ എടുത്ത 18 നും അതിന് മുകളില്‍ പ്രായമുള്ളവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. മറ്റു വാക്‌സിനുകള്‍ എടുത്ത വ്യക്തികള്‍ ഏത് തരം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നതിന് അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിക്കണം.

ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുഎഇ സര്‍ക്കാര്‍ ഇതുവരം 22,750,991 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്ത യുഎഇ പൗരന്മാര്‍ക്ക് രാജ്യത്ത് നിന്ന് വിദേശയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 10 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് ദേശീയ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഇളവുണ്ട്.

അതിനിടെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് ബൂ​സ്റ്റ​ര്‍ ഡോ​സ് വാ​ക്‌​സി​ന്‍ ജ​നു​വ​രി പ​ത്തു​മു​ത​ല്‍ നി​ര്‍ബ​ന്ധ​മാ​ക്കി. അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഡി​പാ​ര്‍ട്‌​മെ​ന്‍റ്​ ഓ​ഫ് ഗ​വ​ണ്‍മെ​ന്‍റ്​ സ​പ്പോ​ര്‍ട്ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഈ​മാ​സം പ​ത്തു​മു​ത​ലാ​ണ് പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​ത്.

]അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​മു​ള്ള​വ​ര്‍ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ള​വു​ന​ല്‍കും. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ സേ​വ​ന​ദാ​താ​ക്ക​ള്‍, ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്കും നി​യ​മം ബാ​ധ​ക​മാ​ണ്.

ഓ​രോ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ഴു​മു​ള്ള പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള മു​ന്‍ നി​ര്‍ദേ​ശ​ങ്ങ​ളും ഇ​വ​ര്‍ പാ​ലി​ക്കേ​ണ്ട​താ​ണ്. സ​ന്ദ​ര്‍ശ​ക​രും താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രും 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത നെ​ഗ​റ്റി​വ് പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ക​രു​തേ​ണ്ട​താ​ണ്.

നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ലു​ള്ള പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​രു​ടെ ഗ്രീ​ന്‍ സ്റ്റാ​റ്റ​സ് ഗ്രേ ​ക​ള​റാ​യി മാ​റി​യാ​ല്‍ ഇ​വ​ര്‍ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത് ആ​റു​മാ​സം പി​ന്നി​ട്ട ഏ​വ​ര്‍ക്കും ബൂ​സ്റ്റ​ര്‍ ഡോ​സി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.