സ്വന്തം ലേഖകൻ: ബ്രിട്ടന്റെ എലിസബത്ത് രാജഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം. വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം അറിയിച്ചു. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകൻ: ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും കേസുകളില്‍ ഇരട്ടിവര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കോവിഡിന്‍റെ പുതിയ തരംഗത്തില്‍ വലയുകയാണ് ലോകം. അമേരിക്കയില്‍ വീണ്ടും പ്രതിദിനം കോവിഡ് രോഗികളുടെ പത്തു ലക്ഷം കടന്നു. തിങ്കളാഴ്ച മാത്രം 1.13 മില്യണ്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളില്‍ ഏറ്റവും …
സ്വന്തം ലേഖകൻ: ജീവനക്കാർക്ക് കൃത്യസമയത്ത് മുഴുവൻ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കണമെന്ന് യുഎഇ സർക്കാർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ആണ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം എന്ന് മന്ത്രാലയം അറിയിച്ചു. ജോലി ചെയ്ത തൊഴിലാളിക്ക് …
സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ ശക്താക്കി നടപ്പാക്കാന്‍ അധികൃതര്‍. കൃത്യമായ തൊഴില്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തൊളിലാളികളെ നിയമിക്കാവൂ എന്ന നിയമം നടപ്പിലാക്കിയതിനു പിന്നാലെ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ തൊഴില്‍ …
സ്വന്തം ലേഖകൻ: ഒമാനിലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ നിരവധി സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 400-ലധികം ജോലി ഒഴിവുകൾ പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ട്വീറ്റ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mol.gov.om-ൽ എത്തിയാൽ ജോലി സംബന്ധമായ കൂടുതൽ വിരങ്ങൾ അറിയാൻ സാധിക്കും. വിവിധ സാമ്പത്തിക മേഖലകളിൽ പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷം മുതൽ …
സ്വന്തം ലേഖകൻ: കോവിഡിനൊപ്പം ജീവിച്ച് മുന്നോട്ട് പോകാനുള്ള പദ്ധതിയുമായി യുകെ. കോവിഡിനൊപ്പം ജീവിച്ച് മുന്നോട്ട് പോകാന്‍ യുകെ ലോകത്തിന് വഴികാട്ടുമെന്നാണ് എഡ്യുക്കേഷന്‍ മന്ത്രി നദീം സവാഹി പറഞ്ഞത്. “മഹാമാരിയില്‍ നിന്നും എന്‍ഡെമിക്കിലേക്ക് കടക്കുന്ന ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളില്‍ നമ്മള്‍ മുന്‍നിരയിലുണ്ടാകും,“ നദീം സവാഹി വ്യക്തമാക്കി. കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതി തയാറാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെന്നാണ് …
സ്വന്തം ലേഖകൻ: ഇന്ധനവില വർദ്ധനവിനെ തുടർന്ന് കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. ഇതിൽ 103 മരണങ്ങളും അൽമാറ്റിയിലാണ് റിപ്പോർട്ട് ചെയ്തത്. വിദേശികളുൾപ്പെടെ ആറായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ എല്ലായിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് അറിയിച്ചു. അതേസമയം പ്രക്ഷോഭകാരികൾ …
സ്വന്തം ലേഖകൻ: താലിബാൻ അഫ്ഗാനിസ്താൻറെ നിയന്ത്രണമേറ്റതിനുപിന്നാലെയുണ്ടായ കൂട്ടപ്പലായനത്തിലെ തിക്കിലും തിരക്കിലും അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടപ്പെട്ട രണ്ടുമാസംപ്രായമുള്ള കുഞ്ഞ് തിരിച്ച് വീട്ടുകാരുടെ കൈകളിലേക്ക്. 2021 ഓഗസ്റ്റ് 19-നായിരുന്നു സംഭവം. യു.എസ്. നയതന്ത്ര കാര്യാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ മിർസ അലി അഹമ്മദിയും ഭാര്യ സുരയ്യയും സൊഹൈൽ അഹമ്മദി എന്ന തങ്ങളുടെ ഒാമനയെ കാബൂൾ വിമാനത്താവളത്തിനുമുന്നിലുള്ള മുള്ളുവേലിക്കുമുകളിലൂടെ യു.എസ്. സൈനികർക്ക് …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് മൂന്നു വർഷത്തെ ഫ്രീലാൻസ് വിസയുമായി ദുബൈ എയർപോർട്ട് ഫ്രീസോൺ. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, മാധ്യമ മേഖല, കല, മാർക്കറ്റിങ്, കൺസൾട്ടൻസി എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കാണ് ‘ടാലൻറ് പാസ്’ എന്ന പേരിൽ വിസ നൽകുന്നത്. ഇത് ലഭിക്കുന്നതോടെ മറ്റൊരു സ്ഥാപനത്തിന്റെ വിസയില്ലാതെ സ്വയം തൊഴിൽ ചെയ്യാൻ കഴിയും. …
സ്വന്തം ലേഖകൻ: ലൈംഗികപീഡന കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ജയിൽ ശിക്ഷയും പിഴയും കൂടാതെ പൊതുസ്ഥലത്ത് പേര് പറഞ്ഞ് അപമാനിക്കലും പുതിയ ശിക്ഷയായി ഉൾപ്പെടുത്തുമെന്ന് സൗദി കേടതിയുടെ ചരിത്ര തീരുമാനം എത്തിയിരിക്കുന്നു. നിയമത്തിന് സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ലൈംഗികപീഡനക്കേസിൽ കുറ്റവാളിയായ യാസർ മുസ്ലീം അൽ-അറവിക്ക് മദീന ക്രിമിനൽ കോടതി എട്ട് മാസം തടവും 5,000 റിയാൽ …