1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2022

സ്വന്തം ലേഖകൻ: ലൈംഗികപീഡന കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ജയിൽ ശിക്ഷയും പിഴയും കൂടാതെ പൊതുസ്ഥലത്ത് പേര് പറഞ്ഞ് അപമാനിക്കലും പുതിയ ശിക്ഷയായി ഉൾപ്പെടുത്തുമെന്ന് സൗദി കേടതിയുടെ ചരിത്ര തീരുമാനം എത്തിയിരിക്കുന്നു. നിയമത്തിന് സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി.

ലൈംഗികപീഡനക്കേസിൽ കുറ്റവാളിയായ യാസർ മുസ്ലീം അൽ-അറവിക്ക് മദീന ക്രിമിനൽ കോടതി എട്ട് മാസം തടവും 5,000 റിയാൽ പിഴയും വിധിച്ചു. 2021 ജനുവരിയിൽ ആണ് പുതിയ സൗദി തീരുമാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ ലൈംഗികപീഡന കേസിലെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ തീരുമാനം. ആർട്ടിക്കിൾ 6ൽ പറഞ്ഞിരുന്ന തടവുശിക്ഷയ്ക്കും, പിഴക്കു പുറമെയാണ് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ പ്രാദേശിക പത്രങ്ങളിൽ അയാളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ തെറ്റായ പീഡന പരാതികൾ നൽകുന്നവർക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും ഒന്നും അധികൃതർ പുറത്തുവിടില്ലായിരുന്നു. വ്യക്തികളുടെ സ്വകാര്യതക്കാണ് കൂടുതൽ പ്രാധ്യാന്യം നൽകിയിരുന്നത്. എന്നാൽ രാജ്യത്ത് കുറ്റവാളികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തൊരു തീരുമാനത്തിൽ സൗദി എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.