സ്വന്തം ലേഖകൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി യുകെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും. ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ സെക്കണ്ടറി ക്ലാസ് മുറികളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്ക്കാൻ ഫെയ്‌സ് മാസ്‌കുകൾ ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. ഈ വരുന്ന കാലയളവിൽ മുഖാമുഖം പഠിക്കുന്നതിനായി തുറന്നിരിക്കുന്ന സ്‌കൂളുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് മുഖം മറയ്ക്കുന്നതിനുള്ള താൽക്കാലിക പുനരവതരണം ലക്ഷ്യമിടുന്നത്. അതേസമയം, വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂൾ …
സ്വന്തം ലേഖകൻ: വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതര്‍. ജനുവരി 10 മുതല്‍ നിയമം പ്രബല്യത്തില്‍ വരും. പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് ഇക്കാര്യം പുതിയ നിര്‍ദേശം പുറത്തിറക്കിയത്. ശാരീരിക പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവരെ …
സ്വന്തം ലേഖകൻ: ശനിയാഴ്ച പുലർച്ചെ മുതൽ സൗദിയിലെ പലയിടങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. തബൂക്കിലെ ജബൽ അൽ ലൗസിന്റെ കൊടുമുടി പൂർണമായും വെള്ള പുതച്ചു. പാതയോരങ്ങളിലും കുന്നുകളിലും മഞ്ഞു മൂടിയതു കൗതുകമായി. പ്രകൃതി ഭംഗി ആസ്വദിക്കാനും ചിത്രമെടുക്കാനും കുട്ടികളുൾപ്പെടെ പ്രദേശവാസികൾ പുറത്തിറങ്ങി. ദൂര പ്രദേശങ്ങളിൽ നിന്ന് വരെ കാഴ്ച കാണാൻ ആളുകളെത്തി. പുതുവർഷത്തിന്റെ ആദ്യദിനത്തിൽ അന്തരീക്ഷം …
സ്വന്തം ലേഖകൻ: ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ജനുവരി 1 മുതല്‍ നിലവില്‍ വന്നു. ഇതിനു പിന്നാലെ സര്‍വീസുകള്‍ എങ്ങനെയാകുമെന്ന ആശങ്കയിലാണ് സൗദിയിലെ പ്രവാസി സമൂഹം. കരാര്‍ അനുസരിച്ച്, സര്‍വീസ് നടത്തുന്ന കേരളത്തിലെ സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസ് ഉണ്ടാകില്ല. ഇരുരാജ്യത്തെയും ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വീസിന് ഒരുങ്ങുമ്പോള്‍ …
സ്വന്തം ലേഖകൻ: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഓണ്‍ലൈന്‍ കരാര്‍ ജനുവരി ഒന്നു മുതല്‍ സൗദിയില്‍ നിര്‍ബന്ധമാക്കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേപ്പര്‍ കരാറുകള്‍ ജനുവരി 1 മുതല്‍ അംഗീകരിക്കില്ലെന്നും കോടതി വ്യവഹാരങ്ങള്‍ ഇനി മുതല്‍ അവ സ്വീകാര്യമല്ലെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. ഇത്തരമൊരു …
സ്വന്തം ലേഖകൻ: രണ്ടു ദിവസമായി കനത്ത മഴ തുടരുന്ന ഒമാനില്‍ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പെട്ട് കുടുംബത്തിലെ അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേര്‍ മരണപ്പെട്ടു. ഏതാനും പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. സമായില്‍ ഗവര്‍ണറേറ്റില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് വാദി സുറൂര്‍ അരുവിയിലേക്ക് മറിഞ്ഞാണ് അഞ്ചു പേര്‍ മരിച്ചത്. ഇവിടെ നിന്ന് തന്നെ മറ്റൊരാളുടെ മൃതദേഹം …
സ്വന്തം ലേഖകൻ: ന്‍എച്ച്എസ് ജീവനക്കാര്‍ ലീവെടുത്ത് ക്വാറന്റൈനില്‍ പോകുന്നത് എന്‍എച്ച്എസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുന്നു. കോവിഡ് പിടിപെടുകയോ, രോഗിയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്യുന്ന നഴ്‌സുമാര്‍ അവധിയില്‍ പോകുന്നതാണ് കാരണം. എന്‍എച്ച്എസ് ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്ത് ക്വാറന്റൈനില്‍ പോകുന്നതാണ് ഹെല്‍ത്ത് സര്‍വീസിന് തലവേദനയാകുന്നത്. രണ്ടാഴ്ചയ്ക്കിടെ ഈ വിധത്തില്‍ അവധിയില്‍ പോയ ജോലിക്കാരുടെ എണ്ണം ഇരട്ടിയായി. ഇതോടെ ജോലിക്കാരുടെ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രതീക്ഷയുടെ പുതുവല്‍സരച്ചിറകിലേറി യുഎഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷപരിപാടികളില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ അര്‍ധരാത്രിയെ ആഘോഷപൂര്‍ണമാക്കിയത്. പാട്ടും നൃത്തവും വെടിക്കെട്ടുകളും ഡ്രോണ്‍ ഷോകളും മറ്റ് നിരവധി വിനോദ പരിപാടികളുമായി യുഎഇ നിവാസികള്‍ പുതുവല്‍സര രാവിനെ അവിസ്മരണായമാക്കി. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഉത്സവച്ഛായയില്‍ നടന്ന ആഘോഷ …
സ്വന്തം ലേഖകൻ: ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവൃത്തി ദിനങ്ങളാക്കിയും രണ്ടര ദിവസം അവധി നല്‍കിയുമുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നു റിപ്പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവില്‍ വരുന്ന പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പര്യമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. …