1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ പ്രതിദിന കോവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിലേയ്ക്ക്; ആശുപത്രികൾ നിറയുന്നു
യുകെയില്‍ പ്രതിദിന കോവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിലേയ്ക്ക്; ആശുപത്രികൾ നിറയുന്നു
സ്വന്തം ലേഖകൻ: യുകെയില്‍ പ്രതിദിന കോവിഡ് രോഗികള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്നു. 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്. ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും …
പുതുവർഷമെത്തുമ്പോൾ യുകെ മലയാളികള്‍ക്ക് വേദനയായി മെയ്ഡ്‌സ്റ്റോണിലും വാൽസാളിലും മലയാളി മരണം
പുതുവർഷമെത്തുമ്പോൾ യുകെ മലയാളികള്‍ക്ക് വേദനയായി മെയ്ഡ്‌സ്റ്റോണിലും വാൽസാളിലും മലയാളി മരണം
സ്വന്തം ലേഖകൻ: പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കുന്ന യുകെ മലയാളികള്‍ക്ക് വേദനയായി രണ്ടു മരണങ്ങള്‍. മെയ്ഡ്‌സ്റ്റോണില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ സ്വദേശിയും മലയാളികള്‍ സ്‌നേഹത്തോടെ ദാസേട്ടാ എന്ന് വിളിച്ചിരുന്ന മോഹന്‍ദാസ്(65), ബര്‍മിംഗ്ഹാമിന് അടുത്ത് വാല്‍സാളില്‍ മകളുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് നാട്ടില്‍ നിന്നെത്തിയ ലാലു ഫിലിപ്പ് (63) എന്നിവരാണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി …
കോവിഡ്​ സുനാമി: ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയും; ഒമിക്രോൺ ആശങ്കയുമായി ലോകാരോഗ്യ സംഘടന
കോവിഡ്​ സുനാമി: ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയും; ഒമിക്രോൺ ആശങ്കയുമായി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ്​ സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച്​ ലോകാരോഗ്യ സംഘടന. ലോ​കാരോഗ്യസംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗീബർസിയുസാണ്​ ആശങ്കയുമായി രംഗത്തെത്തിയത്​. കോവിഡ്​ കേസുകളുടെ വർധന ആരോഗ്യസംവിധാനങ്ങളെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത്​ കോവിഡ്​ സുനാമിക്ക്​ കാരണമാകുമെന്ന്​ ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ …
പുതുവർഷത്തിന്റെ ആദ്യ നിമിഷത്തിൽ 3 ലോക റെക്കോർഡുകൾ ലക്ഷ്യമിട്ട് യുഎഇ
പുതുവർഷത്തിന്റെ ആദ്യ നിമിഷത്തിൽ 3 ലോക റെക്കോർഡുകൾ ലക്ഷ്യമിട്ട് യുഎഇ
സ്വന്തം ലേഖകൻ: പുതുവർഷത്തിന്റെ ആദ്യ നിമിഷത്തിൽ 3 ലോക റെക്കോർഡുകൾ സൃഷ്ടിച്ച് അടുത്ത 50 വർഷത്തേക്കുള്ള കുതിപ്പിന് യുഎഇ തുടക്കമിടുന്നു. 40 മിനിറ്റു ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ റെക്കോർഡ് പുസ്തകത്തിൽ കയറുകയാണ് ലക്ഷ്യം. 30,000 കോടി ദിർഹത്തിന്റെ വമ്പൻ നിക്ഷേപ പദ്ധതികൾ, മർബാൻ എന്ന പേരിൽ സ്വന്തം ക്രൂഡ് ഓയിൽ ബ്രാൻഡിന്റെ വ്യാപാരം, പ്രോജക്‌ട്‌സ് ഓഫ് ദ് …
അബുദാബിയില്‍ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗ്രീന്‍പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ
അബുദാബിയില്‍ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗ്രീന്‍പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കുമുള്ള കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രം. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ കൈവശം ഗ്രീന്‍പാസും 96 മണിക്കൂറിനകത്തുള്ള കോവിഡ് നെഗറ്റീവ് ഫലവും ഉണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താമസക്കാരും …
സൗദി, ഇറാൻ ഉരസൽ ഒഴിവാക്കാം; സമാധാന സൂചനയുമായി സൽമാൻ രാജാവിന്റെ നയപ്രഖ്യാപനം
സൗദി, ഇറാൻ ഉരസൽ ഒഴിവാക്കാം; സമാധാന സൂചനയുമായി സൽമാൻ രാജാവിന്റെ നയപ്രഖ്യാപനം
സ്വന്തം ലേഖകൻ: മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന അസ്ഥിരത അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും സൗദി സഹകരിക്കുമെന്നതുൾപ്പെടെ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് മുൻ‌തൂക്കം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം. അയൽരാജ്യമായ ഇറാൻ വിഷയത്തിൽ നിഷേധാത്മക നിലപാടും നയവും തിരുത്തി പുതിയ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വാതിൽ തുറക്കാൻ സൗദി സദാസന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എട്ടാമത് ശൂറാ കൗൺസിലിന്റെ …
സൗദിയിൽ ഇ​ന്നു ​മു​ത​ൽ മാ​സ്കും സാ​മൂഹ്യ അ​ക​ല​വും നി​ർ​ബ​ന്ധം; ഷോ​പ്പി​ങ്ങി​ന്​ ഒ​ന്ന​ര​ മീ​റ്റ​ർ അ​ക​ലം
സൗദിയിൽ ഇ​ന്നു ​മു​ത​ൽ മാ​സ്കും സാ​മൂഹ്യ അ​ക​ല​വും നി​ർ​ബ​ന്ധം; ഷോ​പ്പി​ങ്ങി​ന്​ ഒ​ന്ന​ര​ മീ​റ്റ​ർ അ​ക​ലം
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ മാ​സ്ക്​ ധാ​ര​ണ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും വീ​ണ്ടും നി​ർ​ബ​ന്ധം. നി​യ​മം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. രാ​ജ്യ​ത്ത് കോ​വി​ഡ് വീ​ണ്ടും വ​ർ​ധി​ച്ച വ​രു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ്​ ന​ട​പ​ടി. എ​ല്ലാ​വ​രും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണം. …
ഇംഗ്ലണ്ടിൽ 24 മണിക്കൂറില്‍ 117,093 പേർക്ക് കോവിഡ്; ഫ്രാന്‍സില്‍ യൂറോപ്പിലെ ഉയര്‍ന്ന പ്രതിദിന നിരക്ക്
ഇംഗ്ലണ്ടിൽ 24 മണിക്കൂറില്‍ 117,093 പേർക്ക് കോവിഡ്; ഫ്രാന്‍സില്‍ യൂറോപ്പിലെ ഉയര്‍ന്ന പ്രതിദിന നിരക്ക്
സ്വന്തം ലേഖകൻ: കോവിഡ് കേസുകളിൽ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇംഗ്ലണ്ടിൽ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. നിയന്ത്രങ്ങളൊന്നും ഇല്ലാതെ രാജ്യം ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കുന്ന വേളയിൽ 24 മണിക്കൂറില്‍ 117,093 പോസിറ്റീവ് ടെസ്റ്റുകളാണ് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെയും വെയില്‍സില്‍ നിന്നുമുള്ള കണക്കുകള്‍ മാത്രം 130,000 വരും. സ്‌കോട്ട്‌ ലന്‍ഡ് , നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ കണക്കുകള്‍ …
യുഎഇയിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
യുഎഇയിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് …
അബുദാബിയില്‍ പ്രവേശിക്കാൻ ഗ്രീൻ പാസോ പിസിആർ നെഗറ്റീവ് ഫലമോ നിർബന്ധം
അബുദാബിയില്‍ പ്രവേശിക്കാൻ ഗ്രീൻ പാസോ പിസിആർ നെഗറ്റീവ് ഫലമോ നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം വരുന്നു. ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് ചൊവ്വാഴ്ച അധികൃതര്‍ പുറത്തിറക്കി. രാജ്യത്ത് ഉയരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നാളെ മുതൽ അബുദാബിയിലേക്കു പ്രവേശിക്കാൻ ഗ്രീൻ പാസോ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് …