1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ജനുവരി 11 മുതൽ സർവീസ്; റിയാദിലേക്ക് മൂന്ന് സർവീസുകൾ
കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ജനുവരി 11 മുതൽ സർവീസ്; റിയാദിലേക്ക് മൂന്ന് സർവീസുകൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യയുമായി ഇന്ത്യയുടെ പുതിയ എയർ ബബ്ൾ കരാർ ജനുവരി 1 മുതല്‍ ആണ് നിലവില്‍ വന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് എയർ ബബ്ൾ കരാർ അടിസ്ഥാനത്തിൽ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആണ് റിപ്പോർട്ടുകൾ എത്തിയത്. എന്നാൽ ജനുവരി 11 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. …
ഒമാനില്‍ ജനുവരി അഞ്ചു വരെ കനത്ത മഴ; പു റത്തിറങ്ങരുതെന്ന് നിർദേശം; സ്കൂളുകൾക്ക് അവധി
ഒമാനില്‍ ജനുവരി അഞ്ചു വരെ കനത്ത മഴ; പു റത്തിറങ്ങരുതെന്ന് നിർദേശം; സ്കൂളുകൾക്ക് അവധി
സ്വന്തം ലേഖകൻ: രണ്ടു ദിവസമായി കനത്ത മഴ ഒമാനിൽ തുടരുകയാണ്. വിവിധ ഗവർണറേറ്റുകളിലെ വാദികളിലും വീടുകളിലും കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പെട്ട് കുടുംബത്തിലെ അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പേര്‍ മരണപ്പെട്ടു. സമായില്‍ ഗവര്‍ണറേറ്റില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് വാദി സുറൂര്‍ അരുവിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. …
രേഖകളില്ലാതെ ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടി
രേഖകളില്ലാതെ ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടി
സ്വന്തം ലേഖകൻ: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഡിസംബർ 31 വരെ നൽകിയിരുന്ന സമയം ആണ് ഖത്തർ നീട്ടിയിരിക്കുന്നത്. ഖത്ത‍ർ ആഭ്യന്തര മന്ത്രാലയം ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2022 മാർച്ച്‌ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്. കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനും ഒത്തുതീർപ്പ് …
പുതുവർഷത്തിൽ പത്ത് NHS ജീവനക്കാരിൽ ഒരാൾക്ക് വീതം കോവിഡ്! സർജറികൾ കൂട്ടത്തോടെ റദ്ദാക്കിയേക്കും
പുതുവർഷത്തിൽ പത്ത് NHS ജീവനക്കാരിൽ ഒരാൾക്ക് വീതം കോവിഡ്! സർജറികൾ കൂട്ടത്തോടെ റദ്ദാക്കിയേക്കും
സ്വന്തം ലേഖകൻ: പത്ത് എൻഎച്ച്എസ് തൊഴിലാളികളിൽ ഒരാൾക്ക് പുതുവത്സരാഘോഷത്തിൽ അസുഖം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ടിലെ 983,000 എൻഎച്ച്എസ് ജീവനക്കാരിൽ 110,000-ത്തിലധികം പേർക്ക് അസുഖം കാരണം വർഷത്തിന്റെ തുടക്കം നഷ്‌ടമായതായി കണക്കുകൾ കാണിക്കുന്നു. ഇതിൽ 50,000 ത്തോളം ജീവനക്കാർ കോവിഡ് -19 പോസിറ്റീവ് ആയതിനാൽ സ്വയം ഒറ്റപ്പെടുകയായിരുന്നു. പ്രീ-പാൻഡെമിക് ലെവലുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂ ഇയർ …
യുകെയിൽ മടങ്ങി എത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് ഒഴിവാക്കിയേക്കും; വിദ്യാർഥികൾക്ക് പുതിയ മാസ്ക് മാർഗനിർദേശം
യുകെയിൽ മടങ്ങി എത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് ഒഴിവാക്കിയേക്കും; വിദ്യാർഥികൾക്ക് പുതിയ മാസ്ക് മാർഗനിർദേശം
സ്വന്തം ലേഖകൻ: യുകെയിൽ മടങ്ങി എത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് ഒഴിവാക്കിയേക്കും. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയി മടങ്ങിയെത്തുന്നവർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനകൾ നടത്തണമെന്ന വ്യവസ്ഥ ഇളവ് ചെയ്യുന്നത് ഉൾപ്പെടെ പ്ലാൻ ബി നടപടികളും യാത്രാ പരിശോധന ആവശ്യകതകളും മന്ത്രിമാർ ഈ ആഴ്ച അവലോകനം ചെയ്യും. കൂടാതെ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് …
പാകിസ്താന്‍ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ
പാകിസ്താന്‍ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാടെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ
സ്വന്തം ലേഖകൻ: താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്ന ആരോപണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിച്ച അവര്‍ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ …
വാരാന്ത്യ അവധി: ദുബായ് എമിഗ്രേഷൻ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു: ശനി, ഞായർ ഒഴിവ്
വാരാന്ത്യ അവധി: ദുബായ് എമിഗ്രേഷൻ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു: ശനി, ഞായർ ഒഴിവ്
സ്വന്തം ലേഖകൻ: ഈ വർഷം മുതൽ യുഎഇ പുതിയ വാരാന്ത്യത്തിലേയ്ക്ക് മാറുന്നതിന് അനുസൃതമായി ദുബായ് എമിഗ്രേഷൻ (ജിഡിആർഎഫ്എ ദുബായ്) തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ടു ഷെഡ്യൂളുകളിലായി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ ദുബായ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി …
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; രണ്ട് എമിറേറ്റുകളിൽ ഓൺലൈൻ പഠനം
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; രണ്ട് എമിറേറ്റുകളിൽ ഓൺലൈൻ പഠനം
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വീണ്ടും തുറക്കുമ്പോൾ ദുബായിലെ ചില സ്കൂളുകൾ വിദൂര പഠനത്തിലേക്ക് മാറും. വിക്ടറി ഹൈറ്റ്സ് പ്രൈമറി സ്കൂൾ, ദുബായ് കെന്റ് കോളജ് ദുബായ്, ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ ആൻഡ് കോളജ് (ഡെസ്ക്) എന്നിവ താൽകാലികമായി ഓൺലൈൻ പഠനരീതിയിലേയ്ക്ക് മാറുന്ന സ്കൂളുകളിൽ ഉൾപ്പെടുന്നു. യുഎഇയിൽ ഞായറാഴ്ച …
അബുദാബി ഗ്രീന്‍ പട്ടിക പുതുക്കി; പുതിയ ക്വാറൻ്റീൻ നിബന്ധനകള്‍ അറിയാം
അബുദാബി ഗ്രീന്‍ പട്ടിക പുതുക്കി; പുതിയ ക്വാറൻ്റീൻ നിബന്ധനകള്‍ അറിയാം
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പുതുക്കി. 71 രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്രാവശ്യവും ഇന്ത്യ ഇല്ല. അബുദാബി സാംസ്‌കാരിക- ടൂറിസം (ഡിസിടി അബുദാബി) വിഭാഗമാണ് പുറത്തുവിട്ടത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അബുദാബി വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും ആറാം ദിവസവും പിസിആര്‍ പരിശോധന എടുത്താല്‍ മതി. …
യുഎഇയിൽ വീണ്ടും റെക്കോഡ് മഴ; മൂന്ന് ദിവസം കൊണ്ട് പെയ്തത് ഒന്നര വര്‍ഷത്തെ പേമാരി
യുഎഇയിൽ വീണ്ടും റെക്കോഡ് മഴ; മൂന്ന് ദിവസം കൊണ്ട് പെയ്തത് ഒന്നര വര്‍ഷത്തെ പേമാരി
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യുഎഇയില്‍ പെയ്തത് ഒന്നര വര്‍ഷത്തെ മഴ. ഇപ്രാവശ്യം 141.8 മില്ലിമീറ്റര്‍ മഴയാണ് മൂന്ന് ദിവസം കൊണ്ട് ലഭിച്ചത്. വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മഴയുടെ അളവ് ഇനിയും കൂടും. സാധാരണ വര്‍ഷത്തില്‍ ശരാശരി 100 മിമീ മഴയാണ് ലഭിക്കുന്നത്. ദുബായിലെ സെയ്ഹ് അല്‍ സലാം, മുഹമ്മദ് ബിന്‍ …