1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസ്ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ പിഴ! മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
മാസ്ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ പിഴ! മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സൗദി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇന്‍ഡോറിലും ഔട്ട്‌ഡോറിലും മാസ്ക് ധാരണവും സാമൂഹിക അകലവും ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പരിശോധനകള്‍ വ്യാപകമാക്കിയിരിക്കുകയാണ് അധികൃതര്‍. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ താരുമാനം. മാസ്ക് ധരിക്കാതെ …
സൗദിയിൽ ലോക്കൽ റോമിംഗ് സേവനം ആരംഭിച്ചു; അഞ്ച് മില്യൺ ഉപഭോക്താക്കൾക്ക് ഗുണകരം
സൗദിയിൽ ലോക്കൽ റോമിംഗ് സേവനം ആരംഭിച്ചു; അഞ്ച് മില്യൺ ഉപഭോക്താക്കൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: സൗദിയിൽ ലോക്കൽ റോമിംഗ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇരുപത്തി ഒന്നായിരം ഗ്രാമങ്ങളിൽ സേവനം ലഭ്യമാകുമെന്ന് കമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. അഞ്ച് മില്യണ് മൊബൈൽ ഉപഭോക്താക്കൾക്ക് സേവനം സൌജന്യമായി പ്രയോജനപ്പെടുത്താനാകും. സൗദിയിൽ മൊബൈൽ നെറ്റ് വർക്ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ, കൂടുതൽ കവറേജുള്ള മറ്റു കമ്പനികളുടെ നെറ്റ് വർക്ക് വഴി ഉപഭോക്താക്കൾക്ക് മൊബൈൽ സേവനം …
സൗദിയിൽ ഇനി പേപ്പർ തൊഴിൽ കരാറുകൾ സ്വീകരിക്കില്ല; ഇലക്ട്രോണിക് കരാർ നിർബന്ധം
സൗദിയിൽ ഇനി പേപ്പർ തൊഴിൽ കരാറുകൾ സ്വീകരിക്കില്ല; ഇലക്ട്രോണിക് കരാർ നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി മുതൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ഇലക്ട്രോണിക് രീതിയിൽ ആയിരിക്കൽ നിർബന്ധമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേപ്പർ തൊഴിൽ കരാറുകൾ ഇനി സ്വീകരിക്കില്ല. നിയമം പുതുവർഷമായ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ നിയമ പ്രാബല്യമുണ്ടായിരുന്ന പേപ്പർ തൊഴിൽ കരാറുകൾ നീതിന്യായ മന്ത്രാലയം, ലേബർ …
യുകെയിൽ കോവിഡ് വ്യാപനം രൂക്ഷം; രോഗതീവ്രത കുറവ്; ബൂസ്റ്റർ ഡോസ് എടുക്കുമെന്ന് പുതുവർഷ പ്രതിജ്ഞ
യുകെയിൽ കോവിഡ് വ്യാപനം രൂക്ഷം; രോഗതീവ്രത കുറവ്; ബൂസ്റ്റർ ഡോസ് എടുക്കുമെന്ന് പുതുവർഷ പ്രതിജ്ഞ
സ്വന്തം ലേഖകൻ: രാജ്യം പുതുവല്‍സരത്തെ വരവേല്‍ക്കാൻ ഒരുങ്ങുമ്പോഴും യുകെയിൽ കോവിഡ് വ്യാപനം രൂക്ഷം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകൾ പ്രകാരം പുതുതായി 189,213 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 58 ശതമാനമാണ് വര്‍ദ്ധന. വെയില്‍സില്‍ നിന്നുള്ള രണ്ട് ദിവസത്തെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനിടെ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി …
ലോകത്ത് ഒരാഴ്ചകൊണ്ട് 70 ലക്ഷം പേർക്ക് കോവിഡ്; യുഎസിൽ കുട്ടികളിൽ അതിതീവ്ര വ്യാപനം
ലോകത്ത് ഒരാഴ്ചകൊണ്ട് 70 ലക്ഷം പേർക്ക് കോവിഡ്; യുഎസിൽ കുട്ടികളിൽ അതിതീവ്ര വ്യാപനം
സ്വന്തം ലേഖകൻ: ഒമിക്രോൺ ബാധ പലയിടത്തേക്കും വ്യാപിക്കുമ്പോൾ ശൈത്യകാല കൊറോണ ബാധ കൂടുന്നതായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ കഴിഞ്ഞ ഒരാഴ്ച 70 ലക്ഷം പേർക്ക് കൊറോണ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം 10 ലക്ഷം പേർക്ക് വൈറസ് ബാധിച്ചെന്നതും ആശങ്കയാണെന്നും ഡബ്ലു.എച്ച്.ഒ പറയുന്നു. ഗ്രീസ് മുതൽ മെക്‌സിക്കോ വരേയും ബാഴ്‌സലോണ മുതൽ ബാലിവരേയും യൂറോപ്പിലെ എല്ലാ …
യുഎഇയിൽ രക്ഷിതാക്കൾക്ക് വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നില അറിയാൻ അല്‍ ഹുസ്ന്‍ ആപ്പ്
യുഎഇയിൽ രക്ഷിതാക്കൾക്ക് വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നില അറിയാൻ അല്‍ ഹുസ്ന്‍ ആപ്പ്
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്‌കൂള്‍ കുട്ടികളില്‍ എത്ര ശതമാനം പേര്‍ വാക്‌സിന്‍ എടുത്തു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ അല്‍ഹുസ്ന്‍ ആപ്പ് വഴി അറിയാം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍ത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബ്ലൂ സ്‌കൂള്‍ ഇനീഷ്യേറ്റീവിലെ വിവരങ്ങള്‍ അല്‍ ഹുസ്ന്‍ ആപ്പുമായി ബന്ധിപ്പിച്ചതോടെയാണ് ഇത് സാധ്യമായത്. അബുദാബി എഡ്യുക്കേഷന്‍ ആന്റ് നോളജ് …
കോവിഡ്​ വ്യാപനം: യുഎഇയിൽ ചില മേഖലകളിലെ ജീവനക്കാർക്ക്​ വർക്​ ഫ്രം ഹോം
കോവിഡ്​ വ്യാപനം: യുഎഇയിൽ ചില മേഖലകളിലെ ജീവനക്കാർക്ക്​ വർക്​ ഫ്രം ഹോം
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ ജീവനക്കാരിൽ ചില വിഭാഗത്തിൽ പെട്ടവർക്ക്​ വർക്​ ഫ്രം ഹോമിന് ​അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്‌സാണ്​ ഇത്​ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്​. ആറാം തരത്തിൽ കുറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാക്കൾ, ദൃഢനിശ്​ചയ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾ, ഗുരുതര രോഗികളായ കുട്ടികളുടെ മാതാക്കൾ, ഭാര്യമാർ …
സൗദി തൊഴിൽ മേഖലയിൽ സ്വദേശി വനിതകളുടെ കുതിപ്പ്; ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേർക്ക് ജോലി
സൗദി തൊഴിൽ മേഖലയിൽ സ്വദേശി വനിതകളുടെ കുതിപ്പ്; ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേർക്ക് ജോലി
സ്വന്തം ലേഖകൻ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൗദിയിൽ നടപ്പാക്കിയ പദ്ധതികൾ വിജയം കണ്ടതായി റിപ്പോർട്ട്. വിവിധ തൊഴിൽരംഗങ്ങളിൽ വനിതകളുടെ പങ്കാളിത്തം കണക്കിലെടുത്ത് നടത്തിയ പരിശോധനയിൽ ആണ് ഇക്കാര്യം വ്യക്തമായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. സൗദിയിലെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനമാണ്. സൗദി രാജകുമാരന്റെ ‘വിഷൻ 2030’ ലെ …
സൗദിയിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നിയന്ത്രണ ങ്ങൾ കടുപ്പിക്കുന്നു; ഇളവുകൾ റദ്ദാക്കിയത് പ്രാബല്യത്തിൽ
സൗദിയിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നിയന്ത്രണ ങ്ങൾ കടുപ്പിക്കുന്നു; ഇളവുകൾ റദ്ദാക്കിയത് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു തടസമില്ല. എന്നാൽ ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം നിർബന്ധമായും പാലിച്ചിരിക്കണം. സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളിൽ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത് എന്നും നിർദേശമുണ്ട്. ഭക്ഷണം …
സൗദിയിൽ നിന്ന് എയർ ബബിള്‍ വിമാന സർവീസ് ശനിയാഴ്ച മുതൽ; പട്ടികയിൽ കോഴിക്കോടും കൊച്ചിയും
സൗദിയിൽ നിന്ന് എയർ ബബിള്‍ വിമാന സർവീസ് ശനിയാഴ്ച മുതൽ; പട്ടികയിൽ കോഴിക്കോടും കൊച്ചിയും
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ എട്ടു സ്ഥലങ്ങളിലേക്ക് എയർ ബബിള്‍ വിമാന സര്‍വീസ് ഉണ്ടാവുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്നൗ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേയ്ക്കാണ് സൗദി അറേബ്യയില്‍ നിന്ന് വിമാന സര്‍വീസുണ്ടാവുക. ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, …