സ്വന്തം ലേഖകൻ: യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും. ഫോണില്‍ വിളിച്ചില്ലെങ്കിലും വാഹനമോടിക്കുന്ന സമയത്ത് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിടി വീഴും. എല്ലാ സാഹചര്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നത് തടയുകയാണ് അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന കര്‍ശന നിയമങ്ങള്‍ ഉന്നം വക്കുന്നത്. പാട്ടുകൾ പ്ലേലിസ്റ്റിൽ …
സ്വന്തം ലേഖകൻ: സ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൊലക്കേസ് ചാർജ് ചെയ്തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. …
സ്വന്തം ലേഖകൻ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. മദ്ധ്യ പൂർവ്വ ഏഷ്യയിൽ നിന്നുളള ഏകദേശം ആയിരത്തോളം പേരെയാണ് താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയതായിരുന്നു ഇവർ. ഈ നീക്കം ബെലാറസും യൂറോപ്യൻ യൂണിയനും …
സ്വന്തം ലേഖകൻ: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പെടുന്ന പ്രതികളെ കെമിക്കൽ ഉപയോഗിച്ച് വന്ധ്യംകരിക്കാനുള്ള ബിൽ പാസാക്കി പാകിസ്ഥാൻ പാർലമെന്റ്. കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കഠിനമായ ശിക്ഷ ഏർപ്പെടുത്താനും ലക്ഷ്യംവെച്ചുള്ളതാണ് ബിൽ. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ അതിവേഗ …
സ്വന്തം ലേഖകൻ: രാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം …
സ്വന്തം ലേഖകൻ: രാത്രിയിൽ സുരക്ഷിതമായി നടക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി യുഎഇയ്ക്ക്. ക്രമസമാധാന സൂചികയിൽ രണ്ടാം സ്ഥാനവുമുണ്ട്. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ സൂചികയിലാണ് മികവ് തെളിയിച്ചത്. സർവേയിൽ പങ്കെടുത്ത 95% പേർ യുഎഇയെ അനുകൂലിച്ചപ്പോൾ 93% പേർ പിന്തുണച്ച നോർവേയാണ് രണ്ടാം സ്ഥാനത്ത്. ക്രമസമാധാന സൂചികയിൽ ഒരു പോയിന്റിനാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു …
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങളിൽ അഞ്ച് ശതമാനം വർദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ കൊറോണ മരണനിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഏകപ്രദേശമാണ് യൂറോപ്പ്. ലോകത്ത് ആകെ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധന ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ …
സ്വന്തം ലേഖകൻ: ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവിൽ സാജൻ മാത്യൂസ് (സജി – 56) ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഡാലസ് കൗണ്ടിയിൽ മെസ്കിറ്റ് സിറ്റിയിലാണ് സാജന്റെ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ യുഎഇയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കും. അക്കാദമിക വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ തുടങ്ങുന്ന ജനുവരി മുതലാണ് ക്ലാസ്സുകള്‍ പൂര്‍ണമായും ഓഫ് ലൈനാക്കുകയെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതോടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ …