സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് ഇൻഡസ്ട്രിയൽ സിറ്റി നിയോമിൽ സ്ഥാപിക്കാൻ സൗദി. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘ഓക്സഗൺ’ എന്ന പേരിൽ നഗരത്തിൻ്റെ പ്രഖ്യാപനം നടത്തി. പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയവും സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലിവർ പൂളിൽ കാർ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ജാഗ്രത ഉയർത്തി രാജ്യം. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു ചാവേർ മരിച്ചിരുന്നു.സ്‌ഫോടനത്തെ ഭീകരാക്രമണമായി ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ചാവേറാക്രമണം തടയാനായത്.ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചെത്തിയ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്കൊപ്പം യൂറോപ്പിനും ഏഷ്യയ്ക്കും തലവേദനയായി പക്ഷിപ്പനി വ്യാപനം. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (ഒഐഇ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ വ്യാപനം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു മുക്തരാകുന്നതിന് ഇടയിലാണ് വീണ്ടും വൈറസ് പിടിമുറുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലുമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ …
സ്വന്തം ലേഖകൻ: യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ പ്രഭവകേന്ദ്രമായി ബെലറൂസ്. ബെലറൂസ് ഭരണകൂടത്തിനെതിരായ സമ്മർദം ശക്തമാക്കുന്നതിെൻറ ഭാഗമായി യൂറോപ്യൻ യൂനിയൻ (ഇ.യു) കൂടുതൽ ഉപരോധമേർപ്പെടുത്തുന്നു. വിവാദ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോക്കും ഭരണകൂടത്തിലെ ഉന്നതർക്കുമെതിരെ ഇ.യു ഏർപ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്. അഭയാർഥികളെ യൂറോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന വിമാനക്കമ്പനികൾ, ട്രാവൽ ഏജൻറുമാർ, മറ്റു സഹായികൾ എന്നിവരെ …
സ്വന്തം ലേഖകൻ: ജോ ബൈഡനും ഷീ ജിൻപിഗുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ ആശയവിനിമയം വർദ്ധിപ്പിക്കും. സഹകരിക്കാവുന്ന മേഖലകളിൽസുതാര്യത അനിവാര്യമെന്നും ബൈഡൻ ആവശ്യപ്പെട്ടു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വിരുദ്ധാഭിപ്രായം നിലനിൽക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിലടക്കം സംശയങ്ങൾ ദൂരീകരിക്കേണ്ട ബാദ്ധ്യത ചൈനയ്‌ക്കുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം ഏറെ ഫലപ്രദമായിരുന്നു. പരസ്പരം ഇടപെടേണ്ട വിഷയത്തിൽ …
സ്വന്തം ലേഖകൻ: കൊറോണ കാലത്തെ എല്ലാ ക്ഷീണവും തീർക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തെ വികസനം ലക്ഷ്യമാക്കിയുള്ള വൻധനവിനിയോഗ ബില്ലിൽ ബൈഡൻ ഒപ്പിട്ടു. വിമാനത്താവളം, ശുദ്ധജലപദ്ധതികൾ, റോഡുകൾ എന്നിവയടക്കം വികസിപ്പിക്കാനുള്ള വൻ പദ്ധതികൾക്കാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും ഐകകണ്‌ഠ്യേനയാണ് ബില്ലിനെ പിന്തുണച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന നീക്കിയിരുപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഏകദേശം …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെൽബണിൽ ഗാന്ധി പ്രതിമ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഗാന്ധി പ്രതിമയുടെ തലയറുത്തു മാറ്റാനാണ് അക്രമികൾ ശ്രമിച്ചത്. ഡ്രില്ലിങ് മെഷീൻ പോലെയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുറിച്ചെങ്കിലും തകർത്തുമാറ്റാൻ സാധിച്ചില്ല. സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നടുക്കം രേഖപ്പെടുത്തിയിരുന്നു. …
സ്വന്തം ലേഖകൻ: പൗരന്മാർക്കും താമസക്കാർക്കും അല്ലാത്തവർക്കും ലോകത്തിെൻറ ഏതുഭാഗത്തിരുന്നും അബൂദബിയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവാദം നൽകുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 വാണിജ്യ പ്രവർത്തനങ്ങൾക്കൂടി സാമ്പത്തിക വികസന മന്ത്രാലയം കൂട്ടിച്ചേർത്തു. ഏകാംഗ ഉടമത്വ കമ്പനികൾക്കാണ് ഈ അനുമതി ലഭിക്കുക. അക്കൗണ്ടിങ്, ഓഡിറ്റിങ്, അനലൈസിങ്, റിവ്യൂവിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സിസ്റ്റംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: യുകെയിൽ സൈനികരുടെ ത്യാഗം സ്മരിക്കുന്ന വേളയില്‍ വലിയ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടു വന്ന ചാവേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച റിമംബറന്‍സ് ഡേ ആചരണത്തിന് തൊട്ടുമുന്‍പ് ലിവര്‍പൂള്‍ മറ്റേണിറ്റി ആശുപത്രിക്ക് പുറത്താണ് ചാവേര്‍ കാറിനുള്ളില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ ടാക്‌സി ഡ്രൈവര്‍ കാറില്‍ പൂട്ടിയിട്ടു കുടുക്കുകയായിരുന്നു. ഞായറാഴ്ച ലിവര്‍പൂളിലെ മറ്റേണിറ്റി ആശുപത്രിക്ക് പുറത്തുവെച്ചാണ് കാര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപത് ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്. വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ എർപ്പെടുത്താനാരംഭിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. 12 വയസിന് …