സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നവംബര്‍ 22ന് തുടക്കമാവുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പായാണ് വനിതകളുടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്. രണ്ട് ഘട്ടങ്ങളായാണ് വനിതാ ഫുട്‌ബോള്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനലിന് കുറുകെ വീണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം യുകെയിൽ എത്തിയത് 1185 പേർ. അതിർത്തിരക്ഷാ സേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിച്ചു. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8404 പേരുടെ വർധന. 2019ൽ …
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി നെതർലാൻഡ്. കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെയാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്. മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് ലോക്ഡൗൺ ആരംഭിക്കുക. കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ് നെതർലാൻഡ്. ലോക്ഡൗൺ കാലയളവിൽ ബാറുകളും …
സ്വന്തം ലേഖകൻ: ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ …
സ്വന്തം ലേഖകൻ: യുഎസിൽ എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അനുവദിക്കുന്നതിലെ ഇടവേള കുറക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം. നിരവധി ഇന്തോ-അമേരിക്കൻ യുവതികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. നിലവിൽ തൊഴിൽ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് യുഎസ് ഭരണകൂടത്തിൻ്റെ തീരുമാനം. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് …
സ്വന്തം ലേഖകൻ: അനധികൃത താമസത്തിനു കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്കു താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്കു മാനുഷിക …
സ്വന്തം ലേഖകൻ: ഒമാനിൽ ബൂസ്റ്റർ ഡോസ് ആയി ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സ് കഴിഞ്ഞവർ, 50 വയസ്സിനു മുകളിലുള്ള ആരോഗ്യ പ്രവർത്തകർ, കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, പ്രമേഹ-രക്തസമ്മർദ രോഗികൾ എന്നിവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാം. നേരത്തെ പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി. പുതുക്കിയ പട്ടിക ഈ മാസം 15ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകും. രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീന്‍, റെഡ്, എക്‌സെപ്ഷനല്‍ റെഡ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പട്ടിക. ഗ്രീന്‍ ലിസ്റ്റില്‍ 181 രാജ്യങ്ങളും റെഡ് ലിസ്റ്റില്‍ 21 രാജ്യങ്ങളും എക്‌സെപ്ഷനല്‍ …
സ്വന്തം ലേഖകൻ: യുകെയിൽ ആരോഗ്യ മേഖല വൻ സമ്മർദ്ദത്തിൽ. കോവിഡ് വ്യാപനം ഏൽപ്പിച്ച ആഘാതം കാരണം മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കു പോലും എന്‍എച്ച്എസ് ആശുപത്രികളെ സമീപിക്കാൻ കഴിയാത്ത അവസ്ഥ! മഹാമാരിയുടെ തുടക്കം മുതൽ തന്നെ എന്‍എച്ച്എസിന്റെ കാത്തിരിപ്പ് പട്ടിക വളരെ വലുതായിരുന്നു. കോവിഡ് ഉച്ചസ്ഥായിയിൽ എത്തിയതോടെ അത് റെക്കോർഡ് ഉയരത്തിലെത്തി. ഇംഗ്ലണ്ടിലെ വെയ്റ്റിംഗ് ലിസ്റ്റ് 5.83 …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ പ്രതിദിനം 50,000 ത്തിലധികം കേസുകള്‍. രാജ്യത്ത് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 50,196 രോഗബാധയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ജര്‍മനിയില്‍ ആദ്യമായാണ് 50,000 ത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ഒക്ടോബര്‍ മധ്യം മുതല്‍ രോഗബാധയും മരണങ്ങളും കുതിച്ചുയരുകയാണ്. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഏഞ്ചല മാര്‍ക്കല്‍ കോവിഡ് …