സ്വന്തം ലേഖകൻ: സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മന്ത്രിസഭ യോഗത്തിൽ കഴിഞ്ഞ ദിവസം ഒരു ഉത്തരവ് ഇറക്കിയിരുന്നു. വിവിധ സർക്കാർ മേഖലയിലെ ഫീസുകള്‍ കുറക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 548 സേവനങ്ങളുടെ നിരക്കുകൾ കുറക്കാന്‍ തീരുമാനിച്ചതായി ഒമാന്‍ ധനകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു. 17 ശതമാനം മുതൽ 96 ശതമാനം വരെ നിരക്കുകള്‍ …
സ്വന്തം ലേഖകൻ: കെയര്‍ ഹോമുകള്‍ക്കു സമാനമായി ഇംഗ്ലണ്ടില്‍ യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സർക്കാരിൻ്റെ “വാക്‌സിനില്ലെങ്കില്‍ ജോലിയില്ല“ നയം അനുസരിച്ച് ഏപ്രില്‍ 1നകം കോവിഡിന് എതിരെ എല്ലാ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടണമെന്നും, അല്ലാത്തവരെ പുറത്താക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ചു. മെഡിക്കുകള്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍, …
സ്വന്തം ലേഖകൻ: സമാനധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവും പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമൻസ് സെന്റര്‍ ജനറൽ മാനേജറായ അസീര്‍ മാലിക്കാണ് വരൻ. ബര്‍മിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത് എന്ന് മലാല …
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങൾ യുഎഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. പ്രായപരിധി പിന്നിട്ട് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് നേരത്തേ യുഎഇയിൽ നിന്ന് …
സ്വന്തം ലേഖകൻ: ദുബായ് വഴി സൗദി അറേബ്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന സൗദി പ്രവാസികൾക്ക് ഇരുട്ടടിയായി റാപ്പിഡ് ടെസ്റ്റ് ഫീ. യാത്രക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ദുബായിൽ പ്രവേശിക്കുന്നതിന് വീണ്ടും വിമാനത്താവളത്തിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തൽ നിര്ബന്ധമാണ്. എന്നാൽ ഈ പരിശോധനക്ക് …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി. ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണിത്. സൗദിയില്‍ സ്വകാര്യ മേഖലാ …
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ് കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം. ലോകാരോഗ്യ സംഘടന കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് തീരുമാനം. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച രാജ്യം ജര്‍മനിയെന്ന് റിപ്പോർട്ട്. തൊട്ടു പിന്നാലെ കാനഡയും ജപ്പാനും ഇറ്റലിയും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു തവണയില്‍ ആദ്യത്തെ പത്തിലെത്തിയതില്‍ അഞ്ചാം പ്രാവശ്യവും ഒന്നാം സ്ഥാനത്തെത്തുന്നത് ജര്‍മനിയാണ്. ജര്‍മന്‍ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമാണ് ജര്‍മനിയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ച പ്രധാന …