സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊറോണ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജർമനിയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 37,120 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരി ലോകത്ത് ആരംഭിച്ചതിനു ശേഷം ജർമനിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളിൽ വലിയ വർദ്ധനവുണ്ടാകുന്നത്. ജർമനിയിൽ …
സ്വന്തം ലേഖകൻ: ആഗോള ഭീകരതയുടെ അടിവേരറുക്കാനുള്ള നടപടി വേഗത്തിലാക്കി ഇന്ത്യ. ഇന്ത്യയെ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരരേയും സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം. അതാത് ഭരണകൂടങ്ങളെക്കൊണ്ട് ശക്തമായ നിയമനടപടികൾ അന്താരാഷ്‌ട്രതലത്തിൽ എടുക്കുക എന്ന നയന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി കാനഡയു മായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടത്. ഇന്ത്യയെ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില വർധനവ് ചർച്ചയാകുന്നതിനിടെ അയൽരാജ്യത്തും ഇന്ധന വിലയിൽ വർധനവ്. എട്ട് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും ഉയർത്തിയിരിക്കുന്നതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാൻ സർക്കാരിലെ ധനകാര്യ വകുപ്പാണ് വില വർധനവ് പ്രഖ്യാപിച്ചത്. പെട്രോൾ വിലയില്‍ 8.03 രൂപയുടെയും ഹൈ …
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ ബീജിംഗില്‍ ഒത്തുകൂടുന്നുണ്ട്. തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും. മാവോ സെ തൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ നേതാവെന്ന നിലയില്‍ ഷി ജിന്‍പിങ് …
സ്വന്തം ലേഖകൻ: ദുബായ്ലെത്തുന്ന സന്ദർശകർക്ക് എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ൽ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കാണ് എക്സ്പോ പാസ്പോർട്ടുകൾ നൽകി വരുന്നത്. ഇതിനകം മൂവായിരം സന്ദർശകർക്കാണ് പാസ്പോർട്ടുകൾ കൈമാറിയത്. എക്സ്പോ നഗരിയിലെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ഈ …
സ്വന്തം ലേഖകൻ: ദുബായ് ദേശീയ ദിനവുമായി ബന്ധപ്പെട്ട സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഹത്തയില്‍ നടക്കും. ഡിസംബര്‍ രണ്ട് മുതലാണ് അമ്പതാം ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പ്രകൃതി രമണീയമായ ഹത്തയില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് 5.30നായിരിക്കും ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ …
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. വെള്ളിയാഴ്ച ആരംഭിക്കുന്ന ദീപാവലി വെടിക്കെട്ട് വാരാന്ത്യം മുഴുവൻ നീണ്ടുനിൽക്കും. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം. കോവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ അധികാരം കൈക്കലാക്കിയ താലിബാൻ ഇനി ലക്ഷ്യം വെയ്‌ക്കുന്നത് രാജ്യത്തെ സ്വവർഗാനുരാഗികളെയെന്ന് റിപ്പോർട്ട്. ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവർഗസ്‌നേഹികളെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നും ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെ രാജ്യത്ത് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് …
സ്വന്തം ലേഖകൻ: യൂറോപ്പിൽ വീണ്ടും വര്‍ദ്ധിക്കുന്ന കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നു. വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയിൽ അഞ്ചലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യഴാഴ്ചയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലുള്ള 53 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലാണ് കോവിഡിന്റെ ഭീഷണിയുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. …