സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ മധ്യത്തോടെ …
സ്വന്തം ലേഖകൻ: അമേരിക്കയിൽ അഞ്ച് മുതൽ പതിനൊന്ന് വരെ പ്രായമുള്ള കുട്ടികളിൽ കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസർ വാക്സിൻ നൽകുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ കൊറോണയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിലെ വഴിത്തിരിവാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാക്‌സിന് എഫ്.ഡി.എ അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ 28 …
സ്വന്തം ലേഖകൻ: നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കം. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി അന്താരാഷ്ട്ര പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുവൈറ്റ് നോവലിസ്റ്റും എഴുത്തുകാരനുമായ താലിബ് അല്‍ രിഫായിക്ക് കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ദേശീയപതാകദിനം ബുധനാഴ്ച ആചരിക്കും. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2013 മുതലാണ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ …
സ്വന്തം ലേഖകൻ: കര, വ്യോമ ഗതാഗത മേഖലയിൽ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാനി സംഘത്തിന്‍റെ സൌദി സന്ദർശനത്തിന്‍റെ ഭാഗമായിയാണ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. റോഡ് ഗതാഗത കരാറിൽ ഒമാൻ ഗതാഗത, വാർത്താ വിനിമയ,വിവര സാങ്കേതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽമാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനിയർ സാലിഹ് നാസർ അൽജാസറുമാണ് കരാറിൽ …
സ്വന്തം ലേഖകൻ: ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെ നയതന്ത്ര വേദിയാക്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവിധ രാഷ്ട്രത്തലവന്‍മാരുമായും നേതാക്കളുമായും കൂടികാഴ്ച നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിലെത്തിയ ഖത്തര്‍ അമീറിനെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് പീറ്റര്‍ മക്കാര്‍ത്തിയാണ് വരവേറ്റത്. മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ സംഘവും …
സ്വന്തം ലേഖകൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ നിന്നും ഫ്രാന്‍സ് 48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള …
സ്വന്തം ലേഖകൻ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിൽ (കോപ്) സംസാരിക്കുകയായിരുന്നു മോദി. കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതുൾപ്പെടെ …
സ്വന്തം ലേഖകൻ: യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സിനായി ഫൈസർ. നേരത്തെ 3 വയസ്സിനു മുകളിലുള്ളവർക്കു സിനോഫാമും 12നു മുകളിലുള്ളവർക്കു ഫൈസർ വാക്സിനും നൽകാൻ അനുമതി ലഭിച്ചിരുന്നു. കൂടുതൽ കുട്ടികൾ വാക്സിൻ …