1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് അതിജീവനത്തിൽ ലോകത്ത് യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
കോവിഡ് അതിജീവനത്തിൽ ലോകത്ത്  യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
സ്വന്തം ലേഖകൻ: കോവിഡ് അതിജീവനത്തിൽ യുഎഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂംബെർഗിന്റെ കോവിഡ് റിസൈലൻസ് റാങ്കിങിലാണ് യു എ ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലന്റും സ്‌പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ. കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ മൂന്നാമതെത്തിയത്. പട്ടികയിലെ …
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തതവരുത്തി. പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങളോ, മേൽനോട്ടമോ ഇല്ലാത്ത പൊതു പാർക്കുകൾ, നടപ്പാതകൾ പോലുള്ള തുറസ്സായ പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് …
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ നൈപുണ്യ പരീക്ഷക്ക് പോകുന്നവർക്ക് ആ ദിവസത്തെ ശമ്പളം ഒഴിവാക്കരുതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാർ ഇതിനായി സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതി തേടണം. രാജ്യത്ത് തൊഴിൽ സാഹചര്യവും ഗുണമേന്മയും മെച്ചപ്പെടുത്താനാണ് പരീക്ഷ നടപ്പാക്കിയത്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ വേതനത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്നാണ് മാനവശേഷി, സാമൂഹിക …
യുകെയിൽ എല്ലാ NHS ജീവനക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധം; സർക്കാരിൽ ഭിന്നത
യുകെയിൽ എല്ലാ NHS ജീവനക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധം; സർക്കാരിൽ ഭിന്നത
സ്വന്തം ലേഖകൻ: യുകെയിൽ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിലാവുക. സർക്കാർ ശൈത്യകാലത്തിന് മുന്നോടിയായി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന കോവിഡ് പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ 92 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഇതിനകം വാക്‌സിനേഷന്‍ നേടിയതിനാല്‍ വാക്‌സിന്‍ നിബന്ധന …
ഒടുവിൽ കൊവാക്‌സിന് അംഗീകാരം: ഇന്ത്യയുടെ വാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നൽകി യുഎസ്
ഒടുവിൽ കൊവാക്‌സിന് അംഗീകാരം: ഇന്ത്യയുടെ  വാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നൽകി യുഎസ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശീയ കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് ഡബ്ല്യൂഎച്ച്ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിന് അടിയന്തിര ഉപയോഗം നടത്താനുള്ള അനുമതിയായിരുന്നു ലോകാരോഗ്യ സംഘടന നൽകിയത്. ഒരു വാക്‌സിൻ കൂടി അടിയന്തിര ഉപയോഗ അനുമതി നേടിയിരിക്കുകയാണ്. …
യുഎഇ ദേശീയ ദിനാഘോഷം: കൊവിഡ് പ്രോട്ടോകോളിൽ മാറ്റങ്ങള്‍ വരുത്തി
യുഎഇ ദേശീയ ദിനാഘോഷം: കൊവിഡ് പ്രോട്ടോകോളിൽ മാറ്റങ്ങള്‍ വരുത്തി
സ്വന്തം ലേഖകൻ: സ്മരണാദിനം, അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിനുള്ള പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ല്‍ നിന്ന് 96 …
യുഎഇയിൽ ചെക്ക് കേസുകൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി ഭേദഗതി
യുഎഇയിൽ ചെക്ക് കേസുകൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി ഭേദഗതി
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എന്നാൽ വ്യാജ ഒപ്പിടുന്നത് ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും …
സൗദിയിൽ 8 മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകാൻ നിർദേശം
സൗദിയിൽ 8 മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകാൻ നിർദേശം
സ്വന്തം ലേഖകൻ: സൗദിയിൽ എട്ടു മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അധികവേതനം നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ …
സൗദി അബ്‌ഷീർ ആപ്പിൽ മാറ്റം; ഇനി ഇഖാമ ലെവി തവണകളായി അടക്കാം
സൗദി അബ്‌ഷീർ ആപ്പിൽ മാറ്റം; ഇനി ഇഖാമ ലെവി തവണകളായി അടക്കാം
സ്വന്തം ലേഖകൻ: സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറിൽ ഇതിനുള്ള ലിങ്ക് നൽകി. പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകൾ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാം. തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറിൽ പുതുതായി സജ്ജീകരിച്ചു. സൗദിയിൽ ഓരോ വർഷവും തൊഴിലാളികളുടെ …
സൗദിയിലെ വാഹനങ്ങളിൽ കുട്ടികൾക്ക് സേഫ്റ്റി സീറ്റ് ഇല്ലെങ്കിൽ 300 മുതൽ 500 റിയാൽ വരെ പിഴ
സൗദിയിലെ വാഹനങ്ങളിൽ കുട്ടികൾക്ക് സേഫ്റ്റി സീറ്റ് ഇല്ലെങ്കിൽ 300 മുതൽ 500 റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമെന്ന് ട്രാഫിക് വിഭാഗം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യം പരിശോധിച്ച് 500 റിയാൽ വരെ ട്രാഫിക് വിഭാഗം പിഴയീടാക്കിത്തുടങ്ങി. കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കാണ് പിഴ ചുമത്തുന്നത്. കുട്ടികളെ പിൻസീറ്റിലേ കുട്ടികളെ ഇരുത്താവൂ. …