സ്വന്തം ലേഖകൻ: ചില സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി . ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ- മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു . സ്മാർട്ട് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ.സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയാണ് അരാംകോ. വമ്പന്‍ കമ്പനികളെ പിന്‍തള്ളിയാണ് അരാംകോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എക്‌സോണ്‍ മൊബില്‍, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ഐ.ടി കമ്പനികള്‍ ആണ് തെട്ടുപിറകെ. ഇന്ന് ലോകത്ത് ഏറ്റവും ലാഭമുള്ള കമ്പനിയായി സൗദി അരാംകോ മാറി. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് അരാംകോയെ …
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസർക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവർക്കെതിരെ പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം വരെ തടവും നേരിടേണ്ടി വരും. സ്വന്തമായി ജോലി ചെയ്യുന്ന വിദേശികൾക്കും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സ്പോൺസർക്ക് കീഴിലല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്കോ …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അമിത് നാരങ് ഒൗദ്യോഗികമായി ചുമതലയേറ്റു. നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറിയതായി നാരങ് തെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് അംബാസഡർ വിദേശകാര്യമന്ത്രിയുടെ ഒാഫിസിലെത്തിയത്. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരങ് ഇന്ത്യൻ വിദേശകാര്യ …
സ്വന്തം ലേഖകൻ: ആഗോള താപനം നേരിടാനുള്ള പദ്ധതികൾക്ക് രൂപം നൽകാനുള്ള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 26) ഔപചാരിക തുടക്കം. ഈ മാസം 12വരെ നീളുന്ന ഉച്ചകോടിയിൽ ഇരുന്നൂറോളം രാജ്യങ്ങൾ പങ്കെടുക്കും. ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നും നാളെയും നടക്കും. കോവിഡ് മൂലം മരിച്ചവർക്കുവേണ്ടി ഒരു നിമിഷം മൗനം ആചരിച്ചാണു സമ്മേളനം ആരംഭിച്ചത്. ബേസിക് രാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന …
സ്വന്തം ലേഖകൻ: ജി 20 രാജ്യങ്ങളുടെ 16–ാം ഉച്ചകോടി റോമില്‍ സമാപിച്ചു.നേതാക്കളുടെ ഇടയില്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശക്തമായ സൂചന നല്‍കിയാണ് രാഷ്ട്രത്തലവന്മാര്‍ പിരിഞ്ഞത്.ഭൂമിയുടെ രക്ഷയ്ക്കായി ആഗോള താപവര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് ലോകനേതാക്കള്‍ തീരുമാനിച്ചു. അതേസമയം വ്യാവസായികവും വളര്‍ന്നുവരുന്നതുമായ രാജ്യങ്ങള്‍ കാലാവസ്ഥാ സംരക്ഷണത്തില്‍ ഏറ്റവും കുറഞ്ഞ സമവായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. ആദ്യ ദിവസത്തിലെ ചര്‍ച്ചയില്‍ …
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചു. ഇനിമുതൽ ഈ വാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് ഓസ്‌ത്രേല്യയിലേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ അംഗീകൃത മരുന്നുകളുടെ ഔദ്യോഗിക പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റ് പ്രധാന വാക്‌സിനായ കോവിഷീൽഡ് ഓസ്ട്രേലിയ അംഗീകരിച്ചിരുന്നു. സെപ്റ്റംബറിൽ …
സ്വന്തം ലേഖകൻ: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ യുഎഇ എന്ന് സര്‍വേ. ജോര്‍ജ്ടൗണ്‍ സര്‍വകലാശാല നടത്തിയ ദി വിമിന്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധത്തോടെ ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ യുഎഇ ഒന്നാമതെത്തിയത്. 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ അവരുടെ രാത്രി സഞ്ചാര സുരക്ഷയെ കുറിച്ചായിരുന്നു പ്രധാനമായും …
സ്വന്തം ലേഖകൻ: ചികിത്സാര്‍ഥം വരുന്നവര്‍ക്കായി പ്രത്യേക വിസകള്‍ ലഭ്യമാക്കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. ചികില്‍സയ്‌ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാലു തരം വിസകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗികള്‍ക്ക് പേഷ്യന്റ് എന്‍ട്രി പെര്‍മിറ്റും കൂടെ നില്‍ക്കുന്നവര്‍ക്ക് പേഷ്യന്റ് കംപാനിയന്‍ എന്‍ട്രി പെര്‍മിറ്റുമാണ് അനുവദിക്കുക. അതേസമയം, യുഎഇയിലേക്ക് പൗരന്‍മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. രാജ്യത്തെ മികച്ച ആരോഗ്യ …
സ്വന്തം ലേഖകൻ: ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. സ്വന്തം സ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്. ഇങ്ങനെയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ ഏർപ്പെട്ടിരിക്കണമെന്നും വ്യക്തമാക്കി. ഇത്തരക്കാരുടെ ഇൻഷൂറൻസ് തുക കമ്പനിയാണ് വഹിക്കേണ്ടത്. ഇതേസമയം ജോലിക്കാരല്ലാത്ത ഗോൾഡൻ വിസക്കാർ …