സ്വന്തം ലേഖകൻ: വ്യാജ ഇന്‍ഷുറന്‍സ് തട്ടിപ്പുകളില്‍ അകപ്പെടുന്നത് നിരവധി പേര്‍. യു.എ.ഇയിലെ വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഈ മേഖലയിലും വിലസുന്നത്. വിസ സ്റ്റാമ്പിങ്ങിന് സമര്‍പ്പിക്കുമ്പോള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് വ്യാജ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗപ്പെടുത്തുകയാണ് ചിലര്‍ ചെയ്യുന്നത്. എന്നാല്‍, അപകടം അടക്കമുള്ള അടിയന്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലാകുമ്പോഴാണ് പോളിസിയുടെ ഉടമസ്ഥര്‍ …
സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും ആശുപത്രിയെ കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എളുപ്പ വഴിയൊരുക്കി ആരോഗ്യ മന്ത്രാലയം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ ഇലക്ട്രോണിക് സംവിധാനത്തിലൂടെ എളുപ്പത്തില്‍ പരാതി അറിയിക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ലൈസന്‍സ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ രംഗത്തെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്ക് ഇതിനോടകം അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വൻതുക ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. ഹോട്ടലുകളല്ലാത്ത കെട്ടിടങ്ങളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് എല്ലാ രാജ്യങ്ങളെയും ഒഴിവാക്കി. നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യും. ഇതോടെ ഇക്വഡോര്‍, ഡോമിനിക്കന്‍ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ബ്രിട്ടനിൽ എത്തുന്നവര്‍ക്ക് ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ല. എന്നാല്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകൻ: പുകവലി നിർത്താൻ ഇ-സിഗരറ്റ് നിർദ്ദേശിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി അംഗീകാരത്തിനായി ഉൽപ്പന്നങ്ങൾ സമർപ്പിക്കാൻ ഇ സിഗരറ്റ് നിർമ്മാതാക്കളെ ക്ഷണിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഈ ആവശ്യത്തിനായി ഇ-സിഗരറ്റ് ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. ഇ-സിഗരറ്റുകൾ പൂർണ്ണമായും അപകടരഹിതമല്ല എന്നതാണ് പ്രധാന വിമർശനം. …
സ്വന്തം ലേഖകൻ: യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 31 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ڔ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിനാണ് (പി.റ്റി.ബി.) ഈ സമയമാറ്റ …
സ്വന്തം ലേഖകൻ: ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ടു ദിവസമായാണ് സമ്മേളനം. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുമായും മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ …
സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്ക് വിട നൽകി ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമ ബ്രാൻഡുകളുടെ മാതൃ കമ്പനിയുടെ പേരിൽ മാറ്റം. “മെറ്റ“ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി …
സ്വന്തം ലേഖകൻ: ലോകത്ത് അതീവ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുതിയ കര്‍മ്മപദ്ധതിയുമായി ഖത്തര്‍. 2030 ഓടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഈ ലക്ഷ്യത്തോടെ പുതിയ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന …