1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ ഇനി ഓറ്റോമേറ്റഡ് നിരീക്ഷണത്തിൽ
സൗദിയിൽ പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ ഇനി ഓറ്റോമേറ്റഡ് നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു. വാഹനങ്ങളുടെയും ഡ്രൈവർമാരുടേയും നിയമലംഘനങ്ങൾ സ്വയം നിരീക്ഷിക്കുന്നതിനാണ് പുതിയ സേവനം. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. പൊതുഗതാഗത സേവനം നൽകിവരുന്ന വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്തുന്നതിനാണ് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം അഥവാ സ്വയം നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്. അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ സഹകരണത്തോടെയാണ് …
ദേശീയദിനാഘോഷം: ഒമാനിൽ 28, 29 തീയതികളിൽ പൊതു അവധി; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ദേശീയദിനാഘോഷം: ഒമാനിൽ 28, 29 തീയതികളിൽ പൊതു അവധി; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ അവധി പ്രഖ്യാപിച്ചത്​. പൊതു, സ്വകാര്യ മേഖലകളിൽ അവധി ബാധമായിരിക്കും. രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത് കൊണ്ട് വിലയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒരുക്കാന്‍ ആണ് ഒമാന്‍ ഭരണക്കൂടം …
ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്ക്; ക്രിസ്മസ് ആഘോഷമാക്കാൻ വാക്സിനേ ഷൻ വേഗത്തിലാക്കും
ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്ക്; ക്രിസ്മസ് ആഘോഷമാക്കാൻ വാക്സിനേ ഷൻ വേഗത്തിലാക്കും
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്കെന്ന് കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിൽ 80 വയസ്സിനു മുകളിലുള്ളവരിൽ 30% പേർക്കും 50 വയസ്സിനു മുകളിലുള്ളവരിൽ 40% പേർക്കും ഇതുവരെ കൊറോണ വൈറസ് വാക്‌സിന്റെ ബൂസ്റ്റർ ജാബുകൾ ലഭിച്ചിട്ടില്ല. ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പ്രായമായവർക്കും ദുർബലർക്കും ബൂസ്റ്റർ ഡോസ് കഴിയുന്നത്ര വേഗം ലഭ്യമാക്കാൻ …
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ഇടിച്ചിറക്കി
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ഇടിച്ചിറക്കി
സ്വന്തം ലേഖകൻ: ഇറാഖി പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയാണ് ആക്രമണം നടത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി പൂര്‍ണ ആരോഗ്യവാനെന്ന് ഇറാഖി …
ഇന്ത്യൻ മത്സ്യത്തൊഴിലാളി കൾക്ക് നേരെ പാക് വെടി വെയ്പ്പ്: ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
ഇന്ത്യൻ മത്സ്യത്തൊഴിലാളി കൾക്ക് നേരെ പാക് വെടി വെയ്പ്പ്: ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
സ്വന്തം ലേഖകൻ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തതായി റിപ്പോർട്ട്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലെ ദ്വാരകയ്‌ക്കടുത്ത് ഓഖയിൽ നിന്നും പുറപ്പെട്ട ബോട്ടിന് നേരൊണ് പാകിസ്താൻ വെടിയുതിർത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് …
കാബൂളിൽ യുഎസ് സൈനിക ന് കൈമാറിയ കുഞ്ഞിനെ കണ്ടെത്താനായില്ല; തേടിയല ഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍
കാബൂളിൽ യുഎസ് സൈനിക ന് കൈമാറിയ കുഞ്ഞിനെ കണ്ടെത്താനായില്ല; തേടിയല ഞ്ഞ് അഫ്ഗാന്‍ ദമ്പതികള്‍
സ്വന്തം ലേഖകൻ: കാബൂളിൽ യുഎസ് സൈനികന് കൈമാറിയ 2 മാസം മാത്രം പ്രായമുള്ള പൊന്നോമനയെ തേടി അഫ്ഗാൻ ദമ്പതികൾ അലയാൻ തുടങ്ങിയിട്ട് രണ്ടരമാസം. താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ 5 മക്കളുമായി വിമാനത്താവളത്തിൽ തിക്കിത്തിരക്കിയ മിർസ അലി അഹമ്മദിയുടെയും ഭാര്യ സുരയ്യയുടെയും മുന്നിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് രക്ഷാദൂതനായി യുഎസ് സൈനികൻ …
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. എമിറേറ്റിലെ 9 വിനോദ സഞ്ചാര കേന്ദ്രങ്ങളെയും 9 ഹോട്ടലുകളെയും ബന്ധിച്ചാണ് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ എന്ന പുതിയ സർവീസ് ആരംഭിച്ചത്. 2 റൂട്ടുകളിലായി 18 സ്റ്റോപ്പുകളുണ്ടാകും. ആഗോള മേളയായ ദുബായ് എക്സ്പോ 2020 കാണാനും അബുദാബി നഗരത്തിൽനിന്ന് സൗജന്യ യാത്ര …
സൗദിയുടെ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്തു; ഇനി വാഹന വിവരങ്ങളും
സൗദിയുടെ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്തു; ഇനി വാഹന വിവരങ്ങളും
സ്വന്തം ലേഖകൻ: സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. വാഹനത്തിന്റെ സ്ഥിതി വിവരങ്ങളാണ് പുതുതായി ചേർത്തത്. ഇതടക്കം 26 സേവനങ്ങളാണ് വ്യക്തിഗത ആപ്പായ തവക്കൽനായിൽ ഉള്ളത്. സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുറത്തിറക്കിയ അപ്പായിരുന്നു തവക്കൽനാ. കോവിഡ് വിവരങ്ങളടക്കമുള്ള ഈ ആപ്പ് നിലവിൽ സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്പോർട്ട് കൂടിയാണ്. …
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ഇൻഷുറൻസ്; വ്യവസ്ഥ ലംഘിച്ചാൽ കനത്ത പിഴ
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ഇൻഷുറൻസ്; വ്യവസ്ഥ ലംഘിച്ചാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും തൊഴിലുടമകളും റിക്രൂട്ട്‌മെന്റ് കമ്പനികളും കനത്ത പിഴ ഒടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുളള 2021 ലെ 22-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ …
പണപ്പെരുപ്പം, പലിശനിരക്ക്, ബില്ലുകൾ: അടുത്ത രണ്ട് വർഷം യുകെയിൽ കുടുംബ ബജറ്റ് ഞെരുങ്ങും
പണപ്പെരുപ്പം, പലിശനിരക്ക്, ബില്ലുകൾ: അടുത്ത രണ്ട് വർഷം യുകെയിൽ കുടുംബ ബജറ്റ് ഞെരുങ്ങും
സ്വന്തം ലേഖകൻ: യുകെയിൽ അടുത്ത രണ്ട് വര്‍ഷം പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് മുന്നറിയിപ്പ്. പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. 2023ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ കൂടുതൽ ദുരിതം പേറേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ദർ പ്രവചിക്കുന്നു. സ്ഥിതിഗതികളില്‍ ഖേദമുണ്ടെങ്കിലും …