1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലെ ഭൂചലനം തെക്കൻ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം; നാശനഷ്ടങ്ങളില്ല
യുഎഇയിലെ ഭൂചലനം തെക്കൻ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം; നാശനഷ്ടങ്ങളില്ല
സ്വന്തം ലേഖകൻ: തെക്കന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രതിഫലനം യുഎഇയിലും അനുഭവപ്പെട്ടു. ഇന്നലെ ഞായറാഴ്ച വൈകിട്ട് നാലു മണിക്കു ശേഷമായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും …
ലോകത്തിലെ ആദ്യ ‘ലാഭേഛ യില്ലാത്ത നഗരം’ റിയാദിൽ; കൂടുതൽ തൊഴിലുകളും തൊഴിൽ പരിശീലനവും
ലോകത്തിലെ ആദ്യ ‘ലാഭേഛ യില്ലാത്ത നഗരം’ റിയാദിൽ; കൂടുതൽ തൊഴിലുകളും തൊഴിൽ പരിശീലനവും
സ്വന്തം ലേഖകൻ: ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോൺ ​പ്രോഫിറ്റ്​ സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ​ റിയാദി​െൻറ വടക്കുഭാഗത്തെ അർഗ ഡിസ്​ട്രിക്​റ്റിൽ​ വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം നിർമിക്കുമെന്ന്​ കിരീടാവകാശിയും മിസ്​ക്​ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ്​ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ …
കോവിഡ് കാലത്ത് സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍
കോവിഡ് കാലത്ത് സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സൗദിയിലെ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായി കണക്കുകള്‍. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് സൗദിയില്‍ താമസിക്കുന്നത്. അതേസമയം, അഞ്ച് ലക്ഷത്തോളം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദിയില്‍ നിന്ന് മടങ്ങിയെങ്കിലും രാജ്യത്തെ ഏറ്റവും …
ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്
ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്
സ്വന്തം ലേഖകൻ: ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഫൈസർ ബയോടെക് വാക്സിനാണ് മൂന്നാം ഡോസായി നൽകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് …
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് മാനദണ്ഡത്തില്‍ മാറ്റം; ഇടവേള ആറ് മാസമായി കുറച്ചു
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് മാനദണ്ഡത്തില്‍ മാറ്റം; ഇടവേള ആറ് മാസമായി കുറച്ചു
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. ഇതുവരെ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കായിരുന്നു ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്. ഈ നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം …
കോപ് 26; കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യാ​ൻ പു​തി​യ ക​ര​ടു​മാ​യി രാ​ജ്യ​ങ്ങ​ൾ; നിലപാടിലുറച്ച് ഇന്ത്യ
കോപ് 26; കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യാ​ൻ പു​തി​യ ക​ര​ടു​മാ​യി രാ​ജ്യ​ങ്ങ​ൾ; നിലപാടിലുറച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിന് ഒടുവിൽ അംഗീകാരം. കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കണമെന്ന നിർദേശത്തോട് അവസാന നിമിഷം ഇന്ത്യ മുന്നോട്ടു വച്ച എതിർപ്പ് പ്രമേയത്തിന് അംഗീകാരം നൽകുന്നതിന് തടസ്സമായി, കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കുക എന്നതിനു പകരം സമയബന്ധിതമായി നിർത്തലാക്കും എന്ന വാക്ക് പ്രമേയത്തിലുൾപ്പെടുത്തണമെന്ന് ഇന്ത്യ നിർദേശിച്ചു. താപനില വ്യവസായവൽക്കരണത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് …
160 കുത്ത്! ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി; യുഎസിൽ ഇന്ത്യൻ ഡോക്ടറെ കൊന്ന പ്രതിക്ക് ശിക്ഷ
160 കുത്ത്! ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി; യുഎസിൽ ഇന്ത്യൻ ഡോക്ടറെ കൊന്ന പ്രതിക്ക് ശിക്ഷ
സ്വന്തം ലേഖകൻ: ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം. സൈക്യാട്രി …
കോവാക്സിൻ അംഗീകരിച്ച് യുഎഇ; അടിയന്തര യാത്ര യ്ക്കു പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട
കോവാക്സിൻ അംഗീകരിച്ച് യുഎഇ; അടിയന്തര യാത്ര യ്ക്കു പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട
സ്വന്തം ലേഖകൻ: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീൻ ഒഴിവാക്കിയും …
അബുദാബിയിൽ ഡ്രൈവിങ് ടെസ്റ്റ് വെള്ളി, ശനി ദിവസങ്ങളിലും; പ്രവാസികൾക്ക് ഗുണകരം
അബുദാബിയിൽ ഡ്രൈവിങ് ടെസ്റ്റ് വെള്ളി, ശനി ദിവസങ്ങളിലും; പ്രവാസികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും. വാരാന്ത്യ അവധിദിനങ്ങളിലും തുറന്നുപ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബുദാബി പോലീസ് വാഹന ലൈസൻസിങ് വിഭാഗം സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ …
സൗദിയിൽ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകള്‍ക്ക് റേറ്റിങ്
സൗദിയിൽ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകള്‍ക്ക് റേറ്റിങ്
സ്വന്തം ലേഖകൻ: സേവനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെയും അവയില്‍ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനക്കമ്പനികളെ റേറ്റ് ചെയ്ത് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും സേവനം മെച്ചപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 2021 ഒക്ടോബറില്‍ ലഭിച്ച പരാതികളുടെയും അവയില്‍ നടപടി സ്വീകരിച്ച തോതിന്‍റെയും അടിസ്ഥാനത്തിലാണ് അവയ്ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. …