സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബർ ഒന്നു മുതൽ പിൻവലിക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് അധികൃതർ. ഇവിടങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാർത്ത. സൗദിയിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് …
സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് ഒമാനിലേക്കുള്ള വിമാനയാത്ര നിരക്ക് ഉയർന്നനിലയിൽ തുടരുന്നത് പ്രവാസികളെ വലക്കുന്നു. നാലുമാസത്തോളം നീണ്ട യാത്രവിലക്കിനൊടുവിൽ എയർബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾക്ക് സീറ്റ് അടിസ്ഥാനത്തിൽ സർവിസ് നടത്താൻ അനുവദിച്ചത് ആശ്വാസമായാണ് പ്രവാസികൾ കണ്ടത്. സെപ്റ്റംബർ ഒന്നു മുതലാണ് യാത്രാ വിലക്ക് നീക്കി വിമാന സർവിസുകൾ പുനരാരംഭിച്ചത്. തുടക്കത്തിൽ ലക്ഷത്തിനു മുകളിൽവരെ ടിക്കറ്റ് നിരക്ക് നൽകേണ്ടിവന്നു. …
സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാരുടെ കുറവ് മൂലമുള്ള ഇന്ധന പ്രതിസന്ധി യുകെയിൽ രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിയന്തിര പദ്ധതി പ്രകാരം പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കാൻ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ തൊണ്ണൂറു ശതമാനം പെട്രോൾ സ്റ്റേഷനുകളിലും നിലവിൽ ഇന്ധനമില്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷൻ (PRA) …
സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പ് നടന്ന ജർമനിയില്‍ ആംഗല മെർക്കലിന്റെ പാർട്ടി സി.ഡി.യുവിന് തോല്‍വി. മധ്യ ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാണ് നേരിയ ഭൂരിപക്ഷം. എസ്പിഡി 206 സീറ്റിലും സിഡിയു 196 സീറ്റിലും വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെയുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ തിങ്കളാഴ്ച രാവിലെയുള്ള പ്രാഥമിക ഫലസൂചനകൾ പ്രകാരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 26 …
സ്വന്തം ലേഖകൻ: കണ്ണടച്ചു തുറക്കും മുമ്പ് ഒരേ കമ്പനിയിലെ 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്മാരായിരിക്കുന്നു! ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്രെഷ്‌വര്‍ക്ക്‌സിലെ ജീവനക്കാരാണ് കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കോടിപതികളായത്. യുഎസ് ഓഹരിവിപണിയായ നസ്ഡാഖില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. 36 ഡോളറിന്(ഏകദേശം 2,665 രൂപ) ലിസ്റ്റ് ചെയ്തു തുടങ്ങിയ ഓഹരി ഒറ്റയടിക്ക് …
സ്വന്തം ലേഖകൻ: ലോക മഹാമേളയ്ക്ക് ഇനി അവശേഷിക്കുന്നത് വെറും നാലുനാൾ മാത്രം. ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി എക്സ്‌പോ 2020 ലോകത്തിനുമുന്നിൽ തുറക്കപ്പെടും. ഉദ്ഘാടനത്തിന് മുന്നോടിയായിത്തന്നെ ജനത്തിരക്ക് തുടങ്ങിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കളായി എത്തുന്നവരുടെ നീണ്ട നിരയാണ് വേദിയുടെ പ്രധാന ഗേറ്റിന് മുൻവശത്ത്. യു.എ.ഇ.യിലെ ബിസിനസുകാർ, സ്കൂൾ വിദ്യാർഥികൾ എന്നിവരാണ് ഇപ്പോൾ അധികവും വേദി കാണാനെത്തുന്നത്. യു.എ.ഇ.യിൽ ചൂടിന് …
സ്വന്തം ലേഖകൻ: അറുപത് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. വിട്ടുമാറാത്ത രോഗമുള്ളവർ, വൃക്ക തകരാറിലായവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ചതായി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രായപരിധിയനുസരിച്ച് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വ്യോമ ഗതാഗത മേഖലയിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നതിന് ഉന്നത തല ചർച്ച നടത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലിജ്, മാനവ വിഭവ വികസന നിധി (ഹദഫ്) മേധാവി തുർക്കി അൽ-ജവൈനി എന്നിവരാണ് റിയാദിലെ ജിഎസിഎ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്. വ്യോമയാന മേഖലയിലെ …
സ്വന്തം ലേഖകൻ: 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി. ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഒക്ടോബര്‍ 20ന് തുടക്കമാകും. രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് …
സ്വന്തം ലേഖകൻ: ലൈസൻസില്ലാതെയുള്ള ടൂറിസം പ്രവർത്തനങ്ങൾ ശിക്ഷാർഹമായ കുറ്റമാണെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. വില്ലകളിലും അപ്പാർട്മെൻറുകളിലും െഗസ്റ്റ്ഹൗസുകളിലും സഞ്ചാരികളെ പാർപ്പിക്കുന്നതും നിയമലംഘനത്തിെൻറ പരിധിയിൽ ഉൾപ്പെടും. ഇങ്ങനെ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് ലൈസൻസ് ആവശ്യമാണ്. ഇങ്ങനെ അനധികൃത പ്രവർത്തനം നടത്തുന്ന …