സ്വന്തം ലേഖകൻ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ സർക്കാറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണ് ‘തവക്കൽന’. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി, വാക്സിനേഷൻ തുടങ്ങിയ വിവരങ്ങളും ഇതിലുണ്ടാവും. വാക്സിനേഷൻ പൂർത്തീകരിച്ചാൽ ആപ് ഉപയോക്താവ് രോഗപ്രതിരോധശേഷി നേടിയയാളാണെന്ന അർഥത്തിൽ ‘ഇമ്യൂൺ …
സ്വന്തം ലേഖകൻ: സൗദിയിൽ നടപ്പിലാക്കിയ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും യാചനയും ശിക്ഷാര്‍ഹമാകും. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനാണ് മന്ത്രിസഭ അമഗീകാരം നല്‍കിയ പുതിയ നിയമം അനുമതി നല്‍കുന്നത്. നേരത്തേയുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പ്രദായിക രീതിയിലുള്ള നേരിട്ട് …
സ്വന്തം ലേഖകൻ: സമുദ്ര സുരക്ഷയിലും സൈനിക മേഖലയിലും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ഒമാനും തമ്മിൽ ധാരണ. സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പരസ്പരം കൈമാറും. സമുദ്രപാതകളിലെ വെല്ലുവിളികൾ നേരിടാൻ സംയുക്ത നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഒമാനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, ഒമാൻ നാവികസേനാ മേധാവിയും മാരിടൈം …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ ഒനൈസയിലെ എംബസി ആസ്ഥാനത്ത് നടക്കും. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലാണ് ഫോറം നയിക്കുന്നത്. ഉച്ചയ്ക്കു ശേഷം 3.00 മുതൽ വൈകിട്ട് 5.00 വരെ നടക്കുന്ന പരിപാടിയിൽ എംബസിയിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ സൂം വേദിയിലൂടെയോ പങ്കെടുക്കാം. 30ന് വൈകിട്ട് 4.00നും 5.00നും ഇടയിൽ 3095 2526 …
സ്വന്തം ലേഖകൻ: യുകെയിൽ ട്രക്ക് ഡ്രൈവർമാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ എണ്ണ വിലയിലും വർധനവ്. ബാരലിന് 80 ഡോളറാണ് നിലവിൽ വിവിധ മേഖലകളിലെ വില നിലവാരം. തുടർച്ചയായ ആറാം ദിവസവും ബ്രെന്റ് ക്രൂഡ് വില ഉയർന്നതും ബ്രിട്ടന് തിരിച്ചടിയായി. കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ ആഗോള വ്യാപകമായി ആവശ്യം വർദ്ധിച്ചതാണ് എണ്ണ …
സ്വന്തം ലേഖകൻ: ജർമനിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മധ്യ–ഇടതു നിലപാടുകാരായ സോഷ്യൽ ഡെമോക്രാറ്റ്സ് (എസ്പിഡി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു)– ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു) കൺസർവേറ്റീവ് സഖ്യം രണ്ടാമതെത്തി. മൂന്നും നാലും സ്ഥാനത്തുള്ള ഗ്രീൻസ്, ലിബറൽ ഫ്രീ ഡമോക്രാറ്റ്സ് (എഫ്ഡിപി) …
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് ഉൽപാദിപ്പിച്ച കോവാക്സിന്റെ രണ്ടുഡോസ് എടുത്ത ഇന്ത്യക്കാർക്ക് വിദേശയാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കോവാക്സിന് ഉടൻ അനുമതി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കോവാക്സിന് അടിയന്തര അനുമതി നൽകുന്നത് ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ് സൂചന. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരമുറപ്പിച്ച് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ രാജ്യത്തെ ബാര്‍ബര്‍മാര്‍ക്ക് താലിബാൻ്റെ വിചിത്ര ഉത്തരവ്. മുഖത്തെ രോമം ഷേവ ചെയ്തു നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് താലിബാൻ ബാര്‍ബര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നാണ് താലിബാൻ അറിയിച്ചിട്ടള്ളതെന്ന് വാര്‍ത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ ഒരു തെക്കൻ …
സ്വന്തം ലേഖകൻ: എക്സ്പോ 2020 പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 6 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറു മാസം തുടരുന്ന ലോക മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആഗോള കണ്ടുപിടിത്തങ്ങൾ സർക്കാർ ജീവനക്കാർ മനസ്സിലാക്കാൻ അവസരം …
സ്വന്തം ലേഖകൻ: രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 2.32 കോടി ആളുകള്‍ക്ക് ആദ്യ ഡോസും (70 ശതമാനം) 1.82 കോടി പേര്‍ക്ക് (55 ശതമാനം) രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും …