സ്വന്തം ലേഖകൻ: കാനഡയിൽ നിന്നു ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നു കാനഡയിലേക്കുമുള്ള എയർ കാനഡ വിമാന സർവീസ് സെപ്റ്റംബർ 27 മുതൽ ആരംഭിച്ചു. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 24 വരെ തടഞ്ഞിരുന്നു. 24ന് യാത്രാ നിരോധനം നീക്കിയതോടെ ആദ്യ വിമാനം ഡൽഹിയിൽ നിന്നും ടൊറന്റോയിലേക്കും വാൻകൂറിലേക്കും സെപ്റ്റംബർ 27ന് എത്തിച്ചേർന്നു. പ്രിയപ്പെട്ടവരെ കാണാൻ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം രാജ്യാന്തരവിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ചിപ്പുകളുടെ ക്ഷാമം ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലും വാഹനനിർമാണ രംഗത്തും ഉയർത്തുന്ന വെല്ലുവിളിക്കിടയിൽ, ചൈനയിൽനിന്ന് അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. അന്തരീക്ഷ മലിനീകരണ പരിധി പിടിച്ചു നിർത്താനും ഊർജ ഉപയോഗം കുറയ്ക്കാനുമായി …
സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്. കാലോചിതമായി സേവനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐസിഎ യുഎഇ ആപ്പിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇതിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഏതു …
സ്വന്തം ലേഖകൻ: യുഎഇ ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും. അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്. മസ്കറ്റിൽ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമെന്ന വ്യവസ്ഥയിലും ഇളവു നൽകി. പുതിയ ഇളവുകൾ ഒക്‌ടോബർ മൂന്നു മുതൽ പ്രാബല്യത്തിലാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി ജോലി ചെയ്യണം, ഓഫിസ് …
സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ യുകെയിൽ എണ്ണ ടാങ്കറുകൾ ഓടിക്കാൻ പട്ടാളththe നിയോഗിക്കും. സൈന്യത്തെ ഇക്കാര്യം ഏൽപ്പിച്ചതായും അവർ സജ്ജമായതായും ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് സ്ഥിരീകരിച്ചു. പക്ഷേ പട്ടാളത്തിൻ്റെ സഹായം ഉടൻ വേണ്ടി വരില്ലെന്നും ക്വാർട്ടെംഗ് കൂട്ടിച്ചേർത്തു. “തയ്യാ റെടുപ്പുകൾ പൂർത്തിയായെങ്കിലും സൈന്യത്തെ രംഗത്തിറക്കാൻ കുറച്ച് ദിവസങ്ങൾ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍നിന്ന് സൈന്യം പിന്മാറിയതിന് പിന്നാലെ അവിടെ താലിബാന്‍ അധികാരം പിടിച്ചെടുത്തത് അമേരിക്കയുടെ തന്ത്രപരമായ പരാജയമാണെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാക്ക് മില്ലി. അമേരിക്ക ആഗ്രഹിച്ചതു പോലെയല്ല സൈനിക നടപടി അവസാനിച്ചത്. അഫ്ഗാനിസ്താനില്‍ നിലവില്‍ അധികാരത്തിലുള്ളത് താലിബാന്‍ ആണെന്നും സെനറ്റ് ഹിയറിങ്ങിനിടെ മാക്ക് മില്ലി ചൂണ്ടിക്കാട്ടി. പ്രതിരോധ സെക്രട്ടറി …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ. മൂന്നും നാലും ഇരട്ടി വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. ഗൾഫ്–ഇന്ത്യാ സെക്ടറിൽ സാധാരണ സെപ്റ്റംബർ 15 മുതൽ ഡിസംബർ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊഴിൽ രഹിതരായ സ്വദേശികൾക്ക് ജോലി ഉറപ്പാക്കാനാണിതെന്ന് ശൂറാ കൗൺസിൽ മുൻ സാമ്പത്തിക, ഊർജ സിതി അംഗം ഫഹദ് ബിൻ ജുംഅ പറഞ്ഞു. ഒപ്പം, ജോലിയില്ലാതെ അലഞ്ഞുതിരിയുന്ന വിദേശികളുടെ ലഭ്യത കുറയ്ക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതേസമയം ബിരുദമെടുത്ത 80% സ്വദേശിക്കും ജോലി …