സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജോലി നഷ്ടമായി സൗദിയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച പ്രവാസികള്‍ 571,000 ആണെന്ന് കണക്കുകള്‍. 2020 ജൂണിലും 2021 ജൂണിനുമിടയില്‍ പ്രവാസി ജനസംഖ്യയില്‍ 8.52 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ജൂണ്‍ അവസാനത്തില്‍ സൗദിയിലെ …
സ്വന്തം ലേഖകൻ: ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 …
സ്വന്തം ലേഖകൻ: 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരത്തോടെയാണ് നടപടി. ആറു മാസമെങ്കിലും മുമ്പ് ഫൈസർ-ബയോഎൻടെക്, ആസ്ട്ര സെനക്ക (കോവി ഷീൽഡ്), അല്ലെങ്കിൽ സ്പുട്നിക് വി വാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. യോഗ്യരായ …
സ്വന്തം ലേഖകൻ: ശശി തരൂർ തുടങ്ങി വച്ച പ്രതിഷേധവും ഇന്ത്യൻ സർക്കാരിന്റെ സമ്മർദവും കാരണം വാക്സിൻ നയത്തിൽ മാറ്റം വരുത്തിയ ബ്രിട്ടൻ അസ്ട്രാസെനിക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് അംഗീകാരം നൽകി. കോവിഷീൽഡിനെ അംഗീകൃത വാക്സീനാക്കിയെങ്കിലും ഇന്ത്യയിൽ നിന്നെ ത്തുന്നവർക്കു നിർദേശിച്ചിരിക്കുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഇനിയും പിൻവലിച്ചിട്ടില്ല. ഇതുകൂടി പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യ …
സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ഡിസിയിൽ എത്തി. ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. 2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യുഎസ് …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന വാക്സിൻ എടുത്ത താമസവീസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. ഏതു എമിറേറ്റ് വീസക്കാർക്കും ഇതു ബാധകമാണ്. ഇതേസമയം വാക്സിൻ എടുക്കാത്ത താമസ,സന്ദർശക വീസക്കാർ ഒൻപതാം ദിവസം പിസിആർ എടുക്കണം. ഫലം നെഗറ്റീവാണെങ്കിൽ 10–ാം ദിവസം പുറത്തിറങ്ങാം. യുഎഇ അംഗീകരിച്ച …
സ്വന്തം ലേഖകൻ: സൗദിയുടെ 91 -ാമത് ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യം കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും നേട്ടങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് ഉള്‍പ്പെടെയുള്ള മുന്‍ഗാമികളെ സല്‍മാന്‍ രാജാവ് അനുസ്മരിച്ചു. 1932 ല്‍ സൗദിയിലെ നജ്ദ് ഹിജാസ് എന്നീ പ്രവിശ്യകള്‍ സൗദി …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗജന്യമായാണ് വിസ കാലാവധി നീട്ടിനല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ …
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ സ്കൂളുകൾ തുറക്കുകയും ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തുറക്കാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെ രോഗവ്യാപനം തടയുന്നതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി സ്കൂൾ അധികൃതർ, ആരോഗ്യപ്രവർത്തകർ, ഓരോ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സൂപ്പർ വൈസർമാർ എന്നിവരെ ഏകോപിപ്പിച്ച് പുതിയ ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുക, കുട്ടികളെയും ജീവനക്കാരെയും …
സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയും ചർച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഊന്നിയായിരുന്നു ചർച്ച. യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. രാജ്യാന്തര തലത്തിലും മേഖലയിലുമുള്ള പ്രശ്നങ്ങളിലെ നിലപാടുകളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും ചർച്ചചെയ്തു. കുവൈത്ത് …